"സമുദ്രനിരപ്പിൽ നിന്ന് 4,440 മീറ്റർ ഉയരത്തിൽ തപാൽ ഓഫീസ്"; യാത്രാനുഭവം പങ്കുവച്ച് സഞ്ചാരികൾ

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള പോസ്റ്റ് ഓഫീസ് ഹിമാചൽ പ്രദേശത്ത്
India's Highest Post Office
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള പോസ്റ്റ് ഓഫീസ്
Published on
Updated on

ഫോണും ഇൻ്റർനെറ്റും ഇല്ലാത്തൊരു കാലത്ത് ജനങ്ങൾ ആശ്രയിച്ചിരുന്ന ആശയവിനിമയ മാധ്യമമായിരുന്നു കത്തുകൾ. ദിവസങ്ങളോളം സഞ്ചരിച്ചാവും കത്തുകൾ അന്ന് വീടുകളിലെത്തിയിരുന്നത്. തപാൽ ഓഫീസുകൾ ഇന്നും ഇന്ത്യക്കാർക്ക് സുപരിചിതമാണ്.

എന്നാൽ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹിമാചൽ പ്രദേശത്തിലെ താഴ് വരയിലുള്ള ഹിക്കിം ഗ്രാമത്തിലാണ് ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഉയരം കൂടിയ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

India's Highest Post Office
ക്രെഡിറ്റ് കാർഡ് വില്ലനാകുന്നത് എപ്പോൾ ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,440 മീറ്റർ ഉയരത്തിലാണ് ഈ തപാൽ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ജനസാന്ദ്രത കുറഞ്ഞ ഈ ഉയർന്ന പ്രദേശത്ത് 1983 ലാണ് ഉദ്ഘാടനം ചെയ്തത്. കഠിനമായ ശൈത്യവും ജനസാന്ദ്രത കുറഞ്ഞിട്ടും ഈ തപാൽ ഓഫീസ് ഇന്നും തല ഉയർത്തിപിടിച്ചാണ് നിൽക്കുന്നത്. വർഷം മുഴുവനും ജനവാസമുള്ള ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഗ്രാമങ്ങളിൽ ഒന്നാണ് ഹിക്കിം. 172114 എന്നതാണ് ഇതിൻ്റെ തപാൽ കോഡ്. ഈ പ്രദേശം ഇപ്പോൾ സഞ്ചാരികളുടെ ലാൻഡ് മാർക്കായിരിക്കുകയാണ്. സഞ്ചാരികൾ കാഴ്ച കണ്ട് മടങ്ങുമ്പോൾ ഇവിടെയെത്തി കത്ത് പോസ്റ്റ് ചെയ്താണ് പോകാറുള്ളത്.

India's Highest Post Office
"തെലങ്കാന രാഷ്ട്ര സേന", തെലങ്കാനയിൽ പുതിയ പാർട്ടിയുമായി കെ.കവിത

Related Stories

No stories found.
News Malayalam 24x7
newsmalayalam.com