കറിവേപ്പില നിസ്സാരക്കാരനല്ല കേട്ടോ; ജീവിത ശൈലീരോഗങ്ങളെ പ്രതിരോധിക്കാം

. വിറ്റാമിനുകളായ, എ, കെ, ബി, സി, ഇ, അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, ഫൈബര്‍ എന്നിവയുടെ കലവറയാണ് കറിവേപ്പില.
കറിവേപ്പില നിസ്സാരക്കാരനല്ല കേട്ടോ; ജീവിത ശൈലീരോഗങ്ങളെ പ്രതിരോധിക്കാം
Published on

ജീവിത ശൈലി രോഗങ്ങൾ ഇന്ന് നിരവധിപ്പേർക്ക് വെല്ലവിളിയാണ്. വ്യായാമമോ, ഡയറ്റോ കൃത്യമായി ചെയ്യുന്നവരിൽപ്പോലും പലപ്പോഴും ഈ രോഗങ്ങൾ പിടിമുറുക്കാറുണ്ട്. പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുക തന്നെ വേണം. ഈ സാഹചര്യങ്ങളിൽ പ്രധാനമായും പരിഗണിക്കാവുന്ന ഒന്നാണ് കറിവേപ്പില.


നമ്മൾ ഭംഗിക്ക് എന്ന രീതിയിൽ കറിയിലിട്ട് പിന്നീട് എടുത്ത് വേസ്റ്റായി കളയുന്ന കറിവേപ്പില അത്ര നിസ്സാരക്കാരനല്ല. വിറ്റാമിനുകളായ, എ, കെ, ബി, സി, ഇ, അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, ഫൈബര്‍ എന്നിവയുടെ കലവറയാണ് കറിവേപ്പില. നാരുകളാല്‍ സമ്പന്നം,ബീറ്റാ കരോട്ടിനും ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയിരിക്കുന്നു.



ദിവസേന കറിവേപ്പില കഴിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍‌ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും.വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്കും കറിവേപ്പില ഡയറ്റിൽ ഉൾപ്പെടുത്താം.

കറിവേപ്പില ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാന്‍ സഹായിക്കും.പ്രമേഹ രോഗികൾക്ക് ഗുണകരമാണ്. വെറും വയറ്റില്‍ വെറുതേ കറിവേപ്പില ചവയ്ക്കുന്നതും നല്ലതാണ്. കൂടാതെ കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.


ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവയെ തടയാനും കറിവേപ്പില കഴിക്കുന്നത് സഹായിക്കും. തലമുടിയുടെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമം. അകാലനരയെ അകറ്റാനും ഇത് സഹായിക്കും. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് നല്ലതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com