
മഴക്കാലം എത്തിയതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകയാണ്. ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപകമായതോടെ പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തിയിരിക്കുയാണ് മൃഗസംരക്ഷണ വകുപ്പ്. ഇതോടെ കുട്ടനാട്ടിലെ കർഷകർ ആശങ്കയിലാണ്. 2025 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വൈറസിൻ്റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്നാണ് വിദഗ്ദ സമിതിയുടെ ശുപാർശ.
14000 പക്ഷി വളർത്തൽ കർഷകരുണ്ടായിരുന്ന ജില്ലയിൽ ഇന്ന് 430 കർഷകർ മാത്രമാണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നൽകുന്നതുപോലെ ആനുകൂല്യങ്ങൾ ഒന്നും കേഴി-താറാവ് കർഷകർക്ക് ലഭിക്കുന്നില്ല. ഇൻഷുറൻസ് പോലും ലഭിക്കാതിരുന്നവർ കൃഷി മുന്നോട്ട് കൊണ്ട് പോയത് വായ്പകളുടെ ബലത്തിലാണ്. ഇപ്പോഴത് ലക്ഷങ്ങളുടെ ബാധ്യതയാണ്.
പക്ഷിപ്പനി സ്ഥിരികരിക്കുന്നത് പത്ത് ദിവസമെടുത്താണ്. ഈ സമയങ്ങളിൽ മറ്റ് പക്ഷികളിലേക്കും അസുഖം പകരും. ഇതിന് ബദൽമാർഗം സ്വീകരിക്കാതെ നിയന്ത്രണവുമായി മുന്നോട്ടു പോയാൽ ഉപജീവനമാർഗം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഇവിടുത്തെ കർഷകർ.