

രണ്ടാം റൗണ്ടില്‍ ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്ത് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി കാനഡ. ഖത്തറിനെതിരായ മത്സരത്തില്‍ കാനഡയുടെ സമഗ്ര ആധിപത്യമായിരുന്നു ഉടനീളം കണ്ടത്. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളിന് മുന്നിലായിരുന്നു ഖത്തര്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. അസിം മദിബോയുടെ ഫൗളില്‍ കാനഡയുടെ ഇസ്മായില്‍ കോണിന് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ കളിക്കളത്തിലും ഡഗൗട്ടിലും ഇരു ടീമിന്റെയും താരങ്ങളും ടീം അംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചതോടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം സ്വന്തമാക്കി കാനഡ. ജയത്തോടെ കാനഡ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി.