ബീറ്റ്റൂട്ട് ഇഷ്ടപെടുന്നവരാണോ നിങ്ങൾ?; എങ്കിൽ ഈ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും

വിറ്റാമിനുകളും മിനറലുകളുടെയും കലവറ തന്നെയാണ് ഇതെന്ന് വേണമെങ്കിൽ പറയാം
ബീറ്റ്റൂട്ട് ഇഷ്ടപെടുന്നവരാണോ നിങ്ങൾ?; എങ്കിൽ ഈ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും
Published on

പച്ചക്കറികളും പഴങ്ങളും എന്നും നമ്മുടെ ശരീരത്തിന് ആരോഗ്യം നൽകും. അതുപോലെ  ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറ തന്നെയാണ് ഇതെന്ന് വേണമെങ്കിൽ പറയാം.

രക്തസമ്മർദം നിയന്ത്രിക്കും

ബീറ്റ്റൂട്ട് കഴിക്കുന്നത് വഴി ആരോഗ്യപരമായി രക്തസമ്മർദം നിയന്ത്രിക്കാൻ സാധിക്കും. ഹൃദയാഘാതം, സ്‌ട്രോക് എന്നിവ വരാനുള്ള സാധ്യതയും ഇവ കഴിക്കുന്നത് വഴി കുറയും.

ഭാരം കുറയ്ക്കും

100 ഗ്രാം വേവിച്ച ബീറ്ററൂട്ടിൽ 44 കലോറികൾ, 1.7 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ് , 2 ഗ്രാം ഫൈബർ എന്നിവയാണ് ഉള്ളത്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.


ശരീരത്തിന്റെ ഊർജം വർധിപ്പിക്കും

മൈറ്റോകോൺഡ്രിയയുടെ കാര്യക്ഷമത വർധിപ്പിച്ച് നമ്മുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ ഇവ സഹായിക്കും. ബീറ്റ്‌റൂട്ട് ജ്യൂസിന് കാർഡിയോസ്പിറേറ്ററി പ്രകടനം മെച്ചപ്പെടുത്താനും വ്യായാമ വേളയിൽ ഓക്സിജൻ്റെ ഉപയോഗം വർദ്ധിപ്പിക്കാനും കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കും

ബീറ്റ്റൂട്ട് കഴിക്കുന്നത് വഴി കൂടുതൽ ഓക്സിജൻ തലച്ചോറിലേക്ക് എത്താൻ സഹായിക്കുന്നു. ഇത് വഴി തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടും. തലച്ചോറിന്റെ ആരോഗ്യം വർധിക്കുകയും ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com