നിർജലീകരണമോ? പരീക്ഷിക്കൂ ഈ 6 തരം ജ്യൂസുകള്‍

വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് നിർജലീകരണം കാരണമായേക്കാം , അതിനാൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക എന്നാണ് വളരെ പ്രധാനമാണ്
നിർജലീകരണമോ? പരീക്ഷിക്കൂ ഈ 6 തരം ജ്യൂസുകള്‍
Published on

ചൂടുള്ള വരണ്ട കാലാവസ്ഥകളിൽ ശരീരത്തിൽ നിർജലീകരണം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് നിർജലീകരണം കാരണമായേക്കാം , അതിനാൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താനും ആരോഗ്യം നിലനിർത്താനും സഹായിക്കും.

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്ന 6 പ്രകൃതിദത്ത പാനീയങ്ങളെ പരിചയപ്പെടാം.

തേങ്ങാ വെള്ളം


ഇതിൽ കൂടുതൽ ഇലെക്ട്രോലൈറ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ, പ്രമേഹമുള്ളവർക്കും ശരീരഭാരം കൂടിയവർക്കും ഉപയോഗപ്രദമാണ്. കരിക്കിൻ വെള്ളം സീറോ കൊളസ്ട്രോളും കുറഞ്ഞ കലോറിയും ഉള്ള പാനീയമാണ്. ഇതിൽ ആവശ്യമായ ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാല്‍ വ്യായാമത്തിന് ശേഷമുള്ള പേശിവലിവ് തടയാനും കഴിയും. പൊട്ടാസ്യം , സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സമ്പത്തും തേങ്ങാവെള്ളത്തിലടങ്ങിയിട്ടുണ്ട്.

മാതളനാരങ്ങ ജ്യൂസ്

പൊട്ടാസിയത്തിന്റെ കലവറയായ മാതളനാരങ്ങ ശരീരത്തിലെ ഇലക്ട്രോലൈറ്റിൻ്‍റെ കുറവ് നികത്തും. ഹൃദയത്തിന്റെയും, ഞരമ്പുകളുടെയും പ്രവർത്തനത്തിനും പൊട്ടാസിയം വളരെ പ്രധാനപ്പെട്ടതാണ്. ആന്റി-ഓക്സിഡന്റ് ആയ പോളിഫിനോളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ബീറ്റ്റൂട്ട് ജ്യൂസ്

കൊളസ്‌ട്രോൾ, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങൾ പ്രതിരോധിക്കാൻ ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇതിൽ പൊട്ടാസിയം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഞരമ്പുകളുടെയും പേശികളുടെയും പ്രവർത്തനത്തിന് മികച്ചതാണ്. ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ നിലനിർത്താനും ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും.

തണ്ണിമത്തൻ ജ്യൂസ്



ചൂട് കാലത്ത് കുടിക്കാൻ ഏറ്റവും നല്ല പാനീയമാണ് തണ്ണിമത്തൻ ജ്യൂസ്. മഗ്നീഷ്യവും പൊട്ടാസിയവും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് അത്ലറ്റുകൾക്കും, ഫിറ്റ്നസ് പ്രേമികൾക്കും മികച്ചതാണ്. ശരീരത്തിലെ ജലാംശം നിലനിർത്താൻ ഏറ്റവും മികച്ച പാനീയം കൂടിയാണ് തണ്ണിമത്തൻ ജ്യൂസ്.

പച്ച മാങ്ങാ ജ്യൂസ്



വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയിൽ ഇന്ത്യയിൽ സർവ സാധാരണമായി ഉപയോഗിക്കുന്ന പാനീയമാണ് പച്ച മാങ്ങാ ജ്യൂസ്. പൊട്ടാസിയം, സോഡിയം എന്നീ ധാതുക്കള്‍ ഉള്ളതിനാൽ ശരീരത്തിലെ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കുന്നു. ഈ ജ്യൂസ് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകായും ആരോഗ്യം നിലനിർത്തുകയും ചെയ്യും.

നാരങ്ങാ വെള്ളം



നമ്മൾ സർവ സാധാരണമായി ഉപയോഗിക്കുന്ന പാനീയമാണ് നാരങ്ങാ വെള്ളം. നിസാരമായ ഒന്നായി ഇതിനെ കാണേണ്ട...പൊട്ടാസിയം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിൽ ജലാംശം നില നിർത്താൻ സഹായിക്കും. ഇത് ദഹനത്തെ സഹായിക്കുകയും, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com