ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ മാച്ച് കാനഡയും മൊറോക്കോയും തമ്മിൽ

രണ്ടാം റൗണ്ടിലെ അവസാന മാച്ചിൽ ഘാനയെ കൊളംബിയ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് അവസാന പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പാക്കി.
World Cup 2026 Round of 16 Schedule
Published on
Updated on

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്ബോൾ ആവേശകരമായ മൂന്നാം റൗണ്ടിലേക്ക് കടക്കുന്നു. ഇന്ന് രാവിലെയും ഇന്നലെ രാത്രിയുമായി നടന്ന റൗണ്ട് ഓഫ് 32 മത്സരങ്ങളിലൂടെ ഈജിപ്തും അർജൻ്റീനയും കൊളംബിയയും കൂടി പ്രീ ക്വാർട്ടർ യോഗ്യത ഉറപ്പാക്കിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്ത് 4-2ന് ഓസ്ട്രേലിയയെ വീഴ്ത്തിയപ്പോൾ, ലോക ചാംപ്യന്മാരായ അർജൻ്റീന വാശിയേറിയ പോരാട്ടത്തിനൊടുവിൽ കേപ് വെർഡെയോട് 3-2ന് ജയിച്ചിരുന്നു. രണ്ടാം റൗണ്ടിലെ അവസാന മാച്ചിൽ ഘാനയെ കൊളംബിയ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് അവസാന പ്രീ ക്വാർട്ടർ ബെർത്ത് ഉറപ്പാക്കിയിരുന്നു.

പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ ഉൾപ്പെടെ 15 മത്സരങ്ങളാണ് ഇനി ലോകകപ്പിൽ ശേഷിക്കുന്നത്. ശനിയാഴ്ച രാത്രി 10.30ന് കാനഡയും മൊറോക്കോയും തമ്മിലാണ് ആദ്യ പ്രീ ക്വാർട്ടർ മത്സരം. ആഫ്രിക്കൻ കരുത്തരുടെ വെല്ലുവിളി മറികടക്കാൻ ആതിഥേയരായ കാനഡയ്ക്ക് കഴിയുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാത്രി 2.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പരാഗ്വെ ഫ്രാൻസിനെ നേരിടും.

World Cup 2026 Round of 16 Schedule
യൂറോപ്പിൻ്റെ മഹായുദ്ധം! ഇത് റൊണാൾഡോയുടെ ലാസ്റ്റ് ഡാൻസോ?

തിങ്കളാഴ്ച രാത്രി 1.30നാണ് നോർവേ vs ബ്രസീൽ മത്സരം. പുലർച്ചെ 5.30ന് ഇംഗ്ലണ്ട് മെക്സിക്കോയെ നേരിടും. അന്ന് തന്നെ രാത്രി പുലർച്ചെ 12.30ന് യൂറോപ്യൻ മഹായുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗലും സ്പെയിനും തമ്മിലുള്ള മത്സരം അരങ്ങേറും. ചൊവ്വാഴ്ച രാവിലെ 5.30ന് യുഎസും ബെൽജിയവും പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടും. ചൊവ്വാഴ്ച രാത്രി 9.30നാണ് നിലവിലെ ചാംപ്യന്മാരായ അർജൻ്റീനയും ഈജിപ്തും തമ്മിലുള്ള പോരാട്ടം. ബുധനാഴ്ച പുലർച്ചെ 1.30ന് കൊളംബിയയും സ്വിറ്റ്‌സർലൻഡും തമ്മിലാണ് അവസാന പ്രീ ക്വാർട്ടർ മത്സരം.

പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമം

  • ജൂലൈ 4 കാനഡ vs മൊറോക്കോ, 10.30 pm

  • ജൂലൈ 5 പരാഗ്വേ vs ഫ്രാന്‍സ്, 2.30 am

  • ജൂലൈ 6 ബ്രസീല്‍ vs നോര്‍വെ, 1.30 am

  • ജൂലൈ 6 മെക്സിക്കോ vs ഇംഗ്ലണ്ട്, 5.30 am

  • ജൂലൈ 7 പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍, 12.30 am

  • ജൂലൈ 7 അമേരിക്ക vs ബെല്‍ജിയം, 5.30 am

  • ജൂലൈ 7 അര്‍ജൻ്റീന vs ഈജിപ്ത്, 9.30 pm

  • ജൂലൈ 8 സ്വറ്റ്‌സര്‍ലൻ്റ് vs കൊളംബിയ, 1.30 am

World Cup 2026 Round of 16 Schedule
ക്രൊയേഷ്യയെ കീഴടക്കി; പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക്
World Cup 2026 Round of 16 Schedule
ജോട്ടയുടെ ഓർമയിൽ ഫുട്ബോൾ ലോകം; വാഹനാപകടത്തിൻ്റെ ഒന്നാം വാർഷികം

പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ ടീമുകള്‍:

കാനഡ, മൊറോക്കോ, പരാഗ്വെ, ഫ്രാന്‍സ്, ബ്രസീല്‍, നോര്‍വേ, മെക്സിക്കോ, ഇംഗ്ലണ്ട്, യുഎസ്എ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ഈജിപ്ത്, അര്‍ജൻ്റീന, കൊളംബിയ

News Malayalam 24x7
newsmalayalam.com