ജീവന്‍ രക്ഷിച്ച ലൈഫ് ജാക്കറ്റിന് 9 കോടി രൂപ! ടൈറ്റാനിക്കിലെ ശേഷിപ്പുകള്‍ ലേലം ചെയ്യപ്പെട്ടത് റെക്കോര്‍ഡ് തുകയ്ക്ക്

ലൈഫ് ബോട്ടിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ഈ ജാക്കറ്റില്‍ ഒപ്പുവെച്ചിരുന്നു
ജീവന്‍ രക്ഷിച്ച ലൈഫ് ജാക്കറ്റിന് 9 കോടി രൂപ! ടൈറ്റാനിക്കിലെ ശേഷിപ്പുകള്‍ ലേലം ചെയ്യപ്പെട്ടത് റെക്കോര്‍ഡ് തുകയ്ക്ക്
Image: X
Published on
Updated on

ടൈറ്റാനിക് അപകടത്തിന്റെ ശേഷിപ്പുകള്‍ ലേലം ചെയ്തു. റെക്കോര്‍ഡ് തുകയ്ക്കാണ് പല വസ്തുക്കളും ലേലത്തില്‍ പോയത്. കൂട്ടത്തില്‍ ശ്രദ്ധേയമായത് ഒരു ലൈഫ് ജാക്കറ്റാണ്. അപകടമുണ്ടായ സമയത്ത് ഒരു യാത്രക്കാരി ധരിച്ച ലൈഫ് ജാക്കറ്റാണ് ഏകദേശം 8.39 കോടി രൂപയ്ക്ക് ലേലം ചെയ്തത്.

1912 ലായിരുന്നു ലോകത്തെ നടുക്കിയ ടൈറ്റാനിക് അപകടം നടന്നത്. അപകടത്തില്‍ രക്ഷപ്പെട്ട ഫസ്റ്റ് ക്ലാസ് യാത്രക്കാരി ലോറ മേബല്‍ ഫ്രാങ്ക്റ്റലി ധരിച്ച ലൈഫ് ജാക്കറ്റാണ് ഭീമന്‍ തുകയ്ക്ക് പോയത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ലോറയും ലൈഫ് ബോട്ടിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ഈ ജാക്കറ്റില്‍ ഒപ്പുവെച്ചിരുന്നു.

ഇംഗ്ലണ്ടിലെ ഡെവൈസസ് ആസ്ഥാനമായുള്ള ഹെന്റി ആള്‍ഡ്രിഡ്ജ് ആന്‍ഡ് സണ്‍ എന്ന ലേല സ്ഥാപനമാണ് വസ്തുക്കള്‍ ലേലത്തിന് വെച്ചത്. ടെറ്റാനിക്കിലെ ലൈഫ് ബോട്ടില്‍ ഉപയോഗിച്ചിരുന്ന ഒരു സീറ്റ് കുഷ്യന്‍ ഏകദേശം 4.88 കോടി രൂപയ്ക്കാണ് വിറ്റുപോയത്.

ജീവന്‍ രക്ഷിച്ച ലൈഫ് ജാക്കറ്റിന് 9 കോടി രൂപ! ടൈറ്റാനിക്കിലെ ശേഷിപ്പുകള്‍ ലേലം ചെയ്യപ്പെട്ടത് റെക്കോര്‍ഡ് തുകയ്ക്ക്
തൃക്കാക്കര ലഹരിക്കടത്ത് കേസ്: കെവിന്‍ ലഹരി വില്‍പ്പന നടത്തിയത് മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേന; ഐഡി കാര്‍ഡുകള്‍ കണ്ടെടുത്തു

റെക്കോര്‍ഡ് തുകയ്ക്ക് ഇപ്പോഴും ടൈറ്റാനിക്കുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ലേലം ചെയ്യപ്പെടുന്നു എന്നതില്‍ നിന്ന് ടൈറ്റാനിക്ക് ഇപ്പോഴും ആളുകളെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് വ്യക്തമാണെന്ന് ലേലം നടത്തിയ ആന്‍ഡ്ര്യൂ ആള്‍ഡ്രിഡ്ജ് പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും ആഡംബര കപ്പല്‍ എന്നും ഒരിക്കലും മുങ്ങാത്തത് എന്നും വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക് ഇംഗ്ലണ്ടില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ അപകടത്തില്‍പെടുകയായിരുന്നു. ന്യൂഫൗണ്ട് ലാന്‍ഡിനു സമീപം മഞ്ഞുമലയില്‍ ഇടിച്ചായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്ന 2,200 യാത്രക്കാരിലും ജീവനക്കാരിലും ഏകദേശം 1,500 ഓളം പേരാണ് മരിച്ച.

ജീവന്‍ രക്ഷിച്ച ലൈഫ് ജാക്കറ്റിന് 9 കോടി രൂപ! ടൈറ്റാനിക്കിലെ ശേഷിപ്പുകള്‍ ലേലം ചെയ്യപ്പെട്ടത് റെക്കോര്‍ഡ് തുകയ്ക്ക്
വളര്‍ത്തു നായ്ക്കളായ ടോമിയുടെയും ലൂയിയുടെയും ഉറ്റ ചങ്ങാതി; രാജി വിളിച്ചാല്‍ പറന്നെത്തും; കൗതുകമായി കാക്ക | വീഡിയോ

ഇപ്പോള്‍ റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ പോയ ലൈഫ് ജാക്കറ്റും വിവാദ വിഷയമായിരുന്നു. പ്രശസ്ത ഫാഷന്‍ ഡിസൈനറുമായ ലൂസി ഡഫ് ഗോര്‍ഡനൊപ്പമാണ് ലോറ മെബല്‍ യാത്ര ചെയ്തിരുന്നത്. അപകടം നടന്നതിനു ശേഷം ഇവര്‍ രക്ഷപ്പെട്ടത് ലൈഫ് ബോട്ട് നമ്പര്‍ ഒന്നിലായിരുന്നു. 40 പേരെ വഹിക്കാന്‍ ശേഷിയുണ്ടായിരുന്ന ലൈഫ് ബോട്ടില്‍ ആകെ ഉണ്ടായിരുന്നത് ലോറയും ലൂസി ഡഫ് ഗോര്‍ഡനും ഭര്‍ത്താവും അടക്കം പന്ത്രണ്ട് പേര്‍ മാത്രമാണ്.

മുങ്ങി മരിച്ചു കൊണ്ടിരുന്ന നിരവധി പേര്‍ ചുറ്റുമുണ്ടായിരുന്നിട്ടും അവരെ ആരേയും രക്ഷപ്പെടുത്താന്‍ ബോട്ടിലുള്ളവര്‍ ശ്രമിച്ചില്ല എന്ന് പിന്നീട് ആക്ഷേപങ്ങളും വിവാദങ്ങളുമുണ്ടായിരുന്നു.

ടൈറ്റാനിക്കുമായി ബന്ധപ്പെട്ട വസ്തുക്കളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലത്തില്‍ പോയത് ഒരു സ്വര്‍ണ്ണ പോക്കറ്റ് വാച്ചാണ്. ഏകദേശം രണ്ട് മില്യണിനാണ് ഈ വാച്ച് ലേലം ചെയ്യപ്പെട്ടത്.

ടൈറ്റാനിക്കിലെ 700 ഓളം യാത്രക്കാരെ രക്ഷിച്ച ആര്‍.എം.എസ് കാര്‍പാത്തിയ എന്ന കപ്പലിന്റെ ക്യാപ്റ്റന് സമ്മാനമായി ലഭിച്ച വാച്ചാണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com