ഭക്തിയും സുഗന്ധവും എല്ലാം ഓക്കെ, പക്ഷെ ഇത് സിഗരറ്റിനേക്കാൾ അപകടകാരി!

ദോഷകരമായ വസ്തുക്കള്‍ മിക്ക അഗര്‍ബത്തികളിലും അടങ്ങിയിട്ടുണ്ട്. ശ്വസനപ്രശ്‌നങ്ങള്‍, അലര്‍ജി എന്നിവയ്ക്ക് ഈ കെമിക്കലുകൾ കാരണമാകും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Freepik
Published on

സിഗരറ്റ് വലിക്കുന്നത് അപകടകരമാണെന്ന് എല്ലാവർക്കും അറിയാം. മുന്നറിയിപ്പ് അവഗണിച്ചാണ് പലരും ആ ശീലം തുടരുന്നത്. അതിന്റെ ദോഷഫലങ്ങൾ പലരും പലതരത്തിൽ നേരിടുന്നുമുണ്ട്. എന്നാൽ ഏറ്റവും പുണ്യമായി കാണുന്ന, വീടുകളിലും ദേവാലയങ്ങളിലും ആചാരമായും, സുഗന്ധത്തിനായുമെല്ലാം കത്തിക്കുന്ന അഗർബത്തികളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

പ്രതീകാത്മക ചിത്രം
മദ്യപിച്ചാലെന്താ പ്രശ്നം, പതിവായി വ്യായാമം ചെയ്യുന്നുണ്ടല്ലോ? ഈ ആത്മവിശ്വാസം നല്ലതാണ്, പക്ഷെ പ്രയോജനം ഒന്നുമില്ല!

മനസിന് ഉന്മേഷം തരുന്ന ഭക്തി നിറയക്കുന്ന ഈ അഗർബത്തികൾ അത്ര സേഫായ ഒന്നല്ല. സിഗരറ്റിനേക്കാള്‍ അപകടകാരിയായാണ് അഗർബത്തികളെ പഠനങ്ങൾ വിലയിരുത്തുന്നത്. ക്ലിനിക്കല്‍ ആന്‍ഡ് മോളിക്കുലാര്‍ അലര്‍ജി പുറത്ത് വിട്ട പഠനത്തില്‍ ഇക്കാര്യം വ്യക്തമായി പരമാർശിക്കുന്നുണ്ട്. സിഗരറ്റ് കത്തിക്കുമ്പോള്‍ ഒരു ഗ്രാമിന് ഏകദേശം 10 മില്ലിഗ്രാം ദോഷകരമായ പദാര്‍ത്ഥമാണ് പുറം തള്ളുന്നതെങ്കില്‍ അഗര്‍ബത്തിയില്‍ ഇത് 45 മില്ലിഗ്രാമാണുള്ളതെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.

കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഡൈഓക്‌സൈഡ്, ബാഷ്പശീല ജൈവ സംയുക്തങ്ങള്‍, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുള്‍പ്പടെ വിവിധ ദോഷകരമായ വസ്തുക്കള്‍ മിക്ക അഗര്‍ബത്തികളിലും അടങ്ങിയിട്ടുണ്ട്. ശ്വസനപ്രശ്‌നങ്ങള്‍, അലര്‍ജി എന്നിവയ്ക്ക് ഈ കെമിക്കലുകൾ കാരണമാകും.

എല്ലാ ദിവസവും മുടങ്ങാതെ അഗർബത്തി കത്തിക്കുന്ന ശീലം ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ചുമ, ശ്വാസതടസം, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ എന്നിവയ്ക്ക് കാരണമായേക്കാം. കുട്ടികളേയും ഇത് ബാധിക്കും. ആസ്തമ, സിഒപിഡി, അലര്‍ജികള്‍, ശ്വാസകോശ കാന്‍സര്‍ എന്നിവയ്ക്കും അഗർബത്തി കാരണമായേക്കാം. ദീർഘകാലമായി ഇവയുടെ പുക ശ്വസിക്കുന്ന വ്യക്തികളിൽ ശ്വാസകോശ കാൻസറിന് കാരണമാകുന്ന സ്ക്വാമസ്-സെൽ കാർസിനോമകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.

പ്രതീകാത്മക ചിത്രം
ഭക്ഷണവും വ്യായാമവും മാത്രം ശരിയാക്കിയാൽ പോരാ, സ്ട്രോക്ക് ഒഴിവാക്കാൻ ഇതു കൂടി ശ്രദ്ധിക്കണം!

അഗർബത്തിയുടെ പുക ഉളളിൽ ചെന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നാം വിചാരിക്കുന്നതിലും ഏറെ ഗുരുതരമാണ്. ഇതിലടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ മാരകരോഗങ്ങൾക്ക് കാരണമാകുന്നു. അതുകൊണ്ട് അഗർബത്തി പരമാവധി ഒഴിവാക്കുക. ഇനി നിർബന്ധമാണെങ്കിൽ പരിമിതമായ അളവിൽ നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് കത്തിച്ചുവയ്ക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com