South africa vs Czechia| ചെക്ക് റിപ്പബ്ലിക്കിന് ചെക്ക് വെച്ച് ദക്ഷിണാഫ്രിക്ക; 'സമനില'തെറ്റാതെ പോരാട്ടം

81-ാം മിനുട്ടില്‍ കിട്ടിയ പെനാല്‍റ്റി തെബോഹോ മൊകൊയ്‌ന കൃത്യമായി ചെക്ക് റിപ്പബ്ലിക്കിന്റെ വലയിലാക്കി
South africa vs Czechia| ചെക്ക് റിപ്പബ്ലിക്കിന് ചെക്ക് വെച്ച് ദക്ഷിണാഫ്രിക്ക; 'സമനില'തെറ്റാതെ പോരാട്ടം
Image: X
Published on
Updated on

അവസാന നിമിഷം വീണുകിട്ടിയ പെനാല്‍റ്റി അവസരമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇന്ന് ഗ്രൂപ്പ് എയില്‍ നടന്ന ദക്ഷിണാഫ്രിക്ക-ചെക്ക് റിപ്പബ്ലിക് മത്സരം സമനിലയില്‍ (1-1) അവസാനിച്ചു.

ഒരു ഗോള്‍ മുന്നിട്ടു നിന്ന ചെക്കിനെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് ദക്ഷിണാഫ്രിക്ക സമനിലയില്‍ തളച്ചത്. 81-ാം മിനുട്ടില്‍ കിട്ടിയ പെനാല്‍റ്റി തെബോഹോ മൊകൊയ്‌ന കൃത്യമായി ചെക്ക് റിപ്പബ്ലിക്കിന്റെ വലയിലാക്കി.

മത്സരം തുടങ്ങി ആറാം മിനുട്ടില്‍ തന്നെ ചെക്ക് റിപ്പബ്ലിക് ഗോള്‍ നേടി ലീഡ് പിടിച്ചിരുന്നു. പക്ഷെ, വൈകുവോളം വെള്ളം കോരി കലമുടച്ച അവസ്ഥയിലായി. മൈക്കല്‍ സാഡിലിക്കാണ് ചെക്കിനു വേണ്ടി ഗോള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ചെക്ക് റിപ്പബ്ലിക്കിനും ദക്ഷിണാഫ്രിക്കയ്ക്കും ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു. തോല്‍ക്കില്ലെന്ന് ഉറപ്പിച്ചിറങ്ങിയ രണ്ട് ടീമുകളുടെ പോരാട്ടമാണ് ഇന്ന് ലോകകപ്പ് വേദിയില്‍ കണ്ടത്.

South africa vs Czechia| ചെക്ക് റിപ്പബ്ലിക്കിന് ചെക്ക് വെച്ച് ദക്ഷിണാഫ്രിക്ക; 'സമനില'തെറ്റാതെ പോരാട്ടം
ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചു; ഫിഫ ലോകകപ്പില്‍ തിളങ്ങിയത് ആര്?

ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് 2-1 നായിരുന്നു ചെക്ക് റിപ്പബ്ലിക്കിന്റെ തോല്‍വി. മെക്‌സിക്കോയോട് പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. ഇന്നത്തെ മത്സരത്തോടെ ഇരു ടീമുകള്‍ക്കും രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരോ പോയിന്റ് വീതം ലഭിച്ചു. നോക്കൗട്ട് പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്നതാണ് ആശ്വാസം.

News Malayalam 24x7
newsmalayalam.com