
തമിഴ്‌നാട്ടില്‍ ക്ഷേത്രോത്സവത്തിന്റെ ബോര്‍ഡില്‍ ഇടം പിടിച്ച് മുന്‍ പോണ്‍ താരം മിയ ഖലീഫയും. കാഞ്ചീപുരം ജില്ലയിലാണ് ദൈവങ്ങള്‍ക്കൊപ്പം മിയ ഖലീഫയും പ്രത്യക്ഷപ്പെട്ടത്. അമ്മന്‍ ദേവിയെ ആരാധിക്കുന്ന ആടി ഉത്സവത്തിന്റെ ഭാഗമായാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഉത്സവ വഴിപാടിന്റെ ഭാഗമായ 'പാല്‍ കുടം' തലയിലേറ്റി നില്‍ക്കുന്ന രീതിയിലാണ് താരത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്.
കാഞ്ചീപുരത്തെ കുരുവിമലയിലെ നാഗത്തമ്മന്‍, സെല്ലിയമ്മന്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡാണ് വൈറലായത്. തമിഴ്‌നാട്ടിലെ വിവിധ ഗ്രാമങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കാറുണ്ട്. ഉത്സവത്തിലെ പ്രധാന ചടങ്ങാണ് പാല്‍കുടം. പാല്‍ കുടം തലയിലേറ്റി നില്‍ക്കുന്ന മിയ ഖലീഫയുടെ ചിത്രമാണ് ബോര്‍ഡിലുണ്ടായിരുന്നത്.
ഫോട്ടോ സ്ഥാപിച്ചവര്‍ സ്വന്തം പേരും വിവരങ്ങളും ബോര്‍ഡില്‍ ചേര്‍ക്കാന്‍ മറന്നില്ല. ആധാര്‍ കാര്‍ഡ് ഫോര്‍മാറ്റില്‍ പേരും വിവരങ്ങളുമെല്ലാം ചേര്‍ത്താണ് കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പൊലീസ് എത്തി ബോര്‍ഡ് നീക്കം ചെയ്തു.