ലത്തീൻ കത്തോലിക്ക സഭയിലും അൾത്താരാഭിമുഖ കുർബാന തിരിച്ചു വരുമോ ?

വത്തിക്കാനിൽ നിർണായക അഴിച്ചുപണി നടത്തി ലിയോ പതിനാലാമൻ മാർപാപ്പ
Mass return to the Latin Catholic Church as well?
ലത്തീൻ കത്തോലിക്ക സഭയിലും അൾത്താരാഭിമുഖ കുർബാന തിരിച്ചു വരുമോ
Published on: 
Updated on: 

വത്തിക്കാൻ: ലത്തീൻ കത്തോലിക്കാ സഭയിലെ കുർബാന ക്രമ തർക്കം ചർച്ചാവിഷയമാകുന്നതിനിടെ വത്തിക്കാനിൽ നിർണായക അഴിച്ചുപണി നടത്തി ലിയോ പതിനാലാമൻ മാർപാപ്പ. സെൻ്റ് പീറ്റേഴ്സ് ബസിലിക്കയുടെ പുതിയ ആർച്ച്പ്രീസ്റ്റായി ഫ്രാൻസിസ്കൻ ആർച്ച്ബിഷപ്പ് വിറ്റോറിയോ ഫ്രാൻസെസ്കോ വയോളയെ പോപ്പ് ലിയോ പതിനാലാമൻ നിയമിച്ചു.

പരമ്പരാഗത ലത്തീൻ കുർബാനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ Traditionis Custodes നടപ്പാക്കിയതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയെ സെൻ്റ് പീറ്റേഴ്സിൻ്റെ ചുമതലയിലേക്ക് കൊണ്ടുവരുമ്പോൾ, സഭയുടെ ആരാധനാക്രമ ഭാവി എന്താകും എന്ന ചർച്ച ശക്തമാകുന്നുണ്ട്. സീറോ-മലബാർ സഭയ്ക്ക് തുല്യമായി ലത്തീൻ സഭയിലും കുർബാന ഏകീകരണ തർക്കം വലിയ ചർച്ചയായി മാറുമ്പോഴാണ് ഈ നിയമനം എന്നതും ശ്രദ്ധേയമാണ്.

ലിയോ പതിനാലാമൻ മാർപാപ്പ പാപ്പ ആയതിന് ശേഷം രണ്ട് സ്വകാര്യ കുർബാനകൾ കിഴക്കോട്ട് തിരിഞ്ഞ് അൾത്താരാഭിമുഖമായി (Ad Orientem) കുർബാന അർപ്പിച്ചത് പാരമ്പര്യവാദികളിൽ വലിയ ആവേശം ഉണർത്തിയിരുന്നു. 2025 ജൂലൈ 15-ന് കാസ്റ്റൽ ഗാൻഡോൾഫോയിലെ Carabinieri ചാപ്പലിലും, ഒക്ടോബർ 6-ന് റോമിലെ Domus Australia-യിലും പോപ്പ് Ad Orientem ആയി കുർബാനയും വെസ്പേഴ്സും ചൊല്ലിയത് വത്തിക്കാൻ ന്യൂസ് തന്നെ റിപ്പോർട്ട് ചെയ്തു. ഇത് രണ്ടും പൊതു കുർബാന ആയിരുന്നില്ല.

കഴിഞ്ഞ ഒരാഴ്ച മുൻപാണ് ഇപ്പോഴത്തെ ആർച്ച്പ്രീസ്റ്റ് ആയിരുന്ന കർദിനാൾ മൗറോ ഗാംബെറ്റിയെ ചിയേറ്റി-വാസ്റ്റോ അതിരൂപതയിലേക്ക് മാറ്റിയത്. ഇത് ഒരു തരംതാഴ്ത്തലായാണ് വത്തിക്കാൻ വൃത്തങ്ങൾ വിലയിരുത്തുന്നത്. സെൻ്റ് പീറ്റേഴ്സിലെ ഭരണപരമായ ക്രമക്കേടുകളും, സ്വകാര്യ കുർബാനകൾ നിരോധിച്ചതിലെ വിവാദങ്ങളും , സെൻ പീറ്റേഴ്സ് ബസിലിക്കയിലെ മുകൾത്തട്ടുകൾ ചായക്കടയാക്കി മാറ്റിയതും അടക്കം നിരവധി ആരോപണങ്ങൾ ഗാംബെറ്റിക്കെതിരെ കഥകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഒന്നും വത്തിക്കാൻ സ്ഥിരീകരിച്ചിട്ടില്ല.

ഗാംബെറ്റിയുടെ സ്ഥാനത്തേക്ക് വന്ന വയോള, ഇതുവരെ ആരാധനാക്രമ ഡികാസ്റ്ററിയുടെ സെക്രട്ടറിയായിരുന്നു. വയോളയുടെ ഒഴിവിൽ, 2016 മുതൽ അണ്ടർ സെക്രട്ടറിയായിരുന്ന സ്പാനിഷ് വൈദികൻ മോൺ. ഔറേലിയോ ഗാർസിയ മസിയാസ് പുതിയ സെക്രട്ടറിയായി നിയമിതനായി. ഡികാസ്റ്ററിയുടെ തലവൻ കർദിനാൾ ആർതർ റോഷ് തുടരും. അടുത്ത മാസങ്ങളിൽ റോഷും വിരമിക്കാൻ സാധ്യതയുണ്ടെന്നും, പകരം മാർപാപ്പയുടെ കർമ്മങ്ങളുടെ മാസ്റ്റർ ഡിയേഗോ റവേല്ലി വരുമെന്നും അഭ്യൂഹങ്ങളുണ്ട്.

പക്ഷേ വയോളയെ കുറിച്ചുള്ള മറുവശവും ചർച്ചയാകുന്നുണ്ട്. പ്രശസ്ത കത്തോലിക്കാ നിരീക്ഷകനായ The Catholic Traveler പങ്കുവെച്ച ചിത്രം ശ്രദ്ധേയമാണ്. ബിഷപ്പ് ഗ്വിഡോ മരിനിക്കൊപ്പം പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് നിൽക്കുന്ന വയോളയുടെ ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിക്കുന്നു. ടോർട്ടോന ബിഷപ്പായിരിക്കെ വയോള വളരെ ഭംഗിയായി, പരമ്പരാഗത രീതിയിൽ കുർബാന ചൊല്ലുന്ന ആളായി അറിയപ്പെട്ടിരുന്നു എന്ന് National Catholic Register പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് - "he distinguished himself with particular attention to the liturgy". ടോർട്ടോനായിലെ San Marziano പള്ളിയിൽ അദ്ദേഹം Ad Orientem ചൊല്ലിയതിന്റെ നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതുകൊണ്ട് ഗാംബെറ്റിയെ പോലെ പരമ്പരാഗത കുർബാനയെ പൂർണ്ണമായി എതിർത്ത ആളല്ല വയോള. മറിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ ഉത്തരവ് നടപ്പാക്കിയ ഉദ്യോഗസ്ഥൻ മാത്രമാണ്, വ്യക്തിപരമായി ആരാധനാക്രമത്തെ സ്നേഹിക്കുന്ന ആളാണ് എന്നാണ് പാരമ്പര്യവാദികളുടെ വിലയിരുത്തൽ. ഇത് ലിയോ പതിനാലാമൻ്റെ തന്ത്രമാകാം - Traditionis Custodes നടപ്പാക്കിയ ആളെ തന്നെ സെന്റ് പീറ്റേഴ്സിൽ കൊണ്ടുവരിക, പക്ഷേ Novus Ordo തന്നെ Ad Orientem ആയി ചൊല്ലാൻ അനുവദിക്കുന്ന ഒരു മധ്യമാർഗ്ഗം തുറക്കുക. പരമ്പരാഗതവാദികളായ കർദിനാൾ റോബർട്ട് സാറാ, റെയ്മണ്ട് ബർക്ക്, ഗെർഹാർഡ് മുള്ളർ എന്നിവർക്ക് ശേഷം, Ad Orientem രീതിക്ക് പുതിയ തലമുറയിൽ നിന്ന് പിന്തുണ ലഭിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

പിസബല്ലയെ പോലുള്ള യുവ കർദിനാൾമാരും, ലിയോ പതിനാലാമൻ തന്നെയും Ad Orientem ചൊല്ലുന്നത്, മധ്യമാർഗ്ഗ സമവായത്തിന് വഴി തുറക്കുമോ എന്നാണ് സഭാ നിരീക്ഷകർ ഉറ്റുനോക്കുന്നത്. പാരമ്പര്യവാദികളുടെ തലതൊട്ടപ്പൻമാർ എന്ന് വിശേഷിപ്പിക്കപെടുന്ന കർദ്ദിനാൾ മാരായ സാറാ (80), ബർക്ക് (77), മുള്ളർ (78) എന്നിവരെല്ലാം വിരമിക്കൽ പ്രായം കഴിഞ്ഞവരാണ്. സാറായ്ക്ക് ഇനി കോൺക്ലേവിൽ വോട്ടില്ല. ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് ഇവരെ "വിരമിച്ച പരമ്പരാഗതവാദികൾ" എന്ന ലേബൽ അടിച്ച് മാറ്റി നിർത്തിയിരുന്നു.

പക്ഷേ ലിയോ പതിനാലാമന്റെ കാലത്ത് സ്ഥിതി മാറുന്നു എന്നു വേണം കരുതാൻ. പുതിയ തലമുറയിൽ Ad Orientem-ന് പിന്തുണ കൂടുകയാണ് ന്ന് സൂചനയുണ്ട്.

1. മാർപാപ്പ തന്നെ മാതൃക കാണിക്കുന്നു

ലിയോ പതിനാലാമൻ വിരമിച്ചവരുടെ ആവശ്യം കേൾക്കുകയല്ല, പപ്പാ ആയതിനുശേഷം സ്വകാര്യ കുർബാന എങ്കിലും സ്വയം Ad Orientem ചൊല്ലുകയാണ് ചെയ്തത്. ഇത് ഒരു ഔദ്യോഗിക സിഗ്നലാണ് ന്ന് പലരും കരുതുന്നു. അദ്ദേഹം Master of Papal Ceremonies ആയി ഡിയേഗോ റവേല്ലിയെ നിലനിർത്തിയതും ഇതിന്റെ ഭാഗമാണ്. റവേല്ലി Ad Orientem ക്രമീകരിക്കുന്ന ആളായി പാരമ്പര്യവാദികൾ വിലയിരുത്തുന്നു.

2. പുതിയ നിയമനങ്ങളുടെ സ്വഭാവം

ലിയോ നിയമിക്കുന്ന പുതിയ പ്രീഫെക്ടുമാർ എല്ലാം "വിനയമുള്ള, അധ്വാനശീലരായ" പാസ്റ്ററൽ ബിഷപ്പുമാരൊന്നാണ് കത്തോലിക്ക മാധ്യമങ്ങൾ അടക്കം വിശേഷിപ്പിക്കുന്നത് . കർദ്ദിനാൾ സംഘത്തിൻ്റെ ഡീനിൻ്റെ നിയമനത്തിൽ പോലും അത് കാണാം . അവർ സാറായെ പോലെ ഉച്ചത്തിൽ സംസാരിക്കില്ല, പക്ഷേ നിശബ്ദമായി അനുവദിക്കും എന്നാൽ വാനമ്പാടി വാദികൾ പറയുന്നു. ബ്രിട്ടനിലെ നുൺഷ്യോ വഴി "പരമ്പരാഗത വിശ്വാസികളെ ഉദാരമായി ഉൾക്കൊള്ളണം" എന്ന് ഫ്രഞ്ച് ബിഷപ്പുമാർക്ക് അദ്ദേഹം സന്ദേശം കൊടുത്തത് ഇതിന് ഉദാഹരണമായി പലരും ചൂണ്ടി കാട്ടുന്നു.

3. പുതിയ തലമുറ കർദിനാൾമാർ

കർദിനാൾ പിസബല്ല (60 വയസ്സ്) - ജറുസലേം, ഏറ്റവും പ്രായം കുറഞ്ഞ സ്വാധീനമുള്ള കർദിനാൾ, സ്ഥിരം Ad Orientem.

- കർദിനാൾ ഫ്രാൻസിസ് ലിയോ (Toronto, 54 വയസ്സ്) - കാനഡയിലെ പുതിയ താരം, Ad Orientem ന് പരസ്യ പിന്തുണ.

- യൂറോപ്പിലെ യുവ ബിഷപ്പുമാർ - ഫ്രാൻസ്, ജർമ്മനി, അമേരിക്കയിലെ സെമിനാരികളിൽ Novus Ordo Ad Orientem ഇപ്പോൾ സാധാരണ പഠനമാണ്.

അതുകൊണ്ട് പഴയ തലമുറ വിരമിക്കുമ്പോൾ Ad Orientem ഇല്ലാതാകില്ല. മറിച്ച് രണ്ട് രൂപത്തിൽ അത് തുടരും:

1. 1962 ലെ പഴയ ലത്തീൻ കുർബാന ബർക്ക്-സാറാ മോഡൽ - ഇതിന് രണ്ട് വർഷത്തെ ഇളവുകൾ കിട്ടി നിലനിൽക്കും.

ഈ രീതിയിലുള്ള ഒഴിവാണ് സീറോ മലബാർ സഭയുടെ കുർബാന തർക്കത്തിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇപ്പോൾ നിലവിൽ ലഭ്യമായിരിക്കുന്നത്

2. Novus Ordo Ad Orientem - ലിയോ-പിസബല്ല മോഡൽ - ഇതാണ് ഭാവി. പുതിയ കുർബാന തന്നെ കിഴക്കോട്ട് തിരിഞ്ഞ് ചൊല്ലുന്ന രീതി. ഇതിന് വത്തിക്കാൻ കൗൺസിലിന്റെ വിലക്കില്ല, പൂർണ്ണമായും നിയമപരമാണ്.

അതാണ് ലിയോയുടെ തന്ത്രം - പഴയ കലഹം അവസാനിപ്പിച്ച്, എല്ലാവരും ഒരേ ദിശയിലേക്ക് തിരിഞ്ഞ് നിൽക്കുന്ന ഒരു മധ്യമാർഗ്ഗം.

News Malayalam 24x7
newsmalayalam.com