

ലോകകപ്പ് നോക്കൗട്ട് പ്രവേശനത്തിന് പിന്നാലെ ജർമനിക്ക് പ്രമുഖ താരത്തിൻ്റെ പരിക്ക് തിരിച്ചടിയാകുകയാണ്. പരിക്കേറ്റ പ്രതിരോധ താരം നിക്കോ ഷ്ലോട്ടർബെക്കിന് സീസൺ നഷ്ടമായേക്കുമെന്നാണ് സൂചന. ഐവറി കോസ്റ്റിനെതിരെ നടന്ന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ താരം മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ്.
അതേസമയം, ഇംഗ്ലണ്ടിൻ്റെ ഫോർവേഡായ സാക്കയുടെ പരിക്കിൽ ടീമിൽ ആശങ്ക തുടരുകയാണ്. കാലിനേറ്റ പരിക്ക് മൂലം താരം പരിശീലനത്തിൽ പങ്കെടുത്തില്ല. ഘാനയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിൽ നിന്നാണ് താരം വിട്ടുനിന്നത്.
കാലിലെ പരിക്ക് അലട്ടുന്ന ബുകായോ സാക്ക ഘാനയ്‌ക്കെതിരെയും ഇറങ്ങിയേക്കില്ല. പരിക്ക് പൂർണമായും ഭേദമായാൽ മാത്രം കളത്തിലറങ്ങിയാൽ മതിയെന്നാണ് താരത്തിന് നൽകിയിരിക്കുന്ന നിർദേശം.
ബ്രസീൽ സ്ക്വാഡിന് ആശങ്കയായി മാറുകയാണ് മുന്നേറ്റ താരം റഫീഞ്ഞയുടെ പരിക്ക്. ഹെയ്‌ത്തിക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. റഫീഞ്ഞയുടെ വലത്തേ കാലിനാണ് ഹാംസ്ട്രിങ് ഇഞ്ച്വറിയുള്ളത്. കാലിന് പരിക്കേറ്റതായും താരം മെഡിക്കൽ സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്നും ബ്രസീൽ വൃത്തങ്ങൾ അറിയിച്ചു.