ഭക്ഷണമോ ഹോട്ടലോ പ്രശ്‌നമാണോ? ഒന്ന് സ്‌കാന്‍ ചെയ്താല്‍ മതി, ഇനി പരാതി നേരിട്ടെത്തും; ക്യു ആറുമായി എഫ്എസ്എസ്എഐ

ഭക്ഷണത്തിന്റെ ഗുണനിലവാരം, പാക്കേജിംഗ്, തുടങ്ങിയ പ്രശ്നങ്ങള്‍ പരാതികളില്‍ ഉള്‍പ്പെടുത്താം
ഭക്ഷണമോ ഹോട്ടലോ പ്രശ്‌നമാണോ? ഒന്ന് സ്‌കാന്‍ ചെയ്താല്‍ മതി, ഇനി പരാതി നേരിട്ടെത്തും; ക്യു ആറുമായി എഫ്എസ്എസ്എഐ
Published on

ഭക്ഷണശാലകളിലെ മോശം ഭക്ഷണത്തിനെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും പരാതികള്‍ അറിയിക്കാന്‍ ക്യു ആര്‍ കോഡ് അവതരിപ്പിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ.

ഭക്ഷണത്തിന്റെ ഗുണനിലവാരം, പാക്കേജിംഗ്, പ്രാണികളുടെയോ ഫംഗസിന്റെയോ സാന്നിധ്യം, ശുചിത്വം തുടങ്ങിയ പ്രശ്നങ്ങള്‍ പരാതികളില്‍ ഉള്‍പ്പെടുത്താം.

ഭക്ഷണമോ ഹോട്ടലോ പ്രശ്‌നമാണോ? ഒന്ന് സ്‌കാന്‍ ചെയ്താല്‍ മതി, ഇനി പരാതി നേരിട്ടെത്തും; ക്യു ആറുമായി എഫ്എസ്എസ്എഐ
ഓര്‍മക്കുറവും, അശ്രദ്ധയും വര്‍ധിക്കുന്നുണ്ടോ? കാരണം നിര്‍ജലീകരണവുമാവാം; വിദഗ്ധര്‍ പറയുന്നതിങ്ങനെ

ഇതിന്റെ ഭാഗമായി, എല്ലാ ഭക്ഷണ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി കണക്ട് എന്ന മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തിയ ക്യു ആര്‍ കോഡ് ബില്‍ കൗണ്ടറിലും ഡൈനിംഗ് ഏരിയക്കളിലും പ്രദര്‍ശിക്കണമെന്ന് എഫ്എസ്എസ്എഐ അറിയിച്ചു.

ഇതേ ക്യുആര്‍ കോഡ് ഭക്ഷണശാലകളുടെ വെബ്സൈറ്റുകളിലും, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കണം. ഒരു ഉപഭോക്താവ് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തു കഴിഞ്ഞാല്‍, പരാതി എഫ്എസ്എസ്എഐ ഉദ്യോഗസ്ഥരിലേക്ക് എത്തുന്ന തരത്തിലാണ് സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്.

വേഗത്തിലുളള പരിഹാരം ഉറപ്പാക്കുന്നതിനായാണ് ഇത്തരത്തില്‍ ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും സുരക്ഷയും ഇതുസംബന്ധിച്ച നിരീക്ഷണങ്ങള്‍ ഉറപ്പാക്കുന്നതിനും ഈ സംവിധാനം വഴി സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com