മഞ്ഞിൽ കുളിച്ച് മലകളും താഴ്‌വരകളും... ഹിമപാതത്തിൻ്റെ മനോഹാരിതയിൽ ഉത്തരേന്ത്യ

കിഴക്കന്‍ കാറ്റിന്‍റെ വേഗത കൂടിയതോടെ പലയിടത്തും മഞ്ഞ് വീഴ്ച അപ്രതീക്ഷിതമായിരുന്നു...
മഞ്ഞിൽ കുളിച്ച് ഇത്തരേന്ത്യൻ സംസ്ഥാനങ്ങൾ
Source: X
Published on
Updated on

കാത്തിരിപ്പിന് ഒടുവിൽ ഹിമപാതത്തിൻ്റെ മനോഹാരിതയിലേക്ക് ഉത്തരേന്ത്യ ഉണർന്നു. വരൾച്ചയുടെ വിരസതയൊഴിഞ്ഞ് ആകാശം വെള്ളിപ്പൂക്കൾ ചൊരിഞ്ഞപ്പോൾ കശ്മീരും ഹിമാചലും മഞ്ഞിൽ മൂടി. വിനോദസഞ്ചാരികൾക്ക് ആനന്ദം പകർന്നെത്തിയ ഈ മഞ്ഞുവീഴ്ചയുടെ മനോഹര കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ.

മഞ്ഞിൽ കുളിച്ച് ഇത്തരേന്ത്യൻ സംസ്ഥാനങ്ങൾ
മഞ്ഞുമൂടി ലേക് ബ്ലഡ്; ഒഴുകിയെത്തി വിനോദ സഞ്ചാരികൾ

ആകാശത്തു നിന്നും അടരുകളായി കൊഴിഞ്ഞു വീണ മഞ്ഞുകണങ്ങൾ പ്രദേശമാകെ വെള്ളയിൽ മൂടി. കിഴക്കന്‍ കാറ്റിന്‍റെ വേഗത കൂടിയതോടെ പലയിടത്തും മഞ്ഞ് വീഴ്ച അപ്രതീക്ഷിതമായിരുന്നു. പർവ്വത നിരകളും, താഴ്‌വരകളും മഞ്ഞിൻ്റെ വെള്ളപ്പട്ട് പുതച്ചു. കനത്ത മഞ്ഞുവീഴ്ചയുണ്ടായപ്പോൾ കശ്‌മീർ താഴ്‌വരയിലെ റോഡുകളും മേൽക്കൂരകളും മഞ്ഞിൽ മറഞ്ഞു.

കിഴക്കൻ കാറ്റ് ശക്തമായതിനാൽ വടക്കേ ഇന്ത്യയിലെ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ നിർദേശം നൽകിയിരുന്നു. ഹിമപാതത്താൽ കുൽഗാമിലെ റോഡുകൾ മഞ്ഞിൽ മൂടിയ നിലയിലാണ്. ജില്ലാ ഭരണകൂടം മഞ്ഞ് നീക്കം ചെയ്യാൻ വേണ്ട സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അപ്രതീക്ഷിത മഞ്ഞുവീഴ്ച പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചെങ്കിലും ഭദ്രവാഹിലെ കാഴ്ച മറ്റൊന്നാണ്.

മഞ്ഞിൽ കുളിച്ച് ഇത്തരേന്ത്യൻ സംസ്ഥാനങ്ങൾ
"2023 മുതൽ ഭൂമി ചുട്ടുപൊള്ളുന്നു, ആഗോളതാപനം സംഭവിക്കുന്നത് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ"; ആശങ്കപ്പെടുത്തുന്ന കാലാവസ്ഥാ റിപ്പോർട്ട്

കാലാവസ്ഥാ പ്രവചനം കേട്ട് നേരത്തേ എത്തിയ വിനോദ സഞ്ചാരികൾ ഭദ്രവാഹിൽ പെയ്തിറങ്ങിയ മഞ്ഞുതുള്ളികളെ ശൈത്യകാല കളിത്തട്ടാക്കി മാറ്റി. വടക്കേ ഇന്ത്യയുടെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് പെയ്‌തപ്പോൾ സമതലങ്ങളിൽ കനിഞ്ഞത് മഴയായിരുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവടങ്ങളിൽ പെയ്ത മഴ കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നു.

News Malayalam 24x7
newsmalayalam.com