
പലതരത്തിലുള്ള പിറന്നാൾ ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, പാമ്പുകളുടെ കൂടെ പിറന്നാൾ ആഘോഷിക്കുന്നത് കണ്ടിട്ടുണ്ടോ? വിചിത്രമായി തോന്നുന്നല്ലേ, എന്നാൽ സത്യമാണ്. റെപ്‌റ്റൈൽ സൂവിന്റെ ഉടമസ്ഥൻ ജയ് ബ്രൂവർ ആണ് തന്റെ പിറന്നാൾ പെരുംപാമ്പുകൾക്കൊപ്പം ആഘോഷിക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രം കാണുകയും ലൈക് ചെയ്യുകയും ചെയ്തിരിക്കുന്നത്.
'ഇതൊരു സ്നേയ്ക് പാർട്ടിയാണ്, ഇന്ന് എന്റെ പിറന്നാൾ ദിനമാണ്, ഈ പാർട്ടിയിൽ പങ്കെടുത്ത് എന്നോട് സ്നേഹം പങ്കിട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. വീണ്ടും ഈ വൃദ്ധന് ഒരു വർഷവും കൂടെ ലഭിച്ചിരിക്കുന്നു. ഇതുവരെ എന്റെ കൂടെ യാത്ര ചെയ്ത എല്ലാവർക്കും നന്ദിയെന്നാണ് ജയ് ബ്രൂവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ എഴുതിയിരിക്കുന്നത്.
നിരവധി ആളുകൾ ജയ് യുടെ ഇത്തരത്തിലുള്ള പിറന്നാൾ ആഘോഷത്തെ അഭിനന്ദിച്ചും മുന്നോട്ട് വന്നു.