ഇന്ന് മുഹറം; വിശ്വാസികൾ രണ്ടു ദിവസത്തെ നോമ്പിലേക്ക്

ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കിയാണ് ഹിജ്‌റ വർഷം ആരംഭിക്കുന്നത്
മുഹറം- പ്രതീകാത്മക ചിത്രം
മുഹറം- പ്രതീകാത്മക ചിത്രം
Published on

ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ മുഹറം വ്രതാനുഷ്ടാനത്തിലാണ്. മക്കയിൽ നിന്നു മദീനയിലേക്ക് പ്രവാചകൻ മൂസയും അനുയായികളും പലായനം ചെയ്തതിൻ്റെ സ്മരണ പുതുക്കലിൻ്റെ ഭാഗമായാണ് വിശ്വാസികൾ വ്രതം അനുഷ്ഠിക്കുന്നത്. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമാണ് മുഹറമെന്ന് വിശ്വാസികൾ പറയുന്നു. പരിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ മാസത്തിൻ്റെ മഹത്വം വെളിപ്പെടുത്തുന്നുണ്ട്.

ഇന്ന് സംസ്ഥാനത്ത് മുഹറം പൊതു അവധിയാണ്. നേരത്തെ ബുധനാഴ്ച കൂടി അവധി നൽകണമെന്ന് പാളയം ഇമാം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവധിയിൽ മാറ്റമില്ലെന്ന് അറിയിച്ചു.

ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കിയാണ് ഹിജ്‌റ വർഷം ആരംഭിക്കുന്നത്. 1446 വർഷങ്ങൾക്കു മുൻപ് മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് യാത്ര പോയതിനെ അടിസ്ഥാനമാക്കിയാണ് ഹിജ്റ കലണ്ടർ അഥവാ ഇസ്ലാമിക് കലണ്ടർ രൂപികരിച്ചത്. ഇത്തവണ ജൂലൈ ഏഴിനാണ് ഹിജ്റ വർഷം ആരംഭിച്ചത്. ഇതില്‍ ആദ്യ മാസം മുഹറമാണ്. വിശ്വസികള്‍ ശത്രുവായി കരുതുന്ന ഫറോവയില്‍ നിന്ന് ഇതേദിവസമാണ് പ്രവാചകനായ മൂസയും അനുയായികളും രക്ഷപ്പെട്ടത്. ഇതിനു ദൈവത്തോടുള്ള നന്ദി സൂചകമായാണ് മുഹറം 9, 10 ദിവസങ്ങളില്‍ വിശ്വാസികള്‍ വ്രതമെടുക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com