'ഗർഭിണി ആക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ'; എന്താണ് ഇംപ്രെഗ്നേഷൻ ഫെറ്റിഷിസം

സ്ത്രീയെ ​ഗർഭിണിയാക്കുന്നതിനെപ്പറ്റി ഓർത്ത് ഇറോടിക് പ്രെഷർ നേടുന്ന അവസ്ഥയാണ് ഇംപ്രെഗ്നേഷൻ ഫെറ്റിഷിസം

impregnation fetishism
ഇംപ്രെഗ്നേഷൻ ഫെറ്റിഷിസംSource: News Malayalam 24x7
Published on
Updated on

ഒരു പുരുഷന് സ്ത്രീയെ ​ഗർഭിണിയാക്കുന്നതിനെപ്പറ്റി ഓർത്ത് ഇറോടിക് പ്രെഷർ നേടുന്ന അവസ്ഥയാണ് ഇംപ്രെഗ്നേഷൻ ഫെറ്റിഷിസം അതവാ ബ്രീഡിങ് കിങ്ക് എന്ന് പറയുന്നത്. ചിലരുടെ കേസുകൾ എടുത്ത് നോക്കിയാൽ പാർട്ട്ണർ ​ഗർഭിണിയായാൽ മാത്രമേ അവർക്ക് തൃപ്തിയാവുകയുള്ളൂ എന്ന സ്ഥിതി വരെയുണ്ട്. ഇത് ഓരോ വ്യക്തികളിലും വ്യത്യസ്ത തലത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാക്കുക എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചിലരെ സംബന്ധിച്ച് ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

സാധാരണ ഒരു വസ്തുവിനോടോ, ശരീരഭാഗത്തോടോ കാണിക്കുന്ന പ്രത്യേക തരത്തിലുള്ള ലൈംഗിക ആകർഷണമാണ് ഫെറ്റിഷിസം എന്നുപറയുന്നത്. വേഷമോ, ശബ്ദദമോ ഒക്കെ ഇതിന് കാരണമാകുന്ന ഘടകങ്ങളാകാം. പൊതുവേ ഇത്തരത്തിലുള്ള രതിവൈകൃതങ്ങളെല്ലാം ചികിത്സിച്ച് മാറ്റാൻ ബുദ്ധിമുട്ടുള്ള ഒന്നാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഒരു തരത്തിൽ സെക്ഷ്വൽ ഡിസോഡറിൻ്റെ തലത്തിലേക്ക് ഉൾപ്പെടുന്ന ഒന്നാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.


impregnation fetishism
ലോകത്ത് എപ്പോഴാണ് സ്ത്രീകൾ സുരക്ഷിതരാകുക ?

ചില കേസുകളിൽ പുരുഷന്മാർ അവരുടെ പാർട്ട്ണറെ ഗർഭിണി ആക്കണമെന്ന് നിർബന്ധം പിടിക്കുന്നത് കാരണം, സ്ത്രീകൾക്കളിൽ അത് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പങ്കാളിയുടെ ഭാഗത്തു നിന്നുള്ള ഇത്തരം നിർബന്ധങ്ങൾ സ്ത്രീകളെ വലിയ സമ്മർദ്ദത്തിലേക്ക് എത്തിക്കുമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com