പകരുന്നതല്ല ചൂടുകുരു! ശ്രദ്ധിക്കാം.. തടയാം.. അറിയേണ്ടതെല്ലാം

പലരിലും പല രീതിയിലാണ് ചൂടുകുരു പ്രത്യക്ഷപ്പെടുക
പകരുന്നതല്ല ചൂടുകുരു! ശ്രദ്ധിക്കാം.. തടയാം.. അറിയേണ്ടതെല്ലാം
Published on: 
Updated on: 

സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ചുട്ടുപൊള്ളുകയാണ് നാടും നഗരവും. ചൂട് കൂടിയതോടെ പലവിധ അസുഖങ്ങളും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. വേനൽക്കാലത്തെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്നാണ് ചർമ പ്രശ്നങ്ങൾ. അവയിൽ ഏറ്റവും സാധാരണമായ ഒന്നാണ് ചൂട് കുരു. ശരീരത്തിലെ ചിലഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥികൾ അടയുകയും വിയർപ്പ് പുറത്ത് പോകാതിരിക്കുകയും ചെയ്യുമ്പോഴാണ് ചൂടുകുരു ഉണ്ടാകുന്നത്.

പലരിലും പല രീതിയിലാണ് ചൂടുകുരു പ്രത്യക്ഷപ്പെടുക. ചിലർക്ക് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ചൂടുകുരു മാറാം, ചിലർക്ക് വലിയ രീതിയിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടാം. മിക്കവരിലും ചികിത്സയില്ലാതെ തന്നെ ദിവസങ്ങൾക്കുള്ളിൽ ചൂടുകുരു മാറാറുണ്ട്. എന്നാൽ സഹിക്കാനാവാത്ത ചൊറിച്ചിലോ വേദനയോ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടാവുന്നതാണ്.

കഴുത്ത്, നെഞ്ച്, പുറം, കക്ഷങ്ങൾ തുടങ്ങി വിയർപ്പ് അടിഞ്ഞുകൂടുന്ന ഭാഗങ്ങളിലോ ചർമത്തിൽ മടക്കുകൾ ഉണ്ടാകുന്ന ഭാഗങ്ങളിലോ ആണ് ചൂട് കുരു സാധാരണയായി കാണപ്പെടുന്നത്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുക, കട്ടിയുള്ള വസ്ത്രങ്ങൾ ധരിക്കുക, കൂടുതൽ വ്യായാമം ചെയ്യുക എന്നിവ ചൂടുകുരുവിന് കാരണമായേക്കാം. എന്നാൽ ഇത് അണുബാധയല്ലത്തതിനാൽ തന്നെ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് പകരുന്നതല്ല.

പകരുന്നതല്ല ചൂടുകുരു! ശ്രദ്ധിക്കാം.. തടയാം.. അറിയേണ്ടതെല്ലാം
കാക്കക്കുളി പോര കേട്ടോ, രോഗം പിറകേ വരും,  ഈ ഭാഗങ്ങൾ വൃത്തിയായില്ലെങ്കിൽ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അയഞ്ഞതും വായുസഞ്ചാരമുള്ളതുമായ വൃത്തിയുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, കുരുക്കൾ ഉള്ളയിടങ്ങളിൽ നഖം ഉപയോഗിച്ച് ചൊറിയാതിരിക്കുക (ഇത് അണുബാധയ്ക്ക് കാരണമായേക്കും), അമിതമായി പൗഡർ ഉപയോ​ഗിക്കാതിരിക്കുക. ഇത് വിയർപ്പ് ഗ്രന്ഥികൾ കൂടുതൽ അടയാൻ കാരണമായേക്കാം, ദിവസം രണ്ടുനേരം കുളിക്കുക എന്നിവയാണ് ചൂട് കുരു തടയാനുള്ള പ്രധാന മാർ​ഗങ്ങൾ.

ചൂട് കുരു തടയാനുള്ള ഭക്ഷണങ്ങൾ

ചൂടുമായി ബന്ധപ്പെട്ട ചർമ പ്രശ്നങ്ങൾ തടയുന്നതിൽ ശരീരത്തിലെ ജലാംശം, ഭക്ഷണക്രമം എന്നിവയും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തെ തണുപ്പിക്കാനും ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഉചിതമാണ്. വെള്ളരി, തണ്ണിമത്തൻ, മുന്തിരി, സിട്രസ് പഴങ്ങൾ തുടങ്ങിയവ ശരീരം തണുപ്പിക്കാനും ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നവയാണ്.

കൂടാതെ ധാരാളം വെള്ളം കുടിക്കുന്നതിന് പുറമെ ഇളനീർ, സംഭാരം, നാരങ്ങാവെള്ളം എന്നിവ കുടിക്കുന്നതും നല്ലതാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ്. അതേസമയം, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അമിതമായ മധുരം, എരിവ് കൂടിയ ഭക്ഷണങ്ങൾ എന്നിവ വേനൽക്കാലത്ത് ഒഴിവാക്കുന്നതാണ് ഉചിതമാണ്.

വീട്ടുപരിചരണങ്ങൾ

ചൂടുകുരു ഉള്ള ഭാഗങ്ങളിൽ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുന്നത് ആശ്വാസം നൽകും. ചൊറിച്ചിൽ കുറയ്ക്കാൻ ലാക്ടോ കലാമിൻ ലോഷൻ ഉപയോഗിക്കാം. ചൂടുകുരു ഉള്ളയിടങ്ങളിൽ തേങ്ങാപ്പാൽ പുരട്ടി 15 മിനിറ്റിന് ശേഷം കുളിക്കുന്നത് ഗുണകരമാണ്. തേങ്ങാവെള്ളം പുരട്ടുന്നതും നല്ലതാണ്. ശ്രദ്ധിക്കുക സഹിക്കാനാവാത്ത ചൊറിച്ചിലോ വേദനയോ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം തേടാേണ്ടത് അനിവാര്യമാണ്.

Related Stories

17 Global Threats That Could Endanger Humanity by 2100
"ചിലർ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു"; വിവാഹനിശ്ചയം ഉപേക്ഷിച്ച് ഒരു മാസത്തിനിപ്പുറം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും ആകൃതിയും
Union Health Ministry imposes strict controls on medicine sales
A man spent over 1 lakh on a lavish first date at a Michelin-star restaurant and demanded a half refund after the woman said she just wanted to be friends. Read the viral story and internet debate.
News Malayalam 24x7
newsmalayalam.com