രോഗം വരുമെന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അതിനുള്ള മുൻകരുതലുകൾ എടുക്കാമായിരുന്നു. നമ്മളിൽ പലരും ചിന്തിക്കുന്ന കാര്യമാണിത്. രോഗം വന്ന് ഇങ്ങനെയൊക്കെ ആകുമെന്ന് കരുതിയോ. എന്നാലും ഇനി ഇപ്പോ എന്തുചെയ്യും. എന്നിങ്ങനെയുള്ള ആവലാതികളായും പിന്ന നമ്മെ അലട്ടുക.
ഇനി കഥ മാറുകാണ്. നമുക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളെ ക്കുറിച്ച് മുൻകൂട്ടി അറിയാൻ സാധിച്ചാലോ. അത് നമുക്ക് ഉപകാരപ്പെടുമല്ലേ. ഒന്നോ, രണ്ടോ അല്ലാ. ഇത്തരത്തിൽ 1000 രോഗങ്ങളെ വരെ മുൻകൂട്ടി അറിയാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
ഇതിനായി എഐ സഹായത്തോടെ ഡെൽഫി-2എം എന്ന സാങ്കേതികവിദ്യ രൂപപ്പെടുത്തിയിരിക്കുകയാണ് യൂറോപ്പിലെ ഗവേഷകർ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെപ്പറ്റിയുള്ള തുടർപഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
കാൻസർ, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, എന്നിവ ഒരാൾക്ക് ഉണ്ടാകുമോ, ഉണ്ടാകുന്നുണ്ടെങ്കിൽ തന്നെ അത് എപ്പോഴായിരിക്കും, എന്നതിൻ്റെ സാധ്യത വിലയിരുത്തിയാണ് ഈ ഉപകരണം പ്രവർത്തിക്കുക.
ഇപ്പോൾ ഈ രീതി പ്രവർത്തന സജ്ജമല്ലെങ്കിലും, അടുത്ത കുറച്ച് വർഷങ്ങൾക്കുള്ള ഈ സംവിധാനം എല്ലാവർക്കും പ്രയോജനപ്പെടുത്താൻ സാധിച്ചേക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.മനുഷ്യൻ്റെ ആരോഗ്യത്തെയും രോഗ പുരോഗതിയെയും മനസ്സിലാക്കുന്നതിനുള്ള ഒരു പുതിയ വഴിയുടെ തുടക്കമാണിത്. ഇത് ആരോഗ്യരംഗത്തെ സുപ്രധാന ചുവടുവെപ്പിലേക്കാണ് വിരൽചൂണ്ടുന്നത്.