അച്ഛന്‍ ക്രിസ്ത്യന്‍, അമ്മ സിഖ്, സഹോദരന്‍ മുസ്ലീം; മകന് മതം വേണ്ടെന്ന് തീരുമാനിച്ചു; നടന്‍ വിക്രാന്ത് മാസി

കുഞ്ഞിന് ഒരു മതവും വേണ്ടെന്ന തീരുമാനം എടുത്തിരിക്കുകയാണ് വിക്രാന്ത്
അച്ഛന്‍ ക്രിസ്ത്യന്‍, അമ്മ സിഖ്, സഹോദരന്‍ മുസ്ലീം; മകന് മതം വേണ്ടെന്ന് തീരുമാനിച്ചു; നടന്‍ വിക്രാന്ത് മാസി
Published on
ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധേയനായ നടനാണ് വിക്രാന്ത് മാസി. ട്വല്‍ത്ത് ഫെയില്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചതനാണ് വിക്രാന്ത്. കഴിഞ്ഞ വര്‍ഷമാണ് നടന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്.
 (Image: Vikrant Massey/Instagram)
ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ശ്രദ്ധേയനായ നടനാണ് വിക്രാന്ത് മാസി. ട്വല്‍ത്ത് ഫെയില്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്കും സുപരിചതനാണ് വിക്രാന്ത്. കഴിഞ്ഞ വര്‍ഷമാണ് നടന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. (Image: Vikrant Massey/Instagram)
എല്ലാ മതവും സമ്മേളിക്കുന്ന സ്ഥലമാണ് തന്റെ വീടെന്ന് മുമ്പ് പല അഭിമുഖങ്ങളിലും വിക്രാന്ത് മാസി പറഞ്ഞിരുന്നു. വിക്രാന്തിന്റെ പിതാവ് ക്രിസ്ത്യന്‍ മതവിശ്വാസിയാണ്. അമ്മ സിഖും. വിക്രാന്തിന്റെ സോഹദരന്‍ പതിനേഴാം വയസ്സില്‍ ഇസ്ലാം മതം സ്വീകരിച്ചു.
(Image: Vikrant Massey/Instagram)
എല്ലാ മതവും സമ്മേളിക്കുന്ന സ്ഥലമാണ് തന്റെ വീടെന്ന് മുമ്പ് പല അഭിമുഖങ്ങളിലും വിക്രാന്ത് മാസി പറഞ്ഞിരുന്നു. വിക്രാന്തിന്റെ പിതാവ് ക്രിസ്ത്യന്‍ മതവിശ്വാസിയാണ്. അമ്മ സിഖും. വിക്രാന്തിന്റെ സോഹദരന്‍ പതിനേഴാം വയസ്സില്‍ ഇസ്ലാം മതം സ്വീകരിച്ചു. (Image: Vikrant Massey/Instagram)
ഇപ്പോള്‍ തനിക്ക് ജനിച്ച കുഞ്ഞിന് ഒരു മതവും വേണ്ടെന്ന തീരുമാനം എടുത്തിരിക്കുകയാണ് വിക്രാന്ത്. ബോൡവുഡ് നടി റിയ ചക്രബര്‍ത്തിക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് മതത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും വിക്രാന്ത് മനസ്സ് തുറന്നത്.
(Image: Vikrant Massey/Instagram)
ഇപ്പോള്‍ തനിക്ക് ജനിച്ച കുഞ്ഞിന് ഒരു മതവും വേണ്ടെന്ന തീരുമാനം എടുത്തിരിക്കുകയാണ് വിക്രാന്ത്. ബോൡവുഡ് നടി റിയ ചക്രബര്‍ത്തിക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് മതത്തെ കുറിച്ചും ജീവിത രീതിയെ കുറിച്ചും വിക്രാന്ത് മനസ്സ് തുറന്നത്. (Image: Vikrant Massey/Instagram)
എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയെന്നാണ് വിക്രാന്ത് സ്വയം വിശേഷിപ്പിച്ചത്. തന്നെ സംബന്ധിച്ച് മതം വളരെ സങ്കീര്‍ണമായ വിഷയമാണെന്നും അദ്ദേഹം പറയുന്നു.
(Image:Vikrant Massey/Instagram)
എല്ലാ മതങ്ങളേയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയെന്നാണ് വിക്രാന്ത് സ്വയം വിശേഷിപ്പിച്ചത്. തന്നെ സംബന്ധിച്ച് മതം വളരെ സങ്കീര്‍ണമായ വിഷയമാണെന്നും അദ്ദേഹം പറയുന്നു. (Image:Vikrant Massey/Instagram)

മതം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നാണ് തന്റെ അഭിപ്രായം. തനിക്ക് അതൊരു ജീവിത രീതിയാണ്. എല്ലാവര്‍ക്കും അവരുടെ മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ബോളിവുഡ് നടന്‍ പറയുന്നു. തന്റെ വീട്ടില്‍ തന്നെ എല്ലാ തരം വിശ്വാസങ്ങളും കാണാനാകും.
(Image: Vikrant Massey/Instagram)
മതം ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നാണ് തന്റെ അഭിപ്രായം. തനിക്ക് അതൊരു ജീവിത രീതിയാണ്. എല്ലാവര്‍ക്കും അവരുടെ മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും ബോളിവുഡ് നടന്‍ പറയുന്നു. തന്റെ വീട്ടില്‍ തന്നെ എല്ലാ തരം വിശ്വാസങ്ങളും കാണാനാകും. (Image: Vikrant Massey/Instagram)
പൂജ ചെയ്യുകയും ഗുരുദ്വാരയിലും ദര്‍ഗയിലും താന്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. ഇവിടെ നിന്നെല്ലാം സമാധാനം ലഭിക്കുന്നുണ്ട്. തന്നെ സംരക്ഷിക്കുന്ന ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക മതത്തില്‍ മാത്രം വിശ്വാസമില്ലെന്നും പറയുകയാണ് നടന്‍.
(Image: Vikrant Massey/Instagram)
പൂജ ചെയ്യുകയും ഗുരുദ്വാരയിലും ദര്‍ഗയിലും താന്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. ഇവിടെ നിന്നെല്ലാം സമാധാനം ലഭിക്കുന്നുണ്ട്. തന്നെ സംരക്ഷിക്കുന്ന ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക മതത്തില്‍ മാത്രം വിശ്വാസമില്ലെന്നും പറയുകയാണ് നടന്‍. (Image: Vikrant Massey/Instagram)

മുമ്പും മതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ വലിയ ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇതൊന്നും കാര്യമാക്കുന്നില്ല. കഴിഞ്ഞ വര്‍ഷം മകന്‍ ജനിച്ചപ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ മതത്തിന്റെ കോളം ഒഴിച്ചിട്ടു. 
(Image: Vikrant Massey/Instagram)
മുമ്പും മതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അന്ന് സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ വലിയ ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇതൊന്നും കാര്യമാക്കുന്നില്ല. കഴിഞ്ഞ വര്‍ഷം മകന്‍ ജനിച്ചപ്പോള്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ മതത്തിന്റെ കോളം ഒഴിച്ചിട്ടു. (Image: Vikrant Massey/Instagram)
എന്റെ മകന്‍ ആരോടെങ്കിലും പെരുമാറുന്നത് അവര്‍ പിന്തുടരുന്ന രീതികളുടെ അടിസ്ഥാനത്തിലാണെന്ന് അറിഞ്ഞാല്‍ തന്റെ ഹൃദയം തകരും. അവനെ അങ്ങനെ വളര്‍ത്തില്ലെന്നും വിക്രാന്ത് നിലപാട് വ്യക്തമാക്കി.
(Image: Vikrant Massey/Instagram)
എന്റെ മകന്‍ ആരോടെങ്കിലും പെരുമാറുന്നത് അവര്‍ പിന്തുടരുന്ന രീതികളുടെ അടിസ്ഥാനത്തിലാണെന്ന് അറിഞ്ഞാല്‍ തന്റെ ഹൃദയം തകരും. അവനെ അങ്ങനെ വളര്‍ത്തില്ലെന്നും വിക്രാന്ത് നിലപാട് വ്യക്തമാക്കി. (Image: Vikrant Massey/Instagram)

2022 ലാണ് വിക്രാന്ത് മാസി വിവാഹിതനായത്. രജ്പുത് ഠാക്കൂര്‍ കുടുംബത്തില്‍ പെട്ട ശീതള്‍ ആണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിക്രാന്ത് വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. വര്‍ധാന്‍ എന്നാണ് മകന് പേരിട്ടത്. 
(Image: Vikrant Massey/Instagram)
2022 ലാണ് വിക്രാന്ത് മാസി വിവാഹിതനായത്. രജ്പുത് ഠാക്കൂര്‍ കുടുംബത്തില്‍ പെട്ട ശീതള്‍ ആണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വിക്രാന്ത് വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. വര്‍ധാന്‍ എന്നാണ് മകന് പേരിട്ടത്. (Image: Vikrant Massey/Instagram)

കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി അഭിനയത്തില്‍ നിന്നും അല്‍പനാള്‍ വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ച് വിക്രാന്ത് നേരത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 
(Image: Vikrant Massey/Instagram)
കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി അഭിനയത്തില്‍ നിന്നും അല്‍പനാള്‍ വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ച് വിക്രാന്ത് നേരത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. (Image: Vikrant Massey/Instagram)
News Malayalam 24x7
newsmalayalam.com