വത്തിക്കാൻ രാഷ്ട്രത്തിന്റെ ദൈനംദിന ഭരണ ചുമതല ഒരു ഇന്ത്യൻ കർദ്ദിനാൾ നിർവഹിക്കുമോ?

മാർപാപ്പ ലിയോ പതിനാലാമന്റെ ആരോഗ്യത്തെക്കുറിച്ച് വത്തിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കർദിനാൾ പിയെത്രോ പരോളിൻ നടത്തിയ പരാമർശം അധികാര തർക്കത്തിന്റെ ബാക്കിപത്രം. മാർപാപ്പ തന്റെ ഷെഡ്യൂളിന്റെ വേഗത ക്രമീകരിക്കേണ്ടി വന്നേക്കാം എന്ന് ഒരു കർദിനാൾ പരസ്യമായി പറയുന്നത് അസാധാരണമാണ്.
വത്തിക്കാൻ രാഷ്ട്രത്തിന്റെ 
ദൈനംദിന ഭരണ ചുമതല ഒരു
ഇന്ത്യൻ കർദ്ദിനാൾ നിർവഹിക്കുമോ?
Published on: 
Updated on: 

മാർപാപ്പ ലിയോ പതിനാലാമന്റെ അർബുദ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വത്തിക്കാനിൽ അധികാര പോരാട്ടം മുറുകുന്നു. ഇതുവരെ വത്തിക്കാൻ രാജ്യ ഭരണത്തിൽ രണ്ടാമനായി തുടർന്ന കർദിനാൾ പിയെത്രോ പരോളിൻ ഇപ്പോൾ തന്റെ കസേര പോകുമോ എന്ന ഭയത്തിലാണ്. മാർപാപ്പ തന്റെ ഷെഡ്യൂൾ ക്രമീകരിക്കേണ്ടി വന്നേക്കാം എന്ന് പരോളിൻ പരസ്യമായി പറഞ്ഞത് ഇതിന്റെ തെളിവായാണ് വത്തിക്കാൻ നിരീക്ഷകർ കാണുന്നത്.

71 കാരനായ ലിയോ മാർപാപ്പയുടെ ശ്വാസകോശ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രി വിടാൻ ഇരിക്കെയാണ് സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പരോളിന്റെ വിവാദ പ്രസ്താവന വന്നത്. "Leo may need to adjust the pace of his schedule" എന്നും "പോപ്പ് തന്റെ പൊന്തിഫിക്കേറ്റ് ക്രമീകരിക്കേണ്ടി വന്നേക്കാം" എന്നുമാണ് പരോളിൻ പറഞ്ഞത്. ഒരു കർദിനാൾ മാർപാപ്പയുടെ ദിനചര്യയിൽ മാറ്റം വേണമെന്ന് പരസ്യമായി പറയുന്നത് വത്തിക്കാൻ ചരിത്രത്തിൽ അപൂർവ്വമാണ്. ഇത് ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയല്ല, അധികാരത്തെക്കുറിച്ചുള്ള ആശങ്കയാണ്.

എന്തുകൊണ്ട് ഈ പ്രസ്താവന അസാധാരണമാകുന്നത്?

വത്തിക്കാൻ പ്രോട്ടോക്കോൾ അനുസരിച്ച് മാർപാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് ഇങ്ങനെ പരസ്യമായി സംസാരിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് പരിമിതികളുണ്ട്. സാധാരണ വത്തിക്കാൻ പ്രസ് ഓഫീസ് മാത്രമേ ആരോഗ്യ വിവരം നൽകൂ. മാർപാപ്പ സജീവമായി തിരിച്ചുവരുന്നു എന്ന് വത്തിക്കാൻ പറയുമ്പോൾ, "വേഗത കുറയ്ക്കണം" എന്ന് രണ്ടാമൻ പറയുന്നത് രണ്ട് സന്ദേശങ്ങൾ നൽകുന്നതായി വിലയിരുത്തപ്പെടുന്നു.

ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം എന്ത്?

ഇതിന് പിന്നിൽ അധികാര തർക്കം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

പരോളിൻ vs ലിയോ അധികാര മത്സരം:

പരോളിൻ ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തെ വത്തിക്കാന്റെ രണ്ടാമനായിരുന്നു. ലിയോയെ തിരഞ്ഞെടുത്ത കോൺക്ലേവിൽ മാർപാപ്പ സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. എന്നാൽ അമേരിക്കക്കാരനായ ലിയോ തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണത്തിൽ ലിയോ അമേരിക്കൻ ശൈലിയിലുള്ള ഭരണമാണ് കൊണ്ടുവരുന്നതെന്നും, പരോളിനെ മാറ്റിനിർത്തുകയാണെന്നും പലരും വിലയിരുത്തുന്നു

എന്തുകൊണ്ട് പരോളിൻ പേടിക്കുന്നു?

2013 മുതൽ 12 വർഷമായി സ്റ്റേറ്റ് സെക്രട്ടറിയാണ് പരോളിൻ. ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും വിശ്വസ്തൻ. കോൺക്ലേവിൽ മാർപാപ്പ സ്ഥാനത്തേക്ക് മത്സരിച്ചയാൾ. എന്നാൽ ലിയോ വന്നതോടെ അമേരിക്കൻ ശൈലിയിലുള്ള ഭരണമാണ് വത്തിക്കാനിൽ. ഇതിനകം തന്നെ പല ഇടത്തും അഴിച്ചുപണി തുടങ്ങി. College of Cardinals-ന്റെ Dean ആയി പരോളിനെ മറികടന്ന് Tagle-യെ ലിയോ നിയമിച്ചു.

Dean ആകാൻ സാധ്യത കൽപ്പിച്ചിരുന്നത് പരോളിനായിരുന്നു, പക്ഷേ ലിയോ Tagle-യെ നിയമിച്ചു. ഇത് പരോളിനെ ഒഴിവാക്കിയതിന്റെ ഏറ്റവും വലിയ തെളിവാണ്. Tagle ഏഷ്യയിൽ നിന്നുള്ള, അമേരിക്കൻ ശൈലിയോട് അടുത്തു നിൽക്കുന്ന ആളാണ്. എന്നാൽ വത്തിക്കാൻ സ്റ്റേറ്റിന്റെ ഭരണത്തിൽ രണ്ടാം സ്ഥാനത്തിരിക്കുന്ന ആൾ, പക്ഷേ Gemelli ആശുപത്രിയിൽ മാർപാപ്പയെ സന്ദർശിച്ചവരുടെ ലിസ്റ്റിൽ പോലും പരോളിൻ ഇല്ലായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതുകൊണ്ട് തിരിച്ചുവന്നാൽ ഉടൻ തന്റെ സ്റ്റേറ്റ് സെക്രട്ടറി പദവി പോകുമോ എന്ന ഭയത്തിൽ, തന്റെ പ്രസക്തി നിലനിർത്താൻ നടത്തിയ Pre-emptive Defence ആണ് ഈ പ്രസ്താവനയെപലരും വിലയിരുത്തുന്നത്. "ഞാൻ ഇവിടെ ഉണ്ട്, കാര്യങ്ങൾ എന്റെ കൈകളിൽ ഭദ്രമാണ്, പോപ്പ് വേഗത കുറയ്ക്കണം" എന്ന സന്ദേശമാണ് ഈ പ്രസ്താവനമറ്റു കർദിനാൾമാർക്ക് നൽകുന്നത്.

നവംബർ യാത്രയിൽ കുഴപ്പം:

നവംബർ 6-17ന് ഉറുഗ്വായ്, അർജന്റീന, പെറു യാത്ര നടക്കും എന്ന് വത്തിക്കാൻ പറയുമ്പോൾ പരോളിൻ "അത് ഡോക്ടർമാർ പറയുന്നതിനെ ആശ്രയിച്ചിരിക്കും" എന്ന് പറഞ്ഞ് സംശയം സൃഷ്ടിച്ചു.

വത്തിക്കാൻ ഒറ്റക്കെട്ടല്ല എന്നതിന്റെ തെളിവാണിത്.

പരോളിന്റെ പകരക്കാരൻ ആരാകും? - അഗസ്റ്റീനിയൻ ടീം:

ലിയോ തന്റെ ഓർഡറിൽ നിന്നുള്ള വിശ്വസ്തരെ പ്രധാന സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നു. ഇതാണ് പരോളിന്റെ ഭയത്തിന് കാരണം.

- Msgr. Edgard Ivan Rimaycuna (പെറു): ഫസ്റ്റ് പ്രൈവറ്റ് സെക്രട്ടറി, Chiclayo മുതൽ ഉള്ള ശിഷ്യൻ. -

- Fr. Edward Daleng (നൈജീരിയ): അഗസ്റ്റീനിയൻ സഹോദരൻ, Papal Household Vice Regent.

- Archbishop Luis Marin de San Martin (സ്പെയിൻ): അഗസ്റ്റീനിയൻ, ചാരിറ്റി ഓഫീസ് തലവൻ.

ഇവർക്കൊപ്പം സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്കും തന്റെ ആളെ കൊണ്ടുവരാനാണ് ലിയോയുടെ നീക്കം എന്നാണ് റോമിലെ സംസാരം.

പരോളിൻ പോയാൽ പകരം ആര്? വത്തിക്കാൻ വൃത്തങ്ങൾ പറയുന്ന 3 പേരുണ്ട്.

* ഏറ്റവും സാധ്യത - Archbishop Paolo Rudelli (ഇറ്റലി)

ഇതാണ് ലിയോയുടെ മാസ്റ്റർ സ്ട്രോക്ക്. കഴിഞ്ഞ മാർച്ച് 30ന് ലിയോ ചെയ്ത ഏറ്റവും വലിയ നിയമനം - ഫ്രാൻസിസിന്റെ Sostituto ആയിരുന്ന Archbishop Edgar Pena Parra-യെ മാറ്റി Paolo Rudelli-യെ Sostituto ആക്കി. -

Sostituto എന്നാൽ ആരാണ് എന്ന് പരിശോധിക്കാം Secretariat of State-ലെ നമ്പർ 2. ദൈനംദിന ഭരണം നിയന്ത്രിക്കുന്ന ചീഫ് ഓഫ് സ്റ്റാഫ്. മാർപാപ്പയുടെ ഒപ്പ്, കത്തുകൾ, എല്ലാം ഇയാൾ വഴിയാണ് പോകുക.

Rudelli-യെ പരോളിൻ തന്നെ സ്റ്റാഫിന് മുന്നിൽ അവതരിപ്പിച്ചു. അതായത് ലിയോ പരോളിന്റെ തൊട്ടുതാഴെ തന്റെ ആളെ കുത്തിനിറച്ചു. നാളെ പരോളിൻ പോയാൽ Rudelli തന്നെ Secretary of State ആകും എന്നാണ് റോമിലെ സംസാരം. ഇറ്റാലിയൻ ആയതുകൊണ്ട് തന്നെ സാധ്യത കൂടുതൽ.

ഇറ്റലിക്കാരായ Zuppi, Pierbattista Pizzaballa എന്നിവരും ലിസ്റ്റിൽ ഉണ്ട്. എന്നാൽ Rudelli തന്നെയാണ് Next Secretary of State.എന്നു കരുതാനുള്ള പ്രധാന കാരണം ലിയോ ആദ്യം ചെയ്തത് Sostituto-യെ മാറ്റുക എന്നതാണ്. അതാണ് സ്റ്റേറ്റ് സെക്രട്ടറി ആകാനുള്ള ചവിട്ടുപടി. Joseph Ratzinger ( പിന്നീട് Benedict XVI) മാർപാപ്പ ആയപ്പോഴും ആയപ്പോഴും ഇതേ രീതിയായിരുന്നു സ്വീകരിച്ചത്. അതായത് ഈ വിഷയത്തിലും മാർപാപ്പയെ മുൻഗാമിയായി സ്വീകരിക്കുകയാണ് ലിയോ പതിനാലാമൻ. അതായത്, ശ്വാസകോശത്തിൽ നിന്ന് ട്യൂമർ മാറ്റിയ ലിയോ, ഇനി വത്തിക്കാന്റെ അധികാര ശരീരത്തിൽ നിന്ന് ഫ്രാൻസിസിന്റെ അവശേഷിപ്പുകൾ കൂടി മാറ്റാനാണ് ശ്രമിക്കുന്നത്. അതിന്റെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ഇര സ്റ്റേറ്റ് സെക്രട്ടറി പരോളിനാകും. അതിന്റെ തുടക്കമാണ് ഈ പ്രസ്താവന.

എന്നാൽ ഈ തർക്കവും പുനസംഘടനയും ഒരു ഇന്ത്യക്കാരനെ പ്രത്യേകിച്ച് ഒരു മലയാളിയെ വത്തിക്കാൻ എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തെ ദൈനംദിന ഭരണ ചുമതല നിർവഹിക്കുന്ന കത്തോലിക്കാ സഭയുടെ മൂന്നാം സ്ഥാനക്കാരനാക്കി മാറ്റുമോ എന്നതാണ് കൗതുകത്തോടെ ലോകം ഉറ്റു നോക്കുന്നത്.

ഇതിനായി വത്തിക്കാൻ രാജ്യത്തിൻറെ ഹയറാർക്കി ഒന്ന് പരിശോധിക്കാം

ഇതാണ് വത്തിക്കാന്റെ അധികാരഘടന ഇതിൽ കൂവക്കാട് എവിടെയാണ് എന്ന് നോക്കിയാൽ മനസ്സിലാകും സാധ്യത എത്രത്തോളമെന്ന്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ റാങ്ക്:

1. Secretary of State: കർദിനാൾ പരോളിൻ

2. Sostituto (General Affairs): ഇപ്പോൾ Archbishop Paolo Rudelli - ഇതാണ് നമ്പർ 2, ദൈനംദിന ഭരണം.

3. Secretary for Relations with States (Foreign Minister): Archbishop Paul Gallagher (ബ്രിട്ടീഷുകാരൻ) - വിദേശകാര്യ മന്ത്രിഉടനെ തന്നെ വിരമിക്കും.

4. Undersecretary: മൂന്ന് പേർ ഉണ്ട്, അതിൽ ഒരാളാണ് യാത്രകളുടെ കാര്യം നോക്കുന്നത്.

5. Head of Journeys Section: ഇതാണ് ജോർജ് കൂവക്കാട്.

അതായത് കൂവക്കാട് ഇപ്പോൾ തന്നെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ 5 ആമൻ ആണ്. ഇത് തന്നെ വലിയ കാര്യമാണ്. ഒരു സീറോ മലബാർ പുരോഹിതൻ നേരിട്ട് കർദിനാൾ ആയി, ഈ പദവിയിൽ എത്തുന്നത് ഇന്ത്യൻ ചരിത്രത്തിൽ ആദ്യമാണ്.

സാധ്യത Sostituto ആകുക

Rudelli

Secretary of State ആയി പ്രമോട്ട് ചെയ്യപ്പെട്ടാൽ

ആ ഒഴിവിലേക്ക് വരാൻ ഏറ്റവും സാധ്യതയുള്ളവരിൽ ഒരാൾ കൂവക്കാടാണ്. കാരണം:

- 51 വയസ്സ് മാത്രം, ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ

- അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക, വെനസ്വേല എന്നിവിടങ്ങളിൽ Nuncio ആയി പ്രവർത്തിച്ച Diplomatic Experience ഉണ്ട്

- ലിയോയെ തിരഞ്ഞെടുത്ത കോൺക്ലേവിന്റെ നടത്തിപ്പുകാരൻ

ലിയോയുടെ കാലത്ത് മാർപാപ്പയുടെ യാത്രകൾ കൂടും. നവംബർ ലാറ്റിൻ അമേരിക്ക യാത്ര വിജയിച്ചാൽ, കൂവക്കാട് ലിയോയുടെ ഏറ്റവും വിശ്വസ്തനായ യാത്രാ സംഘാടകനാകും. അപ്പോൾ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നമ്പർ 4 ആയി തുടരുമ്പോഴും, മാർപാപ്പയുടെ അടുത്ത് നിൽക്കുന്നതുകൊണ്ട് അധികാരം നമ്പർ 2 ന് തുല്യമാകും. ചുരുക്കത്തിൽ, മാർപാപ്പയുടെ ആരോഗ്യം മാത്രമല്ല, വത്തിക്കാനുള്ളിലെ പുതിയ അധികാര ഘടനയും അമേരിക്കൻ vs പഴയ യൂറോപ്യൻ കൂട്ടായ്മ തമ്മിലുള്ള പോരാട്ടവുമാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. ലിയോയുടെ രോഗം വത്തിക്കാൻ രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

News Malayalam 24x7
newsmalayalam.com