ആഗോള വിദ്യാഭ്യാസത്തിനായി ഫിഫ സ്വരൂപിച്ചത് 50 മില്ല്യൺ; ലോകകപ്പ് ഫൈനലിൻ്റെ ഹാഫ് ടൈം ഷോയിലൂടെ ബാക്കി കൂടി കണ്ടെത്തണം

ഫൈനലിന് വേദിയായ ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിലാണ് ഈ സംഗീത പരിപാടി അരങ്ങേറുന്നത്.
Justin Bieber, Madonna, Shakira, BTS and Burna Boy
Published on
Updated on

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിൻ്റെ ഫൈനൽ മത്സരത്തിൻ്റെ ഇടവേളയിൽ ഒരു ചരിത്രസംഭവം അരങ്ങേറും. ഫുട്ബോൾ ലോകകപ്പിന് ഇടയിൽ ഇതാദ്യമായാണ് ഒരു സംഗീത പരിപാടി നടത്താൻ പോകുന്നത്. 15 മിനിറ്റ് ഹാഫ് ടൈം ഇടവേളയിൽ ജസ്റ്റിൻ ബീബർ, ഷക്കീറ, ബിടിഎസ്, ബേർണ ബോയ് എന്നീ ലോകപ്രശസ്ത ഗായക സംഘങ്ങൾ സംഗീത നൃത്ത പരിപാടികൾ അവതരിപ്പിക്കും. ഫൈനലിന് വേദിയായ ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിലാണ് ഈ പരിപാടി അരങ്ങേറുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 11 മിനിറ്റ് ഷോ ആയിരിക്കും ഫൈനൽ ദിവസം നടക്കുക. ഷോയിൽ ലോകപ്രശസ്ത വെനസ്വേലൻ സംഗീത സംവിധായകൻ ഗുസ്താവോ ഡുഡാമെൽ, ന്യൂയോർക്കിലെ 'പിഎസ്22 കോറസ്', കോൾഡ്‌പ്ലേ ബാൻഡും പങ്കെടുക്കും. ഗ്ലോബൽ പോപ്പ്, ലാറ്റിൻ സംഗീതം, കെ പോപ്പ്, ആഫ്രോബീറ്റ്‌സ്, ഓർക്കസ്ട്ര പ്രകടനം, കോറൽ സംഗീതം എന്നിവ സംയോജിപ്പിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരൊറ്റ നിർമാണത്തിലേക്ക് ഈ ലൈനപ്പ് ഒന്നിലധികം സംഗീത വിഭാഗങ്ങളിലും പ്രദേശങ്ങളിലും വ്യാപിച്ചിരിക്കുന്നു.

Justin Bieber, Madonna, Shakira, BTS and Burna Boy
ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് റഫറിയെ പഴിച്ച് ഫ്രാൻസ്

ഷാക്കിറ ഇതാദ്യമായല്ല ഫുട്ബോൾ ലോകകപ്പുമായി സഹകരിക്കുന്നത്. എന്നാൽ മഡോണ ഇതാദ്യമായാണ് ലോകകപ്പ് വേദിയിൽ സംഗീതം ആലപിക്കാനെത്തുന്നത്. ബിടിഎസ്, ജസ്റ്റിൻ ബീബർ, ബേർണ ബോയ് എന്നിവർ ഏഷ്യ, നോർത്ത് അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളെ പ്രതിനിധീകരിച്ചാണ് പങ്കെടുക്കുന്നത്.

Justin Bieber, Madonna, Shakira, BTS and Burna Boy
എംബാപ്പെയ്ക്ക് പൂട്ടിട്ട് യമാലും സം​ഘവും..! ഫൈനലിൽ ടിക്കറ്റ് ഉറപ്പിച്ച് സ്പെയിൻ, ഫ്രാൻസിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

ഫിഫയുടെ ഗ്ലോബൽ സിറ്റിസൺ എജ്യുക്കേഷൻ ഫണ്ടുമായി സഹകരിച്ച് ആഗോളതലത്തിൽ ഫുട്ബോളിനും വിദ്യാഭ്യാസത്തിനും കൂടുതൽ സാധ്യതകൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഫണ്ട് രൂപീകരണമാണ് ഈ സംഗീത പരിപാടിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം.

ഏകദേശം 100 മില്ല്യൺ ഡോളർ കണ്ടെത്താനാണ് ഫിഫ ലക്ഷ്യമിടുന്നത്. ഇതിൽ പാതി തുകയും ഫിഫ ഇതിനോടകം സ്വരൂപിച്ചിട്ടുണ്ട്. 2026 ഫിഫ ലോകകപ്പിൻ്റെ ഓരോ ടിക്കറ്റ് വിൽപ്പനയിലൂടെയും ലഭിക്കുന്ന തുകയിൽ നിന്ന് ഒരു ഡോളർ ഈ ചാരിറ്റി ഫണ്ടിലേക്കാണ് പോകുന്നത്. ഗ്ലോബൽ സിറ്റിസൺ എജ്യുക്കേഷൻ ഫണ്ടിലേക്ക് പൊതുജനങ്ങളിൽ നിന്നും ഫിഫ സഹായം തേടിയിട്ടുണ്ട്.

Justin Bieber, Madonna, Shakira, BTS and Burna Boy
2030ലെ ഫുട്ബോൾ ലോകകപ്പിലും നെയ്മർ കളിക്കുമോ? പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ലെന്ന് ആരാധകർ, വൈറലായി എഐ വീഡിയോ
News Malayalam 24x7
newsmalayalam.com