സംഗതി ഹെല്‍ത്തി തന്നെ... പക്ഷേ അധികമായാല്‍ പ്രോട്ടീനും പണി തരും

പ്രോട്ടീന്‍ അധികമായാല്‍ ചെറിയ അസ്വസ്ഥതകള്‍ മുതല്‍ മരണം വരെയുണ്ടാക്കുന്ന ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും
സംഗതി ഹെല്‍ത്തി തന്നെ... പക്ഷേ അധികമായാല്‍ പ്രോട്ടീനും പണി തരും
Published on
Updated on

ശരീരത്തിന് ഫിറ്റ്‌നസ് കൊണ്ടുവരാന്‍ വ്യായാമം മാത്രം പോര, ഭക്ഷണവും ശ്രദ്ധിക്കേണ്ടതുണ്ട്. ഹെല്‍ത്തി ഡയറ്റെന്ന് പറഞ്ഞാല്‍ അത് പ്രോട്ടീനും കാര്‍ബും ഫൈബറും എല്ലാം കൃത്യമായി ഉള്‍പ്പെടുത്തിയാകണം. എന്നാല്‍ പലരും എളുപ്പം നോക്കി പ്രോട്ടീന്‍ അധികം വരുന്ന ഡയറ്റാണ് തെരഞ്ഞെടുക്കുക. പിന്നെ രുചിയും ഒരു പ്രധാന ഘടകമാണ്. അല്ലെങ്കില്‍ പൗഡര്‍ രൂപത്തിലും പ്രോട്ടീന്‍ അകത്താക്കും.

പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുന്നത് നല്ലത് തന്നെയാണെങ്കിലും ഒരു പരിധി കവിഞ്ഞാല്‍ അത് അപകടകരമാണ്. അളവിലും കൂടുതലായി കഴിക്കുന്ന പ്രോട്ടീന്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ചെറിയ അസ്വസ്ഥതകള്‍ മുതല്‍ മരണം വരുത്തുന്ന ഗുരുതര രോഗങ്ങള്‍ക്ക് വരെ ഇത് ഇടവരുത്തും.

പ്രോട്ടീന്‍ അമിതമായ അളവില്‍ എടുത്താല്‍ വരാവുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവയാണ്...

ശരീരം പ്രോട്ടീന്‍ വിഘടിപ്പിക്കുമ്പോള്‍ അമോണിയ ഉത്പാദിപ്പിക്കും. ഇത് വായ്നാറ്റത്തിന് കാരണമാകുന്നു. മുമ്പേ വൃക്കരോഗമുണ്ടെങ്കില്‍, അത് അവസ്ഥയെ വഷളാക്കും.

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ശരീരത്തിലെത്തിയാല്‍ നിര്‍ജലീകരണത്തിന് കാരണമാകും, അമിതമായി വെള്ളം കുടിക്കാന്‍ തോന്നും.

പ്രോട്ടീന്‍ ഭക്ഷണങ്ങളില്‍ നാരുകള്‍ കുറവായത് കൊണ്ട് വയറു വീര്‍ക്കല്‍, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകുന്നു.

ശരീരഭാരം നിയന്ത്രിക്കാനാണ് പ്രോട്ടീന്‍ ഡയറ്റെങ്കില്‍ അധികമായാല്‍ ശരീരഭാരം വര്‍ധിപ്പിക്കാനാണ്് ഇടയാക്കുക.

News Malayalam 24x7
newsmalayalam.com