അമിത വണ്ണം കുറയുന്നില്ലേ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

2022 ൽ 2.5 ബില്യൺ മുതിർന്നവരിൽ 2.5 ബില്യൺ പേർ അമിതഭാരമുള്ളവരായി മാറിക്കഴിഞ്ഞതായും WHO പറയുന്നു.
അമിത വണ്ണം കുറയുന്നില്ലേ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Source: Freepik
Published on
Updated on

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് അമിത വണ്ണത്തിന് കാരണമാകുന്നത്. മിക്ക ആളുകളും ഇപ്പോഴും ഇതൊരു സൗന്ദര്യ മാനദണ്ഡമെന്ന നിലയിലാണ് വിലയിരുത്തുന്നതെങ്കിലും അമിത വണ്ണം പലപ്പോഴും ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, കരൾ രോഗം, സ്ലീപ് അപ്നിയ, ചില അർബുദങ്ങൾ തുടങ്ങിയ നിരവധി വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്ന ഒന്നു കൂടിയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2022 ൽ ലോകത്തിലെ 8 പേരിൽ ഒരാൾക്ക് അമിത വണ്ണം ഉണ്ടായിരുന്നു. 1990 മുതൽ ലോകമെമ്പാടുമുള്ള മുതിർന്നവരിൽ അമിത വണ്ണം ഇരട്ടിയായി, കൗമാരക്കാരിലുള്ള അമിത വണ്ണം നാലിരട്ടിയായി വർധിച്ചു. 2022 ൽ 2.5 ബില്യൺ മുതിർന്നവരിൽ 2.5 ബില്യൺ പേർ അമിതഭാരമുള്ളവരായി മാറിക്കഴിഞ്ഞതായും WHO പറയുന്നു. ഇതിൽ 890 ദശലക്ഷം പേരും അമിത വണ്ണവുമായാണ് ജീവിക്കുന്നത്. 2040 ആകുമ്പോഴേക്കും ലോകമെമ്പാടുമുള്ള അമിത വണ്ണമുള്ള കുട്ടികളുടെ എണ്ണം 507 ദശലക്ഷത്തിലെത്തുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം.

അമിതവണ്ണം മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുടെ മൂലകാരണമായതിനാൽ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ് . ജനിതകം, മെറ്റബോളിസം, ഹോർമോണുകൾ, കുടൽ സൂക്ഷ്മജീവികൾ, ജീവിതശൈലി, പരിസ്ഥിതി എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകളെല്ലാം അമിത വണ്ണത്തെ സ്വാധീനിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ഭാരം വർധിക്കുന്നതിനനുസരിച്ച് ശരീരത്തിൻ്റെ ആന്തരിക നിയന്ത്രണ സംവിധാനങ്ങളിലും മാറ്റം വരുന്നു. വിശപ്പും സംതൃപ്തിയും നിയന്ത്രിക്കുന്ന ഹോർമോണുകൾ ക്രമരഹിതമാവുകയും, മെറ്റബോളിസം മന്ദഗതിയിലാവുകയും , ശരീരം ഉയർന്ന ഭാരത്തെ പ്രതിരോധിക്കാൻ പ്രവണത കാണിക്കുകയും ചെയ്യുന്നു. കുറഞ്ഞ സമയത്തെ ഭക്ഷണക്രമീകരണത്തിന് ശേഷം പലർക്കും ശരീരഭാരം വീണ്ടും കൂടുന്നതിൻ്റെ കാരണം ഇതാണ്.

അമിത വണ്ണം കുറയുന്നില്ലേ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാനസികാരോഗ്യത്തിൽ നമ്മളല്ല; ഇവരാണ് മുൻപന്തിയിൽ!

ബിഎംഐയ്ക്ക് അപ്പുറം അരക്കെട്ടിൻ്റെ ചുറ്റളവ്, ശരീരത്തിലെ കൊഴുപ്പിൻ്റെ വിതരണം, അനുബന്ധ രോഗങ്ങളുടെ സാന്നിധ്യം എന്നിവ വിലയിരുത്തുന്നതിലൂടെയുമാണ് അമിത വണ്ണത്തെ വിലയിരുത്താനാവുക. വയറിനു ചുറ്റുമുള്ള അധിക കൊഴുപ്പ്, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ദഹനനാളത്തിൻ്റെ തകരാറുകൾക്കും കാരണമാകുന്നു. പൊതുവായ ജീവിതശൈലി ഉപദേശം മാത്രം ആവശ്യമുള്ള വ്യക്തികളിൽ നിന്നും ഘടനാപരമായ ഇടപെടൽ ആവശ്യമുള്ള വ്യക്തികളെ തിരിച്ചറിയാൻ നേരത്തെയുള്ള പരിശോധനയും അപകടസാധ്യത വിലയിരുത്തലും ആവശ്യമാണ്.

എങ്ങിനെ കുറയ്ക്കാം അമിത വണ്ണം?

കൃത്യമായ മേൽനോട്ടത്തിലുള്ള പോഷകാഹാര ക്രമീകരണം, വ്യക്തിക്ക് അനുയോജ്യമായ പതിവ് എക്സർസൈസുകൾ, ബിഹേവിയറൽ തെറാപ്പി, ദീർഘകാല തുടർനടപടികൾ എന്നിവ ഉൾപ്പെടുന്നതാണ് അമിത വണ്ണത്തെ നിയന്ത്രിക്കുവാനുള്ള മാർഗം . സ്ഥിരമായ കലോറി നിയന്ത്രണം, ആവശ്യത്തിന് പ്രോട്ടീൻ ഉപഭോഗം, പേശികളുടെ സംരക്ഷണം എന്നിവയെല്ലാം അമിത വണ്ണം നിയന്ത്രിക്കാൻ അത്യാവശ്യമാണ് . കലോറി ബേൺ മാത്രമല്ല, ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതു കൂടിയാണ് ശാരീരിക പ്രവർത്തനം കൊണ്ട് ലക്ഷ്യമിടുന്നത്.

മിതമായതോ കൂടുതലോ ആയ വണ്ണമുള്ള രോഗികൾക്ക്, പ്രത്യേകിച്ച് അനിയന്ത്രിതമായ പ്രമേഹമോ മറ്റ് സങ്കീർണതകളോ ഉള്ളവർക്ക്, സ്പെഷ്യലിസ്റ്റിൻ്റെ മേൽനോട്ടത്തിൽ ഫാർമക്കോതെറാപ്പിയും നിർദേശിക്കപ്പെട്ടേക്കാം. വിശപ്പ് നിയന്ത്രണവും ഉപാപചയവും ലക്ഷ്യമിട്ടുള്ളതാണിത്.ഭാരം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലോ മെഡിക്കൽ തെറാപ്പി മതിയായ ഫലങ്ങൾ നേടുന്നതിൽ പരാജയപ്പെടുമ്പോഴോ ആണ് ബാരിയാട്രിക് സർജറി പോലെയുള്ള മാർഗങ്ങൾ സ്വീകരിക്കുക. ലാപ്രോസ്കോപ്പിക് സ്ലീവ് ഗ്യാസ്ട്രെക്ടമി, ഗ്യാസ്ട്രിക് ബൈപാസ് തുടങ്ങിയ നടപടികളും ഫലപ്രദമായി പ്രയോഗിക്കുന്നവയാണ്. ശരീരഭാരം കുറയ്ക്കുന്നതിനപ്പുറം, ഈ ശസ്ത്രക്രിയകൾ പലപ്പോഴും പ്രമേഹം, രക്താതിമർദ്ദം, ഫാറ്റി ലിവർ രോഗം എന്നിവ കുറയ്ക്കുന്നതിനായും സഹായിക്കുന്നവയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com