England vs DR Congo Highlights| പൊരുതി വീണ് കോംഗോ; ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ

കോംഗോയുടെ പ്രതിരോധവും ഗോൾകീപ്പർ ലയണൽ എംപാസിയുടെ സേവുകളും ഇംഗ്ലണ്ടിനെ തുടക്കത്തിൽ പ്രതിസന്ധിയിലാക്കി
England vs DR Congo Highlights| പൊരുതി വീണ് കോംഗോ;   ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ
Published on: 
Updated on: 

അറ്റ്ലാൻഡ: ലോകകപ്പ് റൗണ്ട് 32 നോക്കൌട്ട് പോരാട്ടത്തിൽ ഡി.ആർ കോംഗോയെ വീഴ്ത്തി ഇംഗ്ലണ്ട്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം കണ്ടത്. കരുത്തരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി സ്വപ്നങ്ങളുമായി കളത്തിലിറങ്ങിയ കോംഗോ ആദ്യം തന്നെ ശക്തി തെളിയിച്ചെങ്കിലും വിജയം കണാനായില്ല.

England vs DR Congo Highlights| പൊരുതി വീണ് കോംഗോ;   ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ
ബ്രസീലിയൻ ഇതിഹാസങ്ങളെ മറികടന്ന് എംബാപ്പെ; മെസ്സിയുടെ ലോക റെക്കോർഡിന് തൊട്ടുപിന്നിൽ

7ാം-ാം മിനിറ്റിൽ ഏഴാം മിനിറ്റിൽ ബ്രയാൻ സിപംഗ ഇംഗ്ലീഷ് പടയുടെ വല കുലുക്കി. കോംഗോയുടെ പ്രതിരോധവും ഗോൾകീപ്പർ ലയണൽ എംപാസിയുടെ സേവുകളും ഇംഗ്ലണ്ടിനെ തുടക്കത്തിൽ പ്രതിസന്ധിയിലാക്കിയെങ്കിലും പിന്നീട് ഇംഗ്ലീഷ് പട തിരിച്ചടിച്ചു. ഇംഗ്ലണ്ടിന്റെ രക്ഷകനായി ഹാരി കെയ്ൻ അവതരിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ 75,86 മിനിറ്റുകളിൽ കെയ്ൻ വലകുലുക്കി. പിന്നീട് കോംഗോ മത്സരത്തിൽ തിളങ്ങിയില്ല. രണ്ടാം പകുതിയിൽ രണ്ട് ഗോൾ മടക്കി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലേക്ക് ജയിച്ചുകയറി.

News Malayalam 24x7
newsmalayalam.com