ഭൂമിയെക്കാൾ ചെറുതും ശുക്രനേക്കാൾ വലുതുമായ ഗ്രഹം; വാസയോഗ്യമോ ഗ്ലീസ് 12 ബി?

ഭൂമിയിൽ നിന്ന് 40 പ്രകാശവർഷം അകലെ ഗ്ലീസ് 12 ബി എന്ന ഗ്രഹത്തെ കണ്ടുപിടിച്ചിരിക്കുകയാണ്. ഭൂമിയെക്കാൾ ചെറുതും ശുക്രനെക്കാൾ വലുതുമായ ഗ്രഹത്തെയാണ് കണ്ടുപിടിച്ചിരിക്കുന്നത്.
ഭൂമിയെക്കാൾ ചെറുതും ശുക്രനേക്കാൾ വലുതുമായ ഗ്രഹം; വാസയോഗ്യമോ ഗ്ലീസ് 12 ബി?
Published on

ശാസ്ത്രലോകം മറ്റൊരു കണ്ടുപിടുത്തത്തിലേക്ക് കൂടി ചുവടുവെച്ചിരിക്കുന്നു. ഭൂമിയിൽ നിന്ന് 40 പ്രകാശവർഷം അകലെ ഗ്ലീസ് 12 ബി എന്ന ഗ്രഹത്തെ കണ്ടുപിടിച്ചിരിക്കുകയാണ്. ഭൂമിയെക്കാൾ ചെറുതും ശുക്രനെക്കാൾ വലുതുമായ ഗ്രഹത്തെയാണ് കണ്ടുപിടിച്ചിരിക്കുന്നത്. ചുവന്ന കുള്ളൻ ഗ്രഹത്തെയാണ് ഈ ഗ്രഹം ചുറ്റുന്ന സൂര്യനെ അപേക്ഷിച്ച് 60 ശതമാനം വരെ താപവും 27 ശതമാനം വലുപ്പവുമാണ് ഈ ഗ്രഹത്തിന് ഉള്ളത്. ചെറിയ നക്ഷത്രത്തെയാണ് ചുറ്റുന്നതെങ്കിലും ജല സാന്നിധ്യം ഉണ്ടാകുമെന്ന നിഗമനത്തിലാണ് ശാസ്ത്ര ലോകം. ഉപരിതല താപനില 47 ഡിഗ്രി സെൽഷ്യസ് ആണെന്നാണ് അനുമാനം. ആയതു കൊണ്ട് തന്നെ ദ്രാവക രൂപത്തിലുള്ള ജലസാന്നിധ്യം കൂടി പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ഇതുവരെ ജല സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

അന്തരീക്ഷത്തിൻ്റെ സാന്നിധ്യവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനെ പറ്റി രണ്ടഭിപ്രായം നിലനിൽക്കുന്നുണ്ട്. ജലം ഇല്ലാതിരിക്കാനും ഉണ്ടാകാനും സാധ്യത ഉണ്ടെന്ന വാദങ്ങളിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഭൂമിയിലേതു സമാനമായ അന്തരീക്ഷമാണ് ഉള്ളതെങ്കിൽ വാസയോഗ്യമായ മറ്റൊരു ഗ്രഹമായി മാറാൻ ഗ്ലീസിന് സാധിക്കുമോയെന്ന സാധ്യതയും തള്ളി കളായാൻ ആവില്ല. ശാസ്ത്ര രംഗത്ത് ഒട്ടേറെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചേക്കാവുന്ന കണ്ടുപിടുത്തം തന്നെയായിരിക്കും ഇത്. ബഹിരാകാശ രംഗത്ത് ഈ കണ്ടുപിടുത്തങ്ങൾ വലിയ ചലനങ്ങൾ സൃഷ്ടിക്കും. ഗ്രഹവുമായി ബന്ധപ്പെട്ട നിഗമനങ്ങൾ ശരിയായി വന്നാൽ വാസയോഗ്യത സംബന്ധിച്ച് കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരും. അറിയപ്പെടാത്ത നിഗൂഢ സത്യങ്ങളുടെ ചുരുളഴിയും.

ബഹിരാകാശ മേഖല അനന്തമായി നീണ്ടുകിടക്കുന്ന അധ്യായമാണ്. നിരന്തരം നടത്തുന്ന ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളുമാണ് ശാസ്ത്ര ലോകത്ത് പുതുമകൾ തീർക്കുന്നത്. പ്രതീക്ഷകളുടേയും അതോടൊപ്പം ആശങ്കകളുടേയും സമ്മിശ്ര രൂപമാണ് ശാസ്ത്ര ലോകത്തുണ്ടാകുന്ന ഓരോ കണ്ടുപിടുത്തങ്ങളും. ഭൂമിക്ക് പുറമേ മറ്റൊരു ഗ്രഹത്തിൽ കൂടി ജീവിക്കാൻ ഉള്ള സാധ്യതതകൾ കണ്ടെത്തുന്നതോടു കൂടി ശാസ്ത്ര ലോകത്ത് മറ്റൊരു അധ്യായം കൂടി സൃഷ്ടിക്കപ്പെടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com