ഡയറ്റിൽ ഈ പച്ചക്കറികൾ കൂടി ഉൾപ്പെടുത്തൂ... ഫാറ്റിലിവർ നിയന്ത്രിക്കാം!

ഇന്ന് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍(NAFL) ഇന്ന് യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ്.
പ്രതീകാത്മക-ചിത്രം
പ്രതീകാത്മക-ചിത്രംSource: Freepik
Published on

തുടക്കത്തിൽ അത്ര ഗുരുതരമല്ലെങ്കിലും ഭാവിയിൽ ഏറെ ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുന്ന ഒന്നാണ് ഫാറ്റിലിവർ. അമിതവണ്ണം, ജീവിതശൈലിയിലെ ക്രമക്കേടുകൾ, മദ്യപാനം തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഫാറ്റിലിവർ വരാം. മദ്യപാനമാണ് പ്രധാനമായും ഫാറ്റിലിവർ വരുത്തുന്നതിന് കാരണമെന്ന ധാരണ പലർക്കുമുണ്ട്. പക്ഷെ ഇന്ന് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍(NAFL) യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ്.

അമിത ആശങ്കവേണ്ടെങ്കിലും കൃത്യമായി കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ ഫാറ്റിലിവർ അപകടമാണ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിയുടെ അവസ്ഥ ഗുരുതരമാകുകയും ചെയ്യും. പരിശോധന നടത്തി ഏത് സ്റ്റേജിലാണെന്ന് തിരിച്ചറിഞ്ഞ് മരുന്നുകൾ കഴിക്കാം. അതുപോലെ തന്നെ ജീവിത ശൈലിയിലെ ചില മാറ്റങ്ങള്‍, ശരീരഭാരം കുറയ്ക്കല്‍ എന്നിവയിലൂടെ ഫാറ്റിലിവര്‍ നിയന്ത്രിക്കാം.

പ്രതീകാത്മക-ചിത്രം
മുളക് തിന്നുന്ന മീനുകൾ; രുചിയും പോഷകവും കൂട്ടാൻ ചൈനീസ് കർഷകന്റെ വിദ്യ

ഭക്ഷണക്രമീകരണത്തിൽ തന്നെ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ ഡയറ്റിൽ ചില പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ അത് ഫാറ്റിലിവർ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഡയറ്റീഷ്യൻസ് പറയുന്നു.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട്Source; Freepik

ബീറ്റ്റൂട്ട്

നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, നൈട്രേറ്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് കരളിന് ഏറെ ഗുണകരമാണ്. രക്തയോട്ടം എളുപ്പത്തിലാക്കുകയും അവയവങ്ങളിലെ വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കും. കരളിലെ പിത്തരസത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും കരളിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്

പയർ വർഗങ്ങൾ
പയർ വർഗങ്ങൾ Source: freepik

പയര്‍ വര്‍ഗ്ഗങ്ങള്‍

ദഹനത്തെ പ്രോത്സാഹിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്ഥിരമായി നിലനിര്‍ത്താനും പയര്‍ വര്‍ഗ്ഗങ്ങള്‍ സഹായിക്കും. ധാരാളം പ്രോട്ടീനുകളും നാരുകളും ഇവയിലുണ്ട്. പയര്‍ വര്‍ഗ്ഗങ്ങളിലെ കുറഞ്ഞ അളവിലുള്ള പൂരിത കൊഴുപ്പുകളും നാരുകളും ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. പയര്‍വര്‍ഗ്ഗങ്ങള്‍ കരളിലെ കൊഴുപ്പ് കുറയ്ക്കുകയും കരളിന്റെ പ്രവര്‍ത്തനം നന്നാക്കുകയും ചെയ്യും.

വെളുത്തുള്ളി
വെളുത്തുള്ളിSource: Freepik

വെളുത്തുളളി

വെളുത്തുള്ളിക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇതിലെ സള്‍ഫര്‍ സമ്പന്നമായ സംയുക്തങ്ങള്‍ക്ക് കരള്‍ കോശങ്ങളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയുകയും കൊളസ്‌ട്രോളിന്റെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വെളുത്തുള്ളി കരള്‍വീക്കം ശമിപ്പിക്കാനും സഹായിക്കും. ഇതിനെല്ലാം പുറമേ വിഭവങ്ങൾക്ക് രുചിവര്‍ധിപ്പിക്കുന്ന ചേരുവകൂടിയാണ് വെളുത്തുളളി.

ക്രൂസിഫെറോസ് പച്ചക്കറികൾ
ക്രൂസിഫെറോസ് പച്ചക്കറികൾ Source: Freepik

ക്രൂസിഫെറോസ് പച്ചക്കറികള്‍

ബ്രൊക്കോളി, കോളിഫ്‌ളവര്‍, കാബേജ് എന്നിവയാണ് ക്രൂസിഫെറോസ് പച്ചക്കറികളിൽ ഉൾപ്പെടുന്നത്. ധാരാളം ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയ ഇവ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യും. ഒപ്പം കരളിനെ വിഷവിമുക്തമാക്കും.

ഇലക്കറികൾ
ഇലക്കറികൾSource: Freepik

ഇലക്കറികള്‍

ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫില്‍ കരളിലെ വിഷവസ്തുക്കളെ പുറംതള്ളാന്‍ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ കരളിനുണ്ടാകുന്ന കേടുപാടുകള്‍ തടയും. ഫാറ്റി ലിവർ ഉള്ളവർ പതിവായി ചീര കഴിക്കുന്നത് ഗുണം ചെയ്യും. കരളില്‍ പിത്തരസ ഉത്പാദനം വര്‍ധിപ്പിക്കുകയും കൊഴുപ്പിനെ അലിയിച്ച് കളയുകയും മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നതിനും ഇലക്കറികൾക്ക് കഴിയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com