മാംസം ഉപേക്ഷിച്ച് വെജിറ്റേറിയനായി... പിന്നെ വീഗനായി! ജീവിതത്തില്‍ വന്ന മാറ്റമിങ്ങനെ; ജനീലിയക്കും പറയാനുണ്ട് കാരണങ്ങള്‍

ഇറച്ചിയും മീനുമൊക്കെ കഴിക്കുന്ന ഒരു കുടുംബത്തില്‍ ജനിച്ചതിനാല്‍ തന്നെ തനിക്ക് പച്ചക്കറി മാത്രം കഴിക്കുന്നതിനെക്കുറിച്ച് അധികം അറിയില്ലായിരുന്നു.
മാംസം ഉപേക്ഷിച്ച് വെജിറ്റേറിയനായി... പിന്നെ വീഗനായി! ജീവിതത്തില്‍ വന്ന മാറ്റമിങ്ങനെ; ജനീലിയക്കും പറയാനുണ്ട് കാരണങ്ങള്‍
Published on
Updated on

കുറച്ചു കാലങ്ങളായി വീഗനായി മാറുന്നത് ആളുകള്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് ആണ്. സസ്യങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് കഴിയുക. 2020ല്‍ നടി ജനീലിയ ഡിസൂസയും താന്‍ വീഗനായി മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. മൃഗങ്ങളോടുള്ള സ്‌നേഹവും കൂടുതല്‍ സുസ്ഥിരമായ ഒരു ജീവിത ശൈലി പിന്തുടരുന്നതിന്റെയും ഭാഗമായാണ് താന്‍ പൂര്‍ണമായും വീഗനായി മാറിയതെന്നാണ് നടി പറഞ്ഞത്.

സോഹ അലി ഖാനുമായി യൂട്യൂബില്‍ സംസാരിക്കുന്നതിനിടെ താന്‍ 2017ല്‍ തന്നെ നോണ്‍ വെജ് ഡയറ്റില്‍ നിന്നും പൂര്‍ണമായും വെജിറ്റേറിയന്‍ ആയ ഡയറ്റിലേക്ക് മാറിയെന്ന് പറഞ്ഞിരുന്നു.

'2017ല്‍ തന്നെ ഞാന്‍ ഇറച്ചിയും മീനുമൊക്കെ കഴിക്കുന്നത് അവസാനിപ്പിച്ചു. എന്നാല്‍ ആ സമയത്ത് വീഗന്‍ എന്ന നിലയിലേക്ക് എത്തിയിരുന്നില്ല. അന്ന് കുറച്ച് പാലുല്‍പ്പന്നങ്ങളും ചീസും മുട്ടയുമൊക്കെ കഴിച്ചിരുന്നു. ആളുകള്‍ പറയും നിങ്ങള്‍ ആത്മീയതയുടെ പാതയിലാണെന്നൊക്കെ. എന്നാല്‍ അത് തന്നെയാണ് ആദ്യം എനിക്കും സംഭവിച്ചത്. ആദ്യമൊക്കെ വീഗനാവാനുള്ള തുടക്കം വളരെ വ്യക്തിപരമായ തീരുമാനമായിരുന്നു. ഇതായിരിക്കും എന്റെ ആരോഗ്യത്തിന് നല്ലത് എന്ന് കരുതി തന്നെയാണ് തീരുമാനിച്ചത്,' ജനീലിയ ഡിസൂസ പറഞ്ഞു.

ഇറച്ചിയും മീനുമൊക്കെ കഴിക്കുന്ന ഒരു കുടുംബത്തില്‍ ജനിച്ചതിനാല്‍ തന്നെ തനിക്ക് പച്ചക്കറി മാത്രം കഴിക്കുന്നതിനെക്കുറിച്ച് അധികം അറിയില്ലായിരുന്നു. പയറുകളും ഉരുളക്കിഴങ്ങും പനീറുമൊക്കെയേ വെജിറ്റേറിയന്‍ ഭക്ഷണമായി തനിക്ക് അറിയുമായിരുന്നുള്ളു എന്നും ജനീലിയ പറഞ്ഞു.

വീഗനായി മാറാന്‍തനിക്ക് നിരവധി കാരണങ്ങളുണ്ടായിരുന്നു. അതിലൊന്ന് കുഞ്ഞുങ്ങളുണ്ടാവുന്നതായിരുന്നു. അവരെ ഒന്നും ഉപദ്രവിക്കുന്നത് തനിക്ക് ഇഷ്ടമായിരുന്നില്ല. മാത്രമല്ല ഒരു മൃഗസ്‌നേഹി കൂടിയായിരുന്നു താന്‍. അതുപോലെ ഇറച്ചി നന്നായി ആസ്വദിക്കുന്ന ആളുമായിരുന്നു താന്‍. എന്നാല്‍ മാംസം കഴിക്കുന്നത് കുറച്ചതോടെ മറ്റു കുറേ കാര്യങ്ങള്‍ കൂടി തനിക്ക് ആസ്വദിക്കാന്‍ സാധിച്ചുവെന്നുമാണ് ജനീലിയ പറഞ്ഞത്.

കൊവിഡ് മഹാമാരിയുടെ കാലത്ത്, 2020ലാണ് താന്‍ വീഗനായി മാറുന്നതെന്നും ഭര്‍ത്താവ് റിതേഷ് 2016ല്‍ തന്നെ വീഗനായി മാറിയിരുന്നുവെന്നും 2020ല്‍ താനും ഭര്‍ത്താവിനൊപ്പം ചേര്‍ന്നുവെന്നും ജനീലിയ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com