
പ്ലാസ്റ്റിക് കുപ്പികളില്‍ ഉപയോഗിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ബിപിഎ പ്രമേഹം കൂട്ടാന്‍ കാരണമാകുന്നു എന്ന് പഠനം. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ 2024ലെ സയന്റിഫിക് സെഷനുകളില്‍ അവതരിപ്പിച്ച പഠനം സൂചിപ്പിക്കുന്നത് ബിപിഎ ഇന്‍സുലിനോടുള്ള സംവേദനക്ഷമത കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. നിലവിലെ മാനദണ്ഡങ്ങള്‍ കാലഹരണപ്പെട്ടതാകാം എന്നതിനാല്‍, ഇപിഎയുടെ നിലവിലെ സുരക്ഷിതമായ ബിപിഎ എക്‌സ്‌പോഷര്‍ പരിധികള്‍ പുനഃപരിശോധിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിസ്ഫെനോള്‍ എ എന്നതിന്റെ ചുരുക്കെഴുത്ത് ബിപിഎ ഭക്ഷണ പാനീയ പാക്കേജിംഗില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
മനുഷ്യ ഹോര്‍മോണുകളെ നശിപ്പിക്കാനുള്ള ശേഷിയും ബിപിഎയ്ക്കുണ്ട് എന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. പുതിയ പഠനങ്ങള്‍ ഇന്‍സുലിന്റെ സംവേദനക്ഷമത ബിപിഎയ്ക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
നിലവില്‍ ഫുഡ് കണ്ടെയിനറുകളില്‍ പ്രതിദിനം ഒരു കിലോ ശരീരഭാരത്തിന് 5 മില്ലിഗ്രാം വരെ ബിപിഎ സുരക്ഷിതമാണെന്നാണ് എഫ്ഡിഎയുടെ വിലയിരുത്തല്‍. എന്നാല്‍ ഇത് അപകടകരമെന്ന് കണ്ടെത്തിയ തുകയുടെ നൂറു മടങ്ങ് കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നത്. അതിനാല്‍ 2024 അവസാനത്തോടെ ഭക്ഷണപാനീയങ്ങളുമായി ബന്ധപ്പെടുന്ന ഉത്പന്നങ്ങളില്‍ ബിപിഎ നിരോധിക്കണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടേക്കാം.