സങ്കടം മാറാൻ മദ്യപിക്കുന്നതെന്തിനാ? ഇതാണ് കാരണം !

ആൻസൈറ്റി പ്രശ്നങ്ങൾ ഉള്ളവർ മദ്യം കഴിച്ചാൽ വിയര്‍ക്കല്‍, വിറയല്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ക്കും കാരണമാകും.
പ്രതീകാത്മക ചിത്രം
Source: Freepik
Published on
Updated on

രണ്ടെണ്ണം അടിച്ചാ മാറാത്ത സങ്കടമുണ്ടോ? ഒരെണ്ണം കഴിച്ചാൽ ഹാപ്പിയാകാം, മദ്യപിക്കാൻ സ്ഥിരം കേൾക്കുന്ന കാരണങ്ങളിൽ ചിലതാണ് ഇതൊക്കെ. മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണ്. എങ്കിലും ഈ സങ്കടം മാറാനും , പ്രശ്നങ്ങൾ മറക്കാനുമെല്ലാം മദ്യപിക്കുന്ന ശീലം എങ്ങനെ വന്നു എന്ന് ആലോചിക്കുന്നവരുണ്ടാകും. പറയുന്നതിൽ ചെറിയ കാര്യമുണ്ട്. സംഭവം തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്.

പ്രതീകാത്മക ചിത്രം
ടച്ചിംഗ്‌സ് ആയി ചിക്കനും മട്ടനും തന്നെ വേണോ?; പണി പാളും!

മദ്യപിക്കുമ്പോള്‍ തലച്ചോറ് സന്തോഷത്തിന്റെ ഹോര്‍മോണായ ഡോപൊമൈന്‍ പുറത്തുവിടുന്നു. ഇത് ആശ്വാസവും ആനന്ദവും നല്‍കുന്ന ഒന്നാണ്. കൃത്യതയോടെ കാര്യങ്ങളെ വിശകലനം ചെയ്ത് തീരുമാനമെടുക്കേണ്ട തലച്ചോറിന്റെ ഭാഗമായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സിനെ മദ്യം ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അതോടെ സ്വബോധം കുറഞ്ഞ ആളുകൾ കാര്യമായ ചിന്തകൾ നിർത്തി വളരെ ആശ്വാസത്തിലിരിക്കുകയും രസകരമായ കാര്യങ്ങളിലേക്ക് കടക്കുകയും ചെയ്യും.

അത് കൊള്ളാമല്ലോ എന്നാൽ പിന്നെ മദ്യപിച്ചാൽ പോരെ എന്നൊന്നും ചിന്തിച്ച് കളയരുത്. മദ്യപാനം അപകടകരമായ കാര്യം തന്നെയാണ്. സമാധാനം ഉണ്ടായെന്ന് തോന്നും പക്ഷേ കാത്തിരിക്കുന്നത് വലിയ ആരോഗ്യം. പ്രശ്നങ്ങളാണ്. മദ്യപാനം തലച്ചോറിലെ രാസവസ്തുക്കളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ചെറിയ അളവിലുള്ള മദ്യപാനം പോലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് പതിവായി മദ്യം കഴിക്കുമ്പോൾ ജീവിത ശൈലീരോഗങ്ങൾ മുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നു.

പ്രതീകാത്മക ചിത്രം
ചോറിലും വിഷം? ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്തുവിട്ട് കൊളംബിയ യൂണിവേഴ്‌സിറ്റി

അമിതമായ മദ്യപാനത്തിനുശേഷം തലച്ചോറ് അതിന്റെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരികെ വരുമ്പോള്‍ അമിതമായ ഉത്കണ്ഠ ഉണ്ടാകുന്നു. ആൻസൈറ്റി പ്രശ്നങ്ങൾ ഉള്ളവർ മദ്യം കഴിച്ചാൽ വിയര്‍ക്കല്‍, വിറയല്‍, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ ശാരീരിക ലക്ഷണങ്ങള്‍ക്കും കാരണമാകും. അതു പോലെ തന്നെ മദ്യം കഴിച്ചാൽ നമുക്ക് രസകരമെന്ന് തോന്നുന്ന പല കാര്യങ്ങളും മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്നില്ല. സ്വബോധമില്ലാത്ത സാഹചര്യങ്ങളിൽ വലിയ കുറ്റകൃത്യങ്ങൾ വരെ സംഭവിച്ചേക്കാം എന്നതും ആലോചിക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com