സിറ്റുവേഷൻഷിപ്പും മെന്റൽ ട്രോമയും വേണ്ട! ലവ് വിത്ത് എക്സ്പയറി ഡേറ്റ്; എന്താണ് സൺ സെറ്റ് ക്ലോസ്?

പഴയ ഡേറ്റിങ് രീതികൾ മടുത്തവരാണ് ഈ പുതിയ രീതിക്ക് ഇത്രയും പ്രചാരം നൽകിയത്
സിറ്റുവേഷൻഷിപ്പും മെന്റൽ ട്രോമയും വേണ്ട! ലവ് വിത്ത് എക്സ്പയറി ഡേറ്റ്; എന്താണ് സൺ സെറ്റ് ക്ലോസ്?
Published on
Updated on

പ്രണയത്തെക്കുറിച്ചുള്ള ഇന്നത്തെ ആശയം മാറിക്കൊണ്ടിരിക്കുകയാണ്. സിറ്റുവേഷൻഷിപ്പ് പോലെയുള്ള ഡേറ്റിങ് രീതികൾ പലപ്പോഴും വൈകാരികമായ അടുപ്പവും അവസാനം മെന്റൽ ട്രോമയും ഉണ്ടാക്കുന്നുവെന്നതിന് പിന്നാലെ മറ്റ് ഡേറ്റിങ് രീതികൾ പരീക്ഷിക്കുകയാണ് പുതിയതലമുറ. ഇതിൽ ഏറ്റവും പ്രചാരം നേടുന്ന ഒന്നാണ് സൺ സെറ്റ് ക്ലോസ്. കാര്യം വളരെ സിംപിളാണ്. ബ്രേക്ക് അപ്പ് ചെയ്യാൻ പോകുന്ന തീയതി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം റിലേഷനിലോ ഡേറ്റിങിനോ പോകുന്നതാണ് സൺസെറ്റ് ക്ലോസ്. ഒരു അവസാനം ഉണ്ടെന്ന് മുൻകൂട്ടി മനസിലാക്കി റിലേഷനിലുള്ളപ്പോൾ സന്തോഷത്തോടെ ഇരിക്കുക. വർഷങ്ങളോളം ലക്ഷ്യമില്ലാതെ ഡേറ്റിങ് നടത്തുന്നത് ഒഴിവാക്കാൻ സമയപരിധികൾ സഹായിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

മെട്രോ നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, ചെറിയ നഗരങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള 37% ആളുകളും ഏതെങ്കിലും തരത്തിലുള്ള സൺസെറ്റ് ക്ലോസ് പിന്തുടരുന്നുവെന്നാണ് ഇന്ത്യൻ ഡേറ്റിങ് ആപ്പ് ക്വാക്ക് ക്വാക്കിന്റെ സർവേ പറയുന്നത്. 2024ന് ശേഷമുള്ള ഡേറ്റിങ് രീതികൾ മടുത്തവരാണ് ഈ പുതിയ രീതിക്ക് ഇത്രയും പ്രചാരം നൽകിയത്. സിറ്റുവേഷൻഷിപ്പ്, ​ഗോസ്റ്റിങ്, ബോംബിങ് എന്നിവയുണ്ടാക്കിയ ബുദ്ധിമുട്ടുകളിൽ നിന്നും മെന്റൽ ട്രോമയിൽ നിന്നും രക്ഷപ്പെടുക എന്നതാണ് ഇതിൻ്റെ പ്രഥമ ലക്ഷ്യം. കൂടാതെ വികാരങ്ങളെ കൈകാര്യം ചെയ്യാനും പ്രോസസ് ചെയ്യാനും ഇതിലൂടെ കഴിയും. തന്നെയാണ് ഇത്തരത്തിലുള്ള പുത്തൻ രീതികളുടെ ലക്ഷ്യവും. സൺസെറ്റ് ക്ലോസുകൾ കൂടാതെ മറ്റ് പല ഡേറ്റിങ് രീതികളും ജെൻ സിയും ജെൻ ആൽഫയും പരീക്ഷിക്കുന്നുണ്ട്.

സിറ്റുവേഷൻഷിപ്പും മെന്റൽ ട്രോമയും വേണ്ട! ലവ് വിത്ത് എക്സ്പയറി ഡേറ്റ്; എന്താണ് സൺ സെറ്റ് ക്ലോസ്?
കഴിക്കുന്നത് വിഷമോ? ബെംഗളൂരുവിലെ പച്ചക്കറികളില്‍ മാരകമായ അളവില്‍ കീടനാശിനി

6-7 ഡേറ്റിങ് ആണ് മറ്റൊന്ന്. പെർഫക്ട് പാർട്ണറെന്ന സങ്കൽപ്പം ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം. നമ്മൾ ഇഷ്ടപ്പെടുന്നയാൾ എല്ലാ കാര്യത്തിലും 100 ശതമാനം പെർഫക്ട് ആയിരിക്കണം എന്ന സങ്കൽപ്പത്തിന് പകരം ഒരു ആറ് മുതൽ ഏഴ് വരെ റേറ്റിങ് കൊടുക്കാവുന്ന ഒരാളെയാണ് ഇവർ റിലേഷൻഷിപ്പുകളിൽ പാർടണറായി തിരഞ്ഞെടുക്കുന്നത്.

ബെയ്ജ് ഫ്ളാഗ്

ഒരു റെഡ് ഫ്ളാഗോ ഗ്രീൻ ഫ്ളാഗ് ക്യാരക്ടറോ അല്ലാതെ ഇതിന് ഇടയിൽ നിൽക്കുന്ന ഒരാളെ പാർടണറായി തിരഞ്ഞെടുക്കുന്ന ഡേറ്റിങ് രീതിയാണിത്. അതായത് ആർക്കും ഉപദ്രവകാരിയല്ലാത്ത ക്യാരക്ടറുള്ള ഒരാളെ തിരഞ്ഞെടുക്കുന്നത് എന്ന് വേണമെങ്കിൽ വിശേഷിപ്പാക്കാം.

ഷെർക്കിങ്

കാണുന്ന ആദ്യമാത്രയിൽ തന്നെ ക്രഷോ കണക്ഷനോ തോന്നാതെ അവർ നമ്മളെ വളരെ നന്നായി ട്രീറ്റ് ചെയ്യുമെന്നുള്ള ചിന്തയോടെ ഡേറ്റ് ചെയ്യുന്നതിനെയാണ് ഷെർക്കിങ് എന്ന് പറയുന്നത്.

ടർബോ ഡേറ്റിങ്

വളരെ വേഗത്തിൽ ഡേറ്റിങിനെ മുന്നോട്ട് കൊണ്ടുപോകുന്ന രീതിയാണ് ഇത്. റിലേഷനിലേക്ക് ആകണോ വേണ്ടയോയെന്നുള്ളത് വളരെ വേഗത്തിൽ തന്നെ ഇത്തരം ഡേറ്റിങ്ങുകളിൽ തീരുമാനിക്കും.

കോൺട്രാ ഡേറ്റിങ്

ലോങ് ടേം റിലേഷൻഷിപ്പോ ഇമോഷണൽ ബോണ്ടിങോ ലക്ഷ്യമാക്കാതെയുള്ള ഡേറ്റിങാണ് കോൺട്രാ ഡേറ്റിങ്.

അഫോഡേറ്റിങ്

പണം അധികം ചെലവാക്കാതെയുള്ള ബജറ്റ് ഫ്രണ്ടലി ഡേറ്റുകളെയാണ് അഫോഡേറ്റിങ് എന്ന് പറയുന്നത്.

ഫ്ളീബാഗിങ്

നിങ്ങളോട് മോശമായി പെരുമാറുന്ന, ഒട്ടും മനസിലാക്കാത്ത ഒരു പാർടണറുമായി തുടർച്ചയായി ഡേറ്റ് ചെയ്യുന്നതിനെയാണ് ഫ്ളീബാഗിങ് എന്ന് പറയുന്നത്.

പെബിളിങ്

പ്രണയാഭ്യർഥനകൾക്ക് പകരം മീമുകളും ഫണ്ണി വീഡിയോകളും പോസ്റ്റുകളും അയച്ച് കരുതൽ കാണിക്കുന്ന രീതി. 'ഞാൻ നിന്നെ കുറിച്ച് ഓർത്തു' എന്ന പറയാതെ പറയുന്ന രീതിയാണിത്.

കാസ്പെറിങ്

പെട്ടെന്ന് ഒരു റിലേഷൻഷിപ്പ് അവസാനിക്കാതെ, പതിയെ പതിയെ കമ്മ്യൂണിക്കേഷൻ ഇല്ലാതാക്കി ബ്രേക്ക് അപ്പ് ആകുന്നതിനെയാണ് കാസ്പെറിങ് എന്ന് പറയുന്നത്.

സിറ്റുവേഷൻഷിപ്പും മെന്റൽ ട്രോമയും വേണ്ട! ലവ് വിത്ത് എക്സ്പയറി ഡേറ്റ്; എന്താണ് സൺ സെറ്റ് ക്ലോസ്?
രാജ്യത്തെ കുടവയറന്മാരിൽ കേരളത്തിന് ഒന്നാംസ്ഥാനം! അമിതവണ്ണത്തിൽ രണ്ടാമത്, പഠന റിപ്പോർട്ടുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com