
ഈ വര്‍ഷം സ്വാതന്ത്ര്യ ദിനം കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാല്‍ രക്ഷാബന്ധന്‍ ആണ്. അതായത് അഞ്ച് ദിവസം അടങ്ങിയ ഒരു ലോങ് വീക്കന്‍ഡ് ആണ് നമുക്കായി ഈ മാസം വരാനിരിക്കുന്നത്. നിരവധി പേര്‍ ഈ ദിവസങ്ങളില്‍ യാത്ര ചെയ്യാനും വിശ്രമിക്കാനും മറ്റുമായി മാറ്റിവെച്ചിട്ടുണ്ടാകും. എന്നിരുന്നാലും ചിലര്‍ ഈ ദിവസങ്ങളില്‍ ജോലി ചെയ്യുകയും ചെയ്യും. കാരണം ചിലര്‍ രക്ഷാബന്ധന്‍ ഒരു അവധി ദിവസമായി കണക്കാക്കുന്നില്ല.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട മീമുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും ജോലി ചെയ്യുന്നവരുമാണ് ഇത്തരത്തിലുള്ള മീമുകള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
രാജ്യം ഈ വേളകള്‍ ആഘോഷിക്കാനായി ഒരുങ്ങുമ്പോള്‍ പലരും തങ്ങളുടെ അവധി ദിവസം എങ്ങനെ നീട്ടാമെന്നാണ് ആലോചിക്കുന്നത്. ഓഗസ്റ്റ് 15ന് ശേഷം വരുന്ന ദിവസം സിക്ക് ലീവ് എടുത്ത് അവധി ദിവസം കൂട്ടാനുള്ള കാര്യമാണ് എല്ലാവരും നോക്കുന്നത്. ഇത് സൂചിപ്പിക്കുന്ന മീമുകളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ നിറഞ്ഞിരിക്കുന്നത്.