

കാനഡ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിൽ തുർക്കിക്കെതിരേ ഏകപക്ഷീയമായ രണ്ട് ഗോളിന് തകർത്ത് ഓസ്ട്രേലിയയുടെ വിജത്തുടക്കം. തുർക്കിയുടെ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. തന്ത്രപരമായ പ്രതിരോധവും മിന്നൽ കൗണ്ടർ അറ്റാക്കുകളും ഓസ്ട്രേലിയൻ ടീമിന് കരുത്ത് പകരുകയായിരുന്നു.
മത്സരത്തിന്റെ 27-ാം മിനിറ്റിൽ ഓസ്‌ട്രേലിയ ഗോളടിച്ച് മുൻതൂക്കം നേടിയിരുന്നു. തുർക്കി പ്രതിരോധത്തിലെ വീഴ്ചയാണ് അവർക്ക് തുണയായത്. വിങ്ങർ നെസ്റ്ററി ഇരകുൻ്റയാണ് ആദ്യ ഗോൾ അടിച്ചുകയറ്റിയത്. 75-ാം മിനിറ്റിൽ ഒസ്‌ട്രേലിയ വീണ്ടും ഗോൾ നേടി.
കളം നിറഞ്ഞ് കളിച്ചത് തുർക്കിയാണെങ്കിലും . ആദ്യപകുതിയിൽതന്നെ ലീഡ് ചെയ്ത ആവേശത്തിൽ ഓസ്ട്രേലിയ കളി പിടിച്ചു. തുർക്കി മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ച ഘട്ടത്തിൽ പോലും കളിയുടെ ഗതിയെ മാറ്റി മറിക്കാൻ ഓസ്ട്രേലിയൻ കളിക്കാർക്കായി. കോച്ച് ടോണി പോപോവിച്ചിന്റെ തന്ത്രങ്ങളാണ് ടീമിന് കരുത്ത് പർന്നത്.