'സ്ത്രീക്കെതിരെ സ്ത്രീ'; ബെംഗളൂരുവിൽ ഷോർട്സ് ധരിച്ചെത്തിയ യുവതിയെ പരസ്യമായി അപമാനിച്ച് വൃദ്ധ; വൈറലായി വീഡിയോ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും, യോഗ പരിശീലകയുമായ തന്നി ഭട്ടാചർജിക്കാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്.
'സ്ത്രീക്കെതിരെ സ്ത്രീ'; ബെംഗളൂരുവിൽ ഷോർട്സ് ധരിച്ചെത്തിയ യുവതിയെ പരസ്യമായി അപമാനിച്ച് വൃദ്ധ; വൈറലായി വീഡിയോ
Published on

ബെംഗളൂരു നഗരത്തിൽ ഷോർട്സ് ധരിച്ചെത്തിയതിന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ പരസ്യമായി അപമാനിച്ച് വൃദ്ധ. യോഗ പരിശീലകയും ഇൻഫ്ളുവൻസറുമായ തന്നി ഭട്ടാചർജിയ്ക്കാണ് ഇത്തരത്തിൽ ദുരനുഭവമുണ്ടായത്. തന്നിയെ പരസ്യമായി അപമാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

തന്നി ഭട്ടാചർജി തന്നെയാണ് തന്നെ അപമാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും. 'സ്ത്രീ സ്ത്രീയ്ക്കെതിരെ' എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വൃദ്ധ അവരുടെ പ്രാദേശിക ഭാഷയിലാണ് തന്നിക്കെതിരെ ബഹളം വെയ്ക്കുന്നതും വീഡിയോയിൽ കാണാം. 


Read More: 'മാനസികാരോഗ്യം തകർക്കുന്നു'; സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിശ്ചയിക്കാനൊരുങ്ങി ഓസ്ട്രേലിയ


ആ വൃദ്ധയെ താൻ പൂർണമായും അവഗണിച്ച് കാർ പാർക്ക് ചെയ്ത ഇടത്തേക്ക് നടക്കുകയായിരുന്നു. എന്നാൽ ഇവർ പിന്തുടർന്ന് വരികയും ബഹളം വെയ്ക്കുകയും ചെയ്‌തു. തുടർന്ന് വാഹനങ്ങൾ തടഞ്ഞ് മറ്റു പുരുഷന്മാർക്ക് തൻറെ വസ്ത്രം കാട്ടികൊടുക്കുകയും, പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്നും തന്നി പറഞ്ഞു. 

ഈ വീഡിയോക്ക് താഴെ തന്നിയെ പിന്തുണച്ചും വസ്ത്ര ധാരണത്തെ കുറ്റപ്പെടുത്തിയും നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കാലങ്ങളായി സ്ത്രീകൾ അവകാശപ്പെടുന്ന വസ്ത്ര സ്വാതന്ത്ര്യം എന്നതിലേക്ക് എത്താൻ ഇനിയും ഒരുപാട് ദൂരമുണ്ടെന്ന് വേണം ഇതുകൊണ്ട് മനസിലാക്കാൻ  എന്നാണ് തന്നിയെ പിന്തുണച്ചുകൊണ്ട് ചിലർ കമന്‍റ് ചെയ്യുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com