മഴക്കാലത്ത് സൺസ്ക്രീൻ വേണ്ടേ? ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത് ഇങ്ങനെ!

ചർമത്തിന്റെ യുവത്വവും ആരോഗ്യവും നിലനിർത്താൻ സൺസ്ക്രീൻ ശീലമാക്കുക
മഴക്കാലത്ത് സൺസ്ക്രീൻ വേണ്ടേ? ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത് ഇങ്ങനെ!
Published on: 
Updated on: 

മഴയല്ലേ.. വെയിലില്ലോ... സൺസ്ക്രീൻ വേണ്ടല്ലോ... എന്നൊക്കെയുള്ളത് സ്ഥിരം പല്ലവിയാണ്. മഴക്കാലമെത്തിയാൽ സൺസ്ക്രീൻ വേണ്ടെന്നാണ് പലരും കരുതുന്നത്. തണുത്ത കാലാവസ്ഥയും മേഘാവൃതമായ ആകാശവും കാരണം സൂര്യപ്രകാശം കുറവാണെന്നതും നേരിട്ട് ശരീരത്തിൽ ഏൽക്കുന്നില്ലെന്നതുമെല്ലാമാണ് ഈ ചിന്തയ്ക്ക് പിന്നിൽ. എന്നാൽ അങ്ങനെയല്ല കാര്യം. നമ്മളിൽ പലരും ചെയ്യുന്ന ഈ കാര്യം വലിയ തെറ്റാണെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്.

സൂര്യപ്രകാശം നേരിട്ട് കാണുന്നില്ലെങ്കിലും സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ മേഘങ്ങളെ തുളച്ചു കയറി ഭൂമിയിലെത്താൻ ശേഷിയുള്ളവയാണ്. അതിനാൽ, മഴക്കാലത്തും സൺസ്ക്രീൻ ഉപയോഗം ഒഴിവാക്കരുത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് എ രശ്മികൾ മേഘങ്ങളിലൂടെയും മഴക്കാലത്തെ മൂടിക്കെട്ടിയ അന്തരീക്ഷത്തിലൂടെയും നമ്മുടെ ചർമത്തിൽ എത്തുന്നുണ്ട്.

മഴക്കാലത്ത് സൺസ്ക്രീൻ വേണ്ടേ? ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത് ഇങ്ങനെ!
സൂര്യോദയവും സൂര്യാസ്തമയവും കാണുന്നത് മാനസികാരോഗ്യത്തിന് നല്ലത്! പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

ഈ രശ്മികൾ ചർമത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അകാല വാർധക്യം, ചുളിവുകൾ, കറുത്ത പാടുകൾ എന്നിവയ്ക്ക് കാരണമാകും. വെയിൽ കുറവാണെന്ന് കരുതി സൺസ്ക്രീൻ ഉപേക്ഷിക്കുന്നത്, ചർമത്തിന് ദീർഘകാലാടിസ്ഥാനത്തിൽ കേടുപാടുകൾ സംഭവിക്കാൻ വഴിയൊരുക്കും. മഴക്കാലത്ത് സൺസ്ക്രീൻ ഉപയോഗിക്കാതിരുന്നാൽ പെട്ടന്നുണ്ടാകുന്ന അൾട്രാവയലറ്റ് എക്സ്പോഷർ അലർജികൾക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമായേക്കാം. അതിനാൽ, കാലാവസ്ഥ എന്തുതന്നെയായാലും സൺസ്ക്രീൻ ദിനചര്യയുടെ ഭാഗമാക്കമെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ നിർദേശിക്കുന്നത്.

സൺസ്ക്രീൻ ചർമത്തെ സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, മലിനീകരണത്തിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്ന ഒരു കവചമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ, കാലാവസ്ഥ നോക്കാതെ എല്ലാ ദിവസവും സൺസ്ക്രീൻ പുരട്ടുന്നത് ചർമത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്.

എന്നാൽ മഴക്കാലത്ത് അമിതമായി വിയർക്കുകയോ നനയുകയോ ചെയ്യാൻ സാധ്യതയുള്ളതിനാൽ ‘വാട്ടർ റെസിസ്റ്റന്റ്’ ആയ സൺസ്ക്രീനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് മഴവെള്ളം കൊണ്ട് സൺസ്ക്രീൻ പെട്ടെന്ന് ഒലിച്ചുപോകാതിരിക്കാൻ സഹായിക്കും. കൂടാതെ, വീടിനുള്ളിൽ ഇരിക്കുമ്പോഴും സൺസ്ക്രീൻ പുരട്ടുന്നത് ഉചിതമാണ്. ജനലുകളിലൂടെയും മറ്റും അൾട്രാവയലറ്റ് രശ്മികൾ ഉള്ളിലെത്താൻ സാധ്യതയുണ്ട്. സൺസ്ക്രീനുകൾ ചർമ സംരക്ഷണത്തിന്റെ ഒരു പ്രധാന ഘടകമാണ്, അത് വെയിലിന് മാത്രം ഉള്ളതല്ലെന്ന് ഓർക്കുക. ചർമത്തിന്റെ യുവത്വവും ആരോഗ്യവും നിലനിർത്താൻ സൺസ്ക്രീൻ ശീലമാക്കുക.

Related Stories

17 Global Threats That Could Endanger Humanity by 2100
"ചിലർ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു"; വിവാഹനിശ്ചയം ഉപേക്ഷിച്ച് ഒരു മാസത്തിനിപ്പുറം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും ആകൃതിയും
Union Health Ministry imposes strict controls on medicine sales
A man spent over 1 lakh on a lavish first date at a Michelin-star restaurant and demanded a half refund after the woman said she just wanted to be friends. Read the viral story and internet debate.
News Malayalam 24x7
newsmalayalam.com