
ഒരു പ്രണയക്കാലം കൂടി കടന്നു വരുമ്പോള്‍, പ്രണയിതാക്കളെ ലക്ഷ്യമിട്ട് ചതി കുഴികള്‍ ഒരുക്കി കാത്തിരിക്കുകയാണ് ഓണ്‍ലൈന്‍ തട്ടിപുകാര്‍. പ്രണയിതാക്കള്‍ അവരുടെ സ്‌നേഹത്തിന്റെ സൂചകമായി തന്റെ പ്രീയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ പൂക്കളും പ്രണയലേഖനങ്ങളും ഉചിതമായ സമ്മാനങ്ങളും മറ്റും തിരയുകയാണ്. ഈ സ്‌നേഹിക്കുന്ന മനസുകളെ ചൂഷണം ചെയ്യാന്‍ വ്യാജ വെബ്‌സൈറ്റുകള്‍ ഒരുക്കിയിരിക്കുകയാണ് സൈബര്‍ കുറ്റവാളികള്‍. ആളുകള്‍ ചെന്നുവീഴാന്‍ സാധ്യതയുള്ള ഇത്തരത്തിലുള്ള കുറേ തട്ടിപ്പുകള്‍ വിദഗ്ധര്‍ തിരിച്ചറിയുകയും അവര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രണയം ഉള്ളിലൊതുക്കി നടക്കുന്നവര്‍ക്ക്, ഒരു മോതിരം സമ്മാനിച്ചു കൊണ്ട് അവരുടെ സ്‌നേഹം തുറന്നു പറയാന്‍ ഉള്ള ഒരു അവസരം കൂടിയാണ് വാലന്റൈന്‍സ് ഡേ. എന്നാല്‍ ഈ ട്രെന്റ് ചൂഷണം ചെയ്യുകയാണ് സൈബര്‍ കുറ്റവാളികള്‍. ആഭരണങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് കൊണ്ടുള്ള ആമസോണിന് സമാനമായ ഒരു വ്യാജ വെബ്‌സൈറ്റ് കണ്ടെത്തിയിരുന്നു. ഉപയോക്താക്കളെ ലോഗിന്‍ ചെയ്യാനും പാസ്‌വേഡ് നല്‍കാനും പ്രേരിപ്പിച്ചു കൊണ്ട് അവരുടെ ആമസോണ്‍ ക്രെഡന്‍ഷ്യലുകള്‍ മോഷ്ട്ടിച്ച് ആളുകളുടെ വ്യക്തിപരമായതും ബാങ്കിംഗ് വിശദാംശങ്ങളും ചോര്‍ത്തിയെടുക്കാന്‍ ആണ് ഈ സ്‌കീം ലക്ഷ്യമിടുന്നത്.
മോതിരം സമ്മാനിക്കുന്നത് പോലെ തന്നെ പൂക്കളും വാലന്റൈന്‍സ് ഡേയില്‍ വളരെ പ്രധാനപ്പെട്ടതാണ്. പ്രണയ ദിനത്തില്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് പൂക്കള്‍. 250 ദശലക്ഷം പനിനീര്‍ പൂക്കളാണ് ഈ ദിവസത്തേക്ക് വേണ്ടി മാത്രം നട്ടുവളര്‍ത്തുന്നത്. ഈ സീസണുകള്‍ മുതലെടുത്ത് തട്ടിപ്പുകാര്‍ ആളുകളെ കബളിപ്പിച്ച് അവരില്‍ നിന്ന് സാധനങ്ങള്‍ മേടിപ്പിക്കുന്നതിന് വേണ്ടി വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നു.
വാലന്റൈന്‍സ് ഡേയില്‍ സ്മാര്‍ട്ട് വാച്ചുകള്‍ക്കും, സ്മാര്‍ട്ട് ഫോണുകള്‍ക്കുമൊക്കെയാണ് ഇപ്പോള്‍ കൂടുതല്‍ ഡീമാന്റ്. ഈ അവസരം പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുകയാണ് തട്ടിപ്പുകാര്‍. ഇവര്‍ വ്യാജ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ നിര്‍മിച്ച് ബ്രാന്‍ഡുകള്‍ക്ക് സമാനമായ വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഒറ്റനോട്ടത്തില്‍ ഇവയെ തിരിച്ചറിയാന്‍ നമ്മുക്ക് സാധിക്കില്ല.
ആളുകളുടെ ആഘോഷങ്ങളും സന്തോഷങ്ങളും മുതലെടുക്കുകയാണ് തട്ടിപ്പുകാര്‍. തട്ടിപ്പുകള്‍ പലവിധമാണ് അവയെ തിരിച്ചറിയാന്‍ നമ്മുക്ക് സാധിച്ചെന്നു വരില്ല. പരമാവധി ഇത്തരം തട്ടിപ്പുകളില്‍ പോയി ചാടാതെ നോക്കാനെ നമ്മുക്ക് സാധിക്കു. പരിജയമില്ലാത്ത വെബ്‌സൈറ്റുകളില്‍ കയറുകയോ സംശയം തോന്നുന്ന സൈറ്റുകളില്‍ വ്യക്തിപരമോ ബാങ്കിംഗ് വിവരങ്ങളോ കൊടുക്കാതെ ഇരിക്കുക.