ഇന്നും മിശിഹ അവതരിക്കുമോ? മെസ്സിയെ കാത്തിരിക്കുന്നത് റെക്കോഡുകൾ

ഇന്ന് അർജൻ്റീനയെ നയിക്കുന്നതോടെ 21 മത്സരങ്ങളിൽ ടീമിനെ നയിച്ച മെസ്സിയാവും ലോകകപ്പിൽ ഏറ്റവും കൂടുതൽ നായകനായ താരം.
ഇന്നും മിശിഹ അവതരിക്കുമോ? 
മെസ്സിയെ കാത്തിരിക്കുന്നത് റെക്കോഡുകൾ
Published on
Updated on

ന്യൂയോർക്ക് സിറ്റി: ലോകകപ്പിൽ മെസ്സിക്ക് ഇന്ന് റെക്കോർഡുകളുടെ ദിനം. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമടക്കം നിരവധി റെക്കോർഡുകളാണ് മെസ്സിയെ കാത്തിരിക്കുന്നത്. ആദ്യ മത്സരത്തിൽ ഹാട്രിക്ക് അടിച്ച മെസ്സി ഇന്നും തിളങ്ങിയാൽ ഈ റെക്കോർഡുകളെല്ലാം സ്വന്തമാക്കാം.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡിലേക്ക് മെസ്സിക്ക് ഒരു ഗോൾ മാത്രമാണ് ദൂരം. മെസ്സി നിലവിൽ 16 ഗോളുമായി ജർമൻ താരം മിറോസ്ലാവ് ക്ലോസെക്കൊപ്പമാണ്. ഇന്ന് മെസ്സി ഒരു ഗോൾ കൂടി നേടിയാൽ 17 ഗോളുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാവും. ആറ് ലോകകപ്പുകളിൽ നിന്നാണ് താരത്തിൻ്റെ ഈ നേട്ടം.

ഇന്നും മിശിഹ അവതരിക്കുമോ? 
മെസ്സിയെ കാത്തിരിക്കുന്നത് റെക്കോഡുകൾ
ഇനിയെങ്കിലും അംഗീകരിക്കൂ, മെസ്സിയാണ് എക്കാലത്തേയും മികച്ച താരം: റൊണാള്‍ഡോയുടെ വാക്കുകള്‍

ലോകകപ്പിൽ തുടർച്ചയായി ഗോൾ നേടുന്ന താരമെന്ന റെക്കോർഡും മെസ്സിയെ കാത്തിരിക്കുകയാണ്. 5 മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടിയ മെസ്സിക്ക് ഇന്നു കൂടി ഗോൾ നേടിയാൽ ഇതിഹാസ താരങ്ങളായ ജസ്റ്റ് ഫൊണ്ടെയ്ൻ, സെയർസിഞ്ഞോ എന്നിവർക്ക് ഒപ്പമെത്താം. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച താരമെന്ന റെക്കോർഡും മെസ്സിയെ കാത്തിരിക്കുന്നുണ്ട്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരങ്ങളിൽ നിലവിൽ മറഡോണക്കൊപ്പമാണ് മെസ്സി. 8 അസിസ്റ്റുകൾ. ഒരു അസിസ്റ്റ് കൂടി നേടിയാൽ ഈ റെക്കോർഡും മറികടക്കും. നിലവിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡ് മെസ്സിക്കാണ്. ഇന്ന് മെസ്സി കളിച്ചാൽ ആ റെക്കോർഡ് 28 ആയി ഉയരും. ഏറ്റവും കൂടുതൽ മത്സരത്തിൽ നായകനായ റെക്കോർഡും മെസ്സിയെ കാത്തിരിക്കുന്നുണ്ട്. ഇന്ന് അർജൻ്റീനയെ നയിക്കുന്നതോടെ 21 മത്സരങ്ങളിൽ ടീമിനെ നയിച്ച മെസ്സിയാവും ലോകകപ്പിൽ ഏറ്റവും കൂടുതൽ നായകനായ താരം.

ഇന്നും മിശിഹ അവതരിക്കുമോ? 
മെസ്സിയെ കാത്തിരിക്കുന്നത് റെക്കോഡുകൾ
ആ തങ്കക്കിരീടം മെസിയുടെ കൈകളില്‍ അല്ലായിരുന്നെങ്കിലോ?

കഴിഞ്ഞ മത്സരത്തിലും ഒരുപിടി റെക്കോർഡുകൾ മെസ്സി സ്വന്തമാക്കിയിരുന്നു. 24 ഗോൾ പങ്കാളിത്തത്തോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം നൽകിയ താരങ്ങളിൽ പെലെക്കൊപ്പമാണ് ലയണൽ മെസ്സി. ഇന്ന് ഗോളോ അസിസ്റ്റോ നൽകിയാൽ ഈ റെക്കോർഡും തകരും. ആദ്യ മത്സരത്തിൽ ഹാട്രിക് നേടുന്ന പ്രായമേറിയ താരം, 6 ലോകകപ്പുകളിൽ കളിക്കുന്ന താരം, 200 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ ലാറ്റിൻ അമേരിക്കൻ താരം എന്നീ റെക്കോർഡുകളും മെസ്സി സ്വന്തമാക്കിയിരുന്നു.

News Malayalam 24x7
newsmalayalam.com