എല്ലാ പഴങ്ങളും കുടലിന് നല്ലതല്ല..!

പഴങ്ങഴുടെ ആരോ​ഗ്യ ​ഗുണങ്ങളെപ്പറ്റി പറയുമ്പോൾ അവയിൽ കുടലിനെ മോശമായി ബാധിക്കുന്നവയെപ്പറ്റിയും പറയേണ്ടതുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Freepik
Published on

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ ഏതൊരു സമീകൃതാഹാരത്തിന്റെയും ഒരു പ്രധാന ഘടകമാണ്. ചിലതരം കാൻസറുകളിൽ നിന്നുള്ള സംരക്ഷണം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ അളവ് കുറയ്ക്കൽ, ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കൽ എന്നിവയുൾപ്പെടെ ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ അവ വാഗ്ദാനം ചെയ്യുന്നുണ്ട്. പഴങ്ങഴുടെ ആരോ​ഗ്യ ​ഗുണങ്ങളെപ്പറ്റി പറയുമ്പോൾ അവയിൽ കുടലിനെ മോശമായി ബാധിക്കുന്നവയെപ്പറ്റിയും പറയേണ്ടതുണ്ട്. എല്ലാ പഴങ്ങളും കുടലിന് നല്ലതല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്. നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് നല്ലതും മോശവുമായ പഴങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം..

എന്തൊക്കെ ഒഴിവാക്കണം

പപ്പായ

നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല പഴങ്ങളിൽ ഒന്നാണ് പപ്പായ. ഇതിലടങ്ങിയ പപ്പൈൻ എന്ന ഘടകം ദഹനത്തെ സഹായിക്കും. ഉയർന്ന ജലാംശവും നാരുകളും അടങ്ങിയതിനാൽ തന്നെ പപ്പായ കഴിക്കുന്നത് മലബന്ധം ഒഴിവാക്കും. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ആ ദിവസത്തെ ദഹനത്തെ മെച്ചപ്പെടുത്തുക മാത്രമല്ല, വരും ദിവസങ്ങളിലും അത് സഹായിക്കും.

papaya
papaya Source: Freepik

വാഴപ്പഴം

വാഴപ്പഴങ്ങളിൽ നേന്ത്രപ്പഴമോ, ചെറുപഴമോ ഉത്തമമാണ്. വാഴപ്പഴങ്ങളിൽ സ്വാഭാവികമായും ആസിഡ് കുറവും പെക്റ്റിൻ കൂടുതലുമാണ് അതുകൊണ്ട് തന്നെ അസിഡിറ്റി കുറയ്ക്കാൻ ഇവ ഏറെ സഹായകമാണ്. ഇവയിൽ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കും. എന്നാൽ പൂർണമായും പഴുത്ത പഴങ്ങൾ കഴിക്കുന്നതാണ് ഉത്തമം. പഴുക്കാത്ത പഴത്തിൽ അന്നജം അടങ്ങിയിരിക്കുന്നതിനാൽ ചില വ്യക്തികളിൽ ഇത് വയറു വീർക്കലിന് കാരണമായേക്കാം. ദഹനം വൈകിപ്പിക്കുന്നതിനും ഇത് കാരണമായേക്കാം.

Banana
Banana Source: Freepik
പ്രതീകാത്മക ചിത്രം
പ്രൊട്ടീൻ നല്ലതാ; പക്ഷെ പണി കിട്ടാതെ നോക്കണേ!

പൈനാപ്പിൾ

പ്രോട്ടീൻ സമ്പുഷ്ടമായതോ, അളവിൽ കൂടുതലോ ഭക്ഷണം കഴിച്ചതിനുശേഷം വയറു വീർക്കുകയോ മന്ദത അനുഭവപ്പെടുകയോ ചെയ്യുന്നത് സാധാരണമാണ്. അത്തരം സന്ദർഭങ്ങളിൽ, പൈനാപ്പിൾ ഭക്ഷണത്തിനു ശേഷം കഴിക്കാവുന്ന ഒരു ഭക്ഷണമാണ് പൈനാപ്പിൾ. പൈനാപ്പിളിൽ ബ്രോമെലൈൻ അടങ്ങിയിട്ടുണ്ട്, ഇത് പ്രോട്ടീന്റെ ദഹനത്തെ സഹായിക്കുകയും വയറു വീർക്കുന്നതും, ​വായു കോപം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. അതേസമയം, പൈനാപ്പിൾ അസിഡിറ്റി ഉള്ള ഒന്നാണ്. അതിനാൽ ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ്ട്രിക് പ്രകോപനത്തിന് സാധ്യതയുള്ള വ്യക്തികൾ ഇത് മിതമായി കഴിക്കാൻ ശ്രദ്ധിക്കണം.

Pineapple
PineappleSource: Freepik

പേരയ്ക്ക

ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന പഴമാണ് പേരയ്ക്ക. 100 ഗ്രാം പേരയ്ക്കയിൽ ഏകദേശം 2.6 മുതൽ 3 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിരിക്കുന്നുണ്ട്. ഡയറ്ററി ഫൈബർ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാലും സമ്പന്നമാണ് പേരയ്ക്ക. ദഹന ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം എന്നിവയ്ക്ക് പേരയ്ക്ക ​ഗുണം ചെയ്യും.

Guava
Guava Source: Freepik

എന്തൊക്കെ ഒഴിവാക്കണം

മൊസാമ്പി

മൊസാമ്പിയിൽ നാരുകൾ അടങ്ങിയിട്ടുണ്ടെങ്കിലും പപ്പായ, പൈനാപ്പിൾ പോലുള്ള പഴങ്ങളിൽ കാണപ്പെടുന്ന ദഹന എൻസൈമുകൾ ഇതിൽ ഇല്ല. ഇതിന്റെ അസിഡിറ്റി സ്വഭാവം സെൻസിറ്റീവ് വ്യക്തികളിൽ വയറു വീർക്കാൻ കാരണമായേക്കാം. പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷമോ വലിയ അളവിലോ കഴിക്കുകയാണെങ്കിൽ. മൊസാമ്പി നേരിയ തോതിൽ ദഹനത്തെ സഹായിക്കുന്നുണ്ടങ്കിലും. എന്നും ദഹനക്കേട് അനുഭവിക്കുന്ന ഒരാൾക്ക് ഇത് മികച്ച ഓപ്ഷനായിരിക്കില്ല. ശ്രദ്ധിക്കുക ഏതെങ്കിലും ഒരു രീതി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആരോഗ്യ വിദ​ഗ്​ദൻ്റെ നിർദേശം തോടണം.

Mosambi
MosambiSource: Freepik

Related Stories

No stories found.
News Malayalam 24x7
newsmalayalam.com