ബസ് കാത്ത് നിൽക്കണ്ട, തിക്കും തിരക്കും കൂട്ടണ്ട; സ്‌കൂളിൽ പോകാൻ സ്വന്തം വണ്ടിയുമായി ആലപ്പുഴയിലെ കൊച്ചുമിടുക്കൻ

ഇനി സ്വന്തമായി ഒരു കാർ നിർമിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് നാദീം പറഞ്ഞു.
No need to wait for the bus, no need to crowd little kid from Alappuzha uses his own Vehicle to go to school
സ്വന്തമായി നിർമിച്ച വണ്ടിയുമായി നാദീംSource: News Malayalam 24x7
Published on

സ്കൂളിൽ പോകാൻ സ്വന്തമായി ഒരു വാഹനം നിർമിച്ച് കൊച്ചുമിടുക്കനാണ് കായംകുളം കൃഷ്ണപുരം ടെക്നിക്കൽ സ്കൂളിലെ 10-ാം ക്ലാസുകാരൻ നാദീം. പഴയ സൈക്കിളിൽ മോട്ടോർ ഘടിപ്പിച്ചാണ് മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വൈദ്യുത വാഹനം നാദീം നിർമിച്ചത്.

കായംകുളം എരുവയിൽ നിന്നും അഞ്ച് കിലോമീറ്റർ സ്കൂളിലേക്ക് സ്കൂട്ടറിൽ സുഖമായി പോയി വരാം. അതുകൊണ്ട് തന്നെ തിക്കും തിരക്കും കൂട്ടാനോ, മറ്റ് കുട്ടികളെ പോലെ ബസിൽ കയറാനോ ബുദ്ധിമുട്ടേണ്ട കാര്യവും നാദീമിനില്ല.

No need to wait for the bus, no need to crowd little kid from Alappuzha uses his own Vehicle to go to school
കൂട്ടുകാരോട് പിണങ്ങി; കോഴിക്കോട് കോളേജ് വിദ്യാർഥി ടിപ്പറിന് മുന്നിൽ ചാടി

സ്കൂളിലേക്കുള്ള യാത്ര എങ്ങനെ സുഗമമാക്കം എന്ന നാദീമിൻ്റെ ചിന്തയാണ് ഇലക്ട്രിക് സ്കൂട്ടർ നിർമാണത്തിലേക്ക് എത്തിച്ചത്. ഇതിനായി ഓൺലൈനിൽ നിന്നും ബാറ്ററി ഓർഡർ ചെയ്തു.വെൽഡിംങ് മെഷീൻ വാടകയ്ക്ക് എടുത്ത് ബാക്കി സ്വന്തമായി പണികളും പൂർത്തിയാക്കി.

രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 25 കിലോമീറ്റർ വേഗതയിൽ 20 കിലോമീറ്റർ ദൂരം ഈ സൈക്കിളിൽ സഞ്ചരിക്കാനാകും. വേഗ പരിമിതി ഉള്ളത് കൊണ്ടുതന്നെ സ്കൂട്ടർ ഓടിക്കുന്നതിന് റോഡ് നിയമങ്ങളും തടസമാകുന്നില്ല. മുപ്പതിനായിരം രൂപയാണ് ആകെ നിർമാണ ചെലവ് വന്നത്. സ്കൂട്ടർ നിർമാണത്തോടെ നാട്ടിലെയും സ്കൂളിലെയും അൽപം വലിയ കുട്ടിത്താരമായി മാറിയിരിക്കുകയാണ് നാദീം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com