"വെളുത്തുള്ളിയുടെ മണമടിച്ചാൽ പാമ്പ് വരില്ല"? വീടിനുള്ളിൽ പാമ്പ് കയറാതെ നോക്കാം

വെളുത്തുള്ളിയും കായവും ചേർത്ത വെള്ളം തളിക്കണം
Let's try not to let snakes get inside the house
വീടിനുള്ളിൽ പാമ്പ് കയറാതെ നോക്കാം
Published on
Updated on

കനത്ത ചൂടിനിടെ മഴ പെയ്തതോടെ ചൂട് താങ്ങാനാവാതെ പാമ്പ് മാളത്തിൽ നിന്ന് പുറത്ത് വന്നുതുടങ്ങി. ഇതോടെ സംസ്ഥാനത്ത് പലയിടത്തും പാമ്പ് കടിയേറ്റിട്ടുള്ള മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. പിഞ്ചു കുഞ്ഞുകളാണ് പാമ്പ് കടിയേറ്റ് മരിച്ചത്.

കൂടാതെ മുതിർന്നവരെയും പാമ്പ് കടിച്ചു. പല വീടുകളുടെ ഉള്ളിലേക്ക് പാമ്പ് കയറിയെന്നുള്ള വിളിയുമെത്തി. ഇതോടെ റെസ്ക്യൂ ചെയ്യാൻ പലയിടത്തേക്ക് സർപ്പ ടീമിന് ഓടേണ്ട അവസ്ഥയാണ്. എന്നാൽ പാമ്പ് വരാതിരിക്കാൻ എന്ത് ചെയ്യാമെന്ന തിരച്ചിലാണ് ജനങ്ങൾ.

വെളുത്തുള്ളിയും കായവും കൂടി ചേർത്ത വെള്ളം വീടിനകത്തും പുറത്തും തളിച്ചാൽ ഒരു പരിധി വരെ പാമ്പ് വരുന്നത് തടയാൻ കഴിയും. മണ്ണെണ്ണ തളിച്ചാലും പ്രതിരോധിക്കാമെന്നാണ് പൊതുവെയുള്ള വാദം. എന്നാൽ പാമ്പിന് ഗന്ധം തിരിച്ചറിയാനുള്ള ശേഷിയില്ലാണ് ശാസ്ത്രലോകത്തിൻ്റെ വാദം. പഴമക്കാർ പറയുന്നത് ഇവ ഉപയോഗിച്ചു നോക്കുവെന്നാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com