മോയിസ്ചുറൈസിങ് ക്രീമുകളേക്കാള്‍ നല്ലത് ബാറുകളോ?

തുടക്ക കാലത്ത് മോയ്സ്ചുറൈസിങ് ബാറുകളെ ചിലര്‍ സംശയത്തോടെ നോക്കികണ്ടിരുന്നെങ്കിലും ഇന്ന് ഇത്തരം ബാറുകള്‍ മാര്‍ക്കറ്റില്‍ ട്രെന്‍ഡിങ് ആണ്.
മോയിസ്ചുറൈസിങ് ക്രീമുകളേക്കാള്‍ നല്ലത് ബാറുകളോ?
Published on

ചര്‍മ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി ഇന്ന് നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ സണ്‍സ്‌ക്രീനും മോയ്സ്ചുറൈസറുമൊക്കെയാണ് മുന്‍ പന്തിയില്‍. പുറത്തുപോകുമ്പോള്‍ ആളുകള്‍ മേക്ക് അപ്പ് ഇടുന്നതിനെക്കാളും ഇന്ന് പ്രാധാന്യം നല്‍കുന്ന് മോയ്സ്ചുറൈസറുകളും സണ്‍സ്‌ക്രീനുമൊക്കെ ഇടുന്നതിനാണ്. പ്രത്യേകിച്ചും വരണ്ട കാലാവസ്ഥയില്‍ ചര്‍മം സംരക്ഷിക്കുന്നതിനായി മോയ്സ്ചുറൈസർ സഹായിക്കും. ആണ്‍-പെണ്‍ ഭേദമന്യേ ഇവ ഉപയോഗിക്കണമെന്നാണ് ഡെര്‍മറ്റോളജിസ്റ്റുകള്‍ അടക്കം പറയുന്നത്.

ഒരു സമയത്ത് മോയ്സ്ചുറൈസറുകള്‍ ക്രീമായി മാത്രമാണെങ്കില്‍ ഇന്ന് അത് ബാറുകളായും ലഭ്യമാണ്. ഒരു ബാര്‍ സോപ്പ് പോലെ കൊണ്ടു നടക്കാം ഇവ. പ്ലാസ്റ്റിക് ബോട്ടിലുകളിലും മറ്റും ഇത് കൊണ്ടു വന്ന് വേസ്റ്റുകളാകുന്നതിനേക്കാളും മികച്ചത് ഇന്ന് ബാറുകളാണെന്ന അഭിപ്രായം ഉയരുന്നുണ്ട്. കുറച്ചുകൂടി യാത്രകളിലും മറ്റും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ ഈ ബാറുകള്‍ സൗകര്യപ്രദമാണെന്നാണ് പല ഉപയോക്താക്കളും പറയുന്നത്.

തുടക്ക കാലത്ത് മോയ്സ്ചുറൈസ് ബാറുകളെ ചിലര്‍ സംശയത്തോടെ നോക്കികണ്ടിരുന്നെങ്കിലും ഇന്ന് ഇത്തരം ബാറുകള്‍ മാര്‍ക്കറ്റില്‍ ട്രെന്‍ഡിങ് ആണ്. അപ്പോഴും ഉയരുന്ന ചോദ്യമിതാണ്, ട്രെന്‍ഡിങ്ങായ വസ്തുവാണ് എന്നതുകൊണ്ട് ഇത്തരം മോയ്സ്ചുറൈസ് ബാറുകള്‍ നിങ്ങളുടെ സ്‌കിന്‍ കെയര്‍ കിറ്റില്‍ അത്യാവശ്യമുള്ളതാണോ?

മോയ്സ്ചുറൈസറുകള്‍ സാധാരണ ഗതിയില്‍ ചര്‍മത്തെ പതുപതുത്തതും മിനുസമുള്ളതുമാക്കി സംരക്ഷിക്കുന്നു. സാധാരണഗതിയില്‍ തുടര്‍ച്ചയായി മോയ്ചുറൈസര്‍ ഉപയോഗിക്കുന്നത് വഴി ചര്‍മത്തെ ആരോഗ്യമുള്ളതാക്കി സൂക്ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തലുകള്‍.

മോയ്സ്ചുറൈസ് ബാറുകള്‍ ആവശ്യമോ?

ഒരു നല്ല മോയ്സ്ചുറൈസ് ബാര്‍ സാധാരണ ക്രീം പോലെ തന്നെ ചര്‍മത്തിലേക്ക് അലിഞ്ഞ് ചേരും. പ്രകൃതിദത്തമായ എണ്ണകള്‍, ഷിയ ബട്ടര്‍ പോലുള്ള പദാര്‍ഥങ്ങള്‍, വാക്‌സ് തുടങ്ങിയവയാണ് പ്രധാനമായും ഇത്തരം ബാറുകള്‍ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇവയില്‍ ജലാംശം ഇല്ലാത്തതുകൊണ്ടു തന്നെ ഇതില്‍ പ്രിസര്‍വേറ്റീവ്‌സും ചേര്‍ക്കേണ്ടതില്ല.

മോയ്സ്ചുറൈസ് ബാര്‍ പതുക്കെയാണ് ചര്‍മത്തോട് അലിഞ്ഞു ചേരുക. അതുകൊണ്ട് തന്നെ ദീര്‍ഘനേരം ആ ഘടകം ചര്‍മത്തില്‍ തന്നെ നിലനില്‍ക്കുകയും ഹൈഡ്രേറ്റ് ചെയ്യുകയും ചെയ്യും. പ്രധാനമായും പ്ലാസ്റ്റിക് വേസ്റ്റ് കുറയുമെന്നതാണ് ഇതുകൊണ്ടുള്ള ഗുണം.

ചിലര്‍ ഇത്തരം ബാറുകള്‍ സാധാരണ മോയ്സ്ചുറൈസ് ക്രീമുകളേക്കാള്‍ കട്ടിയുള്ളതും ഗ്രീസിയായി കാണപ്പെടുന്നതാണെന്നും പറയുന്നു. സാധാരണ ലോഷനില്‍ ജലാംശം കൂടുതല്‍ ഉള്ളതിനാല്‍ പെട്ടെന്ന് തന്നെ വലിച്ചെടുക്കുകയും കട്ടി കുറവുള്ളതായും വൈറ്റ് കാസ്റ്റ് അനുഭവപ്പെടാതിരിക്കുകയും ചെയ്യും. പ്രധാനമായും ഏത് തരം ചര്‍മമാണ് എന്നതനുസരിച്ചാകണം ക്രീമുകളും ബാറുകളും തെരഞ്ഞെടുക്കേണ്ടത് എന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com