
മകൾക്കായി നെയിൽ ആർട്ടിസ്റ്റ് ആയി ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് സക്കർബർഗ് തന്റെ മകളുടെ കൈയിൽ നെയിൽ പോളിഷ് ഇട്ടു കൊടുക്കുന്നത്. മെറ്റയുടെ പുതിയ മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റിനെക്കുറിച്ചുള്ള ഒരു റഫറൻസ് വെച്ചാണ് അദ്ദേഹം വിഡിയോയ്ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.
വിഡിയോയിൽ തന്റെ മകളുടെ നഖങ്ങളിൽ ശ്രദ്ധയോടെ നെയിൽ പെയിന്റ് ചെയ്യുന്നത് കാണാം. നെയിൽ പെയിന്റ് ചെയ്ത് കഴിഞ്ഞതോടെ കുട്ടി നെയിൽ ആർട്ട് ക്യാമറയിലേക്ക് കാണിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായി. നിരവധി ആളുകളാണ് വീഡിയോയുടെ താഴെ കമന്‍റുകളുമായി എത്തിയത്.
മാർക്ക് സക്കർബർഗിന് മൂന്ന് പെൺമക്കളാണുള്ളത്. ഓഗസ്റ്റ്, മാക്സിമ, ഔറേലിയ. ശിശുരോഗവിദഗ്ദ്ധയായ പ്രിസില്ല ചാൻ ആണ് ഭാര്യ.
അതേസമയം, മെറ്റ അതിൻ്റെ പുതിയ Quest 3S വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് 2024 സെപ്റ്റംബർ 25-ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിൽ അവതരിപ്പിച്ചു. 128 GB പതിപ്പിന് $299.99 (ഏകദേശം 25210 രൂപ), $399.99 (GB പതിപ്പിന് 33610 രൂപ, ഏകദേശം 256 രൂപ) .