ലോകത്തിലെ തന്നെ ദൈർഘ്യമേറിയ മൂന്നാമത്തെ വാക്ക് പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഭവൻസ് വിദ്യ മന്ദിർ എളമക്കര സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ അയാന. തൃക്കാക്കര സ്വദേശികളായ റിയാസ് ഹുസൈബ ദമ്പതികളുടെ മകളാണ് അയാന.
വെറും രണ്ട് ദിവസം മാത്രം മതിയായിരുന്നു അയാന എന്ന മിടുക്കി കുട്ടിക്ക് 183 അക്ഷരങ്ങൾ ഉള്ള ലോകത്തിലെ ദൈർഘ്യം ഏറിയ മൂന്നാമത്തെ വാക്ക് പഠിച്ചെടുക്കാൻ. ലോകത്തിലെ തന്നെ ദൈർഘ്യം ഏറിയ അഞ്ചാമത്തെ വാക്കും ഈ മിടുക്കി പഠിച്ചെടുത്തിട്ടുണ്ട്. കൂടുതൽ വലിയ വാക്കുകൾ പഠിക്കാൻ ഉള്ള ശ്രമത്തിലാണ് അയാന. വയലിൻ പഠനവും കൂടെയുണ്ട്.
കടുകട്ടിയായ വാക്കുകൾ പഠിക്കാൻ അയാനക്ക് പ്രചോദനമായത് ശശി തരൂർ ആണ്. ശശി തരൂരിനെ കാണണം പഠിച്ച വാക്കുകൾ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കണം എന്നുള്ളതാണ് അയാനയുടെ ആഗ്രഹം. ഐഎഎസ് ആണ് അയാനയുടെ സ്വപ്നം.