ഭക്ഷണപ്രേമികൾക്ക് വിലയൊരു പ്രശ്നമല്ല എന്നാണ് പറയുക. രുചികരമായ വൈവിധ്യമാർന്ന വിഭവങ്ങൾക്ക് അൽപ്പം കാശ് മുടക്കുന്നതിൽ തെറ്റില്ലെന്നാണ് യഥാർത്ഥ പുഡ് ലവേഴ്സിന്റെ അഭിപ്രായം. എത്ര വിലപിടിച്ചെന്നു പറഞ്ഞാലും സാധാരണക്കാർക്കും, ധനികർക്കുമെല്ലാം ഒരു പരിധിയുണ്ടാകും. എന്നാൽ അതിനെയും മറികടക്കുന്ന വിലയേറിയ ഭക്ഷണങ്ങൾ ഉണ്ട്.
പലപ്പോഴും ചേര്‍ക്കുന്ന ചേരുവകള്‍ അനുസരിച്ച് ഭക്ഷണത്തിന്റെ രുചിയിലും വ്യത്യാസം ഉണ്ടാകും. അതുപോലെ തന്നെ വിലയിലും. അത്തരം വിലപിടിച്ച ഭക്ഷണങ്ങൾ ഇതൊക്കെയാണ്.
കുങ്കുമപ്പൂവ്
ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്. സ്വർണ്ണത്തേക്കാൾ വിലയേറിയ ‘ചുവന്ന സ്വർണ്ണം’എന്നാണ് കുങ്കുമപ്പൂവിനെ വിശേഷിപ്പിക്കുന്നത്. ഒരു കിലോയ്ക്ക് ഏകദേശം 2.5 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെ വിലവരുന്ന കുങ്കുമപ്പൂവ് ചേർക്കുന്ന വിഭവങ്ങൾക്കും വിലയേറും. ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. ഇവയുടെ ഉത്പാദനത്തിന് എടുക്കുന്ന സമയവും ശ്രമകരമായ രീതികളും വിലവർധനവിന് കാരണമാണ്. ഇറാൻ, സ്പെയിൻ, ഇന്ത്യ, ഗ്രീസ്, അസർബൈജാൻ, മൊറോക്കൊ, ഇറ്റലി എന്നീ രാജ്യങ്ങളാണ് കുങ്കുമപ്പൂവ് കൃഷിചെയ്യുന്നതിൽ മുൻപന്തിയിൽ.
വൈറ്റ് ട്രഫിള്‍
അപൂര്‍വയിനം കൂണുകളില്‍ ഒന്നാണ് വൈറ്റ് ട്രഫിള്‍. ഇറ്റലിയില്‍ കാണപ്പെടുന്ന ഇവ ഒരു കിലോഗ്രാമിന് 4,000 ഡോളര്‍ (3,54,670 രൂപ) വില വരും. ഓക്ക്, ഹേസല്‍നട്ട് പോലെയുള്ള പ്രത്യേക മരങ്ങള്‍ക്കിടയിലാണ് ഇവ വളരുന്നത്. ഇവ കറുത്തതും വെളുത്തതുമായി രണ്ട് തരത്തിലാണ് കാണപ്പെടുന്നത്. കറുത്ത ട്രഫിളുകളില്‍ നിന്ന് വ്യത്യസ്തമായി വെളുത്ത ട്രഫിളുകള്‍ കൃഷി ചെയ്യാന്‍ കഴിയില്ല.
അല്‍മാസ് കാവിയര്‍
ഒരു അപൂര്‍വ്വയിനം മത്സ്യമായ ആല്‍ബിനോ സ്റ്റര്‍ജനുകളില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണ നിറത്തിലുള്ള മുട്ടകളാണ് അല്‍മാസ് കാവിയര്‍. ഇവ ഇറാനിലാണ് പ്രധാനമായും കാണപ്പെടുന്നത്. വളരെ ക്രീമിയായ ഘടനയുള്ളതും രുചികരവുമാണ് ഈ വിഭവം.20 ഗ്രാമിന് 18,000 രൂപയാണ് ഇന്ത്യയില്‍ ഇതിന്റെ വില. ആഡംബര ഭക്ഷണം എന്ന നിലയില്‍ പേരുകേട്ടവയാണ് അല്‍മാസ് കാവിയര്‍ പാകം ചെയ്താൽ ചൂടോടെയല്ല തണുപ്പിച്ചാണ് വിളമ്പുന്നത്.
മാറ്റ്‌സുതേക്ക് മഷ്‌റൂം
ജപ്പാന്‍, കൊറിയ, ഭൂട്ടാന്‍, ചൈന, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ പൈന്‍ മരങ്ങളുടെ ചുവട്ടിലാണ് ഈ കൂണുകൾ കാണപ്പെടുന്നത്. ഇതിനെ പൈന്‍ കൂണ്‍ എന്നും വിളിക്കാറുണ്ട്. ജാപ്പനീസ് പാചക വിദ്യയിലെ പ്രശസ്തരാണ് ഇവർ. കറുവാപ്പട്ടയുടേത് പോലെയുള്ള സുഗന്ധമുള്ള മാറ്റ്‌സുതേക്ക് മഷ്‌റൂം കിലോയ്ക്ക് 1.5 ലക്ഷം രൂപയാണ് വില. ഇവ കൃഷി ചെയ്യാൻ കഴിയാത്തതുകൊണ്ട് തന്നെ ലഭ്യതയും കുറവാണ്.
ബ്ലൂഫിന്‍ ട്യൂണ
പ്രധാനമായും സൂഷി തയ്യാറാക്കാനാണ് ഈ മത്സ്യം ഉപയോഗിക്കുന്നത്. പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ബി12, സെലീനിയം, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ് ബ്ലൂഫിന്‍ ട്യൂണ. ഹൃദയം, തലച്ചോറ്, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി എന്നിവയെ സഹായിക്കുന്നു.ഒരു ബ്ലൂഫിന്‍ ട്യൂണ മത്സ്യം ലേലത്തില്‍ പോകുന്നത് ദശലക്ഷക്കണക്കിന് ഡോളര്‍ വിലയ്ക്കാണ്.