മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും തിരിഞ്ഞുനോക്കുന്നില്ല; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡില്‍ കിടന്ന് പ്രതിഷേധം

'കിടപ്പാട സംരക്ഷണ പ്രസ്ഥാനം' ഒക്ടോബര്‍ 12 മുതല്‍ സമരത്തിലാണ്
മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും തിരിഞ്ഞുനോക്കുന്നില്ല; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡില്‍ കിടന്ന് പ്രതിഷേധം
Published on: 
Updated on: 

തിരുവനന്തപുരം : ഒരു മാസത്തിലേറെയായി സമരം നടത്തുന്ന 'കിടപ്പാട സംരക്ഷണ പ്രസ്ഥാനം' അംഗങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ അമിത അധികാരത്തോടെ നടപ്പിലാക്കിയ 'സർഫാസി' എന്ന ജനവിരുദ്ധ നിയമം റദ്ദാക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്.

മാസങ്ങളായി സമരം നടത്തിയിട്ടും മുഖ്യമന്ത്രിയുംപട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും തങ്ങളുടെ ആവശ്യം കേള്‍ക്കാന്‍ പോലും തയ്യാറാകാത്തതിനാലാണ് റോഡില്‍ കിടന്ന് പ്രതിഷേധിക്കുന്നതെന്നാണ് സമരക്കാര്‍ പറയുന്നത്.

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും തിരിഞ്ഞുനോക്കുന്നില്ല; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡില്‍ കിടന്ന് പ്രതിഷേധം
LPST സമരം; ജയകൃഷ്ണന്‍ തലമുണ്ഡനം ചെയ്തു

ഒക്ടോബര്‍ 12 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന തങ്ങളെ ഇന്നേവരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിട്ടില്ല. തങ്ങളെ മനുഷ്യരായി പോലും കാണുന്നില്ലെന്നും സമരപ്പന്തലിനായി ടാര്‍ പായ പോലും കെട്ടാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

സര്‍ഫാസി നിയമ പ്രകാരം പിടിച്ചെടുത്ത തങ്ങളുടെ തുണ്ട് ഭൂമികളുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അതിദരിദ്രരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.