ലോകകപ്പിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് വയാഗ്ര ഉപയോഗിക്കാം! ഫിഫ അനുമതിക്ക് പിന്നിലെന്ത്?

മെക്സിക്കോക്കെതിരായ പ്രീ ക്വാർട്ടർ പോരാട്ടത്തിനാണ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്.
Why Would England Consider Using Viagra Against Mexico at the FIFA World Cup 2026?
Published on
Updated on

മെക്സിക്കോ സിറ്റി: ലോകകപ്പിലെ ഇംഗ്ലണ്ട് ക്യാംപിൽ ഇപ്പോൾ വയാഗ്രയാണ് ചർച്ചാ വിഷയം. ലൈംഗിക ഉത്തേജനത്തിന് ഉപയോഗിക്കുന്ന വയാഗ്ര കഴിക്കാൻ ഇംഗ്ലണ്ട് ടീമിന് ഫിഫ അനുമതി നൽകിയത് വലിയ വാർത്തയായിട്ടുണ്ട്. എന്തുകൊണ്ട്? മെക്സിക്കോക്കെതിരായ പ്രീ ക്വാർട്ടർ പോരാട്ടത്തിനാണ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്. എന്നാൽ മത്സരത്തിന് മുമ്പ് ഫുട്ബോൾ ലോകത്ത് ശ്രദ്ധ നേടിയത് ഇംഗ്ലീഷ് താരങ്ങളുടെ ഒരു അസാധാരണ തയ്യാറെടുപ്പ് കാരണമാണ്. ഇംഗ്ലീഷ് താരങ്ങള്‍ക്ക് വയാഗ്ര ഉപയോഗിക്കാന്‍ അനുമതി. കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും കാരണം മെഡിക്കൽ ആണ്.

മത്സരം നടക്കുന്ന മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ ആസ്‌ടെക്ക സ്റ്റേഡിയം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7,350 അടി ഉയരത്തിലാണ്. ഉയരം കൂടുമ്പോൾ വായുവിലെ ഓക്സിജൻ്റെ അളവ് കുറയും. ഇതോടെ താരങ്ങൾക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടാനും ശ്വാസതടസ്സവും അടക്കം ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

Why Would England Consider Using Viagra Against Mexico at the FIFA World Cup 2026?
തോറ്റിറങ്ങുന്നവരാണ് പോരാട്ടത്തിന്റെ പുതിയ കഥകള്‍ പഠിപ്പിക്കുന്നത്

വയാഗ്രയിലെ പ്രധാന ഘടകമായ സിൽഡെനാഫിൽ രക്തക്കുഴലുകൾ വികസിപ്പിച്ച് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. ഉയർന്ന പ്രദേശങ്ങളിലെ ഓക്സിജൻ കുറവിൻ്റെ ആഘാതം കുറയ്ക്കാൻ ഇത് ഉപകരിക്കും. അതുകൊണ്ടാണ് ഇംഗ്ലണ്ടിൻ്റെ മെഡിക്കൽ സംഘം ഈ മാർഗം പരിഗണിച്ചത്.

വയാഗ്രയാകട്ടെ ലോക ഉത്തേജക വിരുദ്ധ ഏജൻസിയായ വാഡയുടെ നിരോധിത പട്ടികയിലുമില്ല. കായിക പ്രകടനം നേരിട്ട് വർധിപ്പിക്കുന്ന മരുന്നായി ഇതിനെ കണക്കാക്കുന്നുമില്ല. അതിനാൽ നിയമപരമായ തടസങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് താരങ്ങൾക്ക് വയാഗ്ര ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത്.

Why Would England Consider Using Viagra Against Mexico at the FIFA World Cup 2026?
പരാഗ്വെയുടെ വെല്ലുവിളി മറികടന്ന് ഫ്രാൻസ് ക്വാർട്ടറിൽ
News Malayalam 24x7
newsmalayalam.com