കാപ്പിയും ഹാപ്പിനെസും ചേരുന്ന കാപ്പിനെസ്, ഇന്ത്യയിലെ ആദ്യത്തെ മെന്റല്‍ ഹെല്‍ത്ത് കഫേ തിരുവനന്തപുരത്ത്

അഞ്ച് സൈക്കോളജിസ്റ്റുകളും രണ്ടു സൈക്യാട്രിസ്റ്റുകളും അടങ്ങുന്ന വിദഗ്ധരുടെ സേവനം ഇവിടെ ഉണ്ട്.
കാപ്പിയും ഹാപ്പിനെസും ചേരുന്ന കാപ്പിനെസ്, ഇന്ത്യയിലെ ആദ്യത്തെ മെന്റല്‍ ഹെല്‍ത്ത് കഫേ തിരുവനന്തപുരത്ത്
Published on
Updated on

കോഫിയും ഹാപ്പിനെസ്സും കൂട്ടി മുട്ടുന്നൊരിടമുണ്ട് തിരുവനന്തപുരത്തെ വഴുതക്കാട്. ഇവിടെയെത്തിയാല്‍ മനസിന്റെ പിരിമുറുക്കങ്ങളെ ഓരോ കോഫി കുടിച്ചു കൊണ്ട് ഇല്ലാതാക്കാം. ഇന്ത്യയിലെ ആദ്യ മെന്റല്‍ ഹെല്‍ത്ത് കഫെയുടെ വിശേഷങ്ങള്‍ കാണാം.

വിശാലമായ ഒരു വീടിനു ചുറ്റും ഒരുക്കിയിരിക്കുന്ന നാല് മനോഹരമായ ഇടങ്ങള്‍. പ്രകൃതിയോട് ചേര്‍ന്ന് അതിനോടിണങ്ങി മനസ്സിനെ സന്തോഷിപ്പിക്കുന്ന കാഴ്ചകള്‍.

കാപ്പിയും ഹാപ്പിനെസും ചേരുന്ന കാപ്പിനെസ്, ഇന്ത്യയിലെ ആദ്യത്തെ മെന്റല്‍ ഹെല്‍ത്ത് കഫേ തിരുവനന്തപുരത്ത്
വാക്‌സിനേഷന്‍ എടുത്തശേഷം പനി വരുന്നത് എന്തുകൊണ്ട് ?

സംഗീതം ഇഷ്ടപ്പെടുന്നവര്‍ക്ക് ചുറ്റുമുള്ളതില്‍ നിന്നും എല്ലാം ഒഴിഞ്ഞുമാറി ഒരിത്തിരി നേരം ഇഷ്ടമുള്ള സംഗീതജ്ഞന്റെ ഈണം ആസ്വദിച്ച് പുസ്തകങ്ങള്‍ വായിച്ച് ഇവിടെ ഇരിക്കാം...

പ്രിയം നായ്ക്കളോട് ആണെങ്കില്‍ അതിനുമോണ്ട് കാപ്പിനെസ്സില്‍ വഴികള്‍. വളര്‍ത്തുനായ ആയ കോഫി നമ്മമോള് ചേര്‍ന്ന് ഇരിക്കുമ്പോള്‍ ചുറ്റുമുള്ള പ്രശ്‌നങ്ങള്‍ അറിയാതെ തന്നെ മനസിന്ന് മാഞ്ഞു പോകും.

കാപ്പിയും ഹാപ്പിനെസും ചേരുന്ന കാപ്പിനെസ്, ഇന്ത്യയിലെ ആദ്യത്തെ മെന്റല്‍ ഹെല്‍ത്ത് കഫേ തിരുവനന്തപുരത്ത്
ലോകമെമ്പാടും വന്ധ്യത വർധിക്കുന്നു; പ്രധാന കാരണങ്ങള്‍ എന്തൊക്കെ?

ഇവിടെ തീരുന്നില്ല കാപ്ലിനെസ്സിലേ സന്തോഷങ്ങള്‍. വായനയും കളിയും ചിരിയും വരയും ഒക്കെയായി ഇനിയുമുണ്ട് വിശേഷങ്ങള്‍ ഏറെ. അഞ്ച് സൈക്കോളജിസ്റ്റുകളും രണ്ടു സൈക്യാട്രിസ്റ്റുകളും അടങ്ങുന്ന വിദഗ്ധരുടെ സേവനം ഇവിടെ ഉണ്ട്.

ആശുപത്രികളിലെ മനം മടുപ്പിക്കുന്ന ഗന്ധവും നാല് ചുവരികള്‍ക്കുള്ളിലെ ചികിത്സയും ഇനി വേണ്ട, മനസിന്റെ പിരിമുറുക്കളോടുടെ ചിരിച്ചുകൊണ്ട് വിട പറയാം കാപ്പിനെസ്സ് എന്നും നിങ്ങളോടൊപ്പം ഉണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com