
മനുഷ്യന് ശരീരം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മനസ്സും. മാനസികാരോഗ്യത്തിൻ്റെ കാര്യത്തിൽ വിട്ടു വീഴ്ച ചെയ്യുക എന്നത് നാം നമ്മുടെ നിലനിൽപ്പിനെ തന്നെ വെല്ലുവിളിക്കുന്നത് പോലെയാണ്. ആരോഗ്യകരമായ, സന്തോഷകരമായ മാനസികാവസ്ഥ ഏതു സാഹചര്യത്തിലും പിടിച്ച് നിൽക്കാൻ സഹായിക്കുന്നതാണ്. നിത്യജീവിതത്തിലെ പിരിമുറുക്കങ്ങളും, അപ്രതീക്ഷിത സംഭവങ്ങളും മാത്രമല്ല ചില ഭക്ഷണ പദാർത്ഥങ്ങളും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ് എന്ന് പഠനങ്ങൾ പറയുന്നു.
തലച്ചോറിന്‍റെ പ്രവർത്തനം, ഹോർമോണുകളുടെ അളവ്, പോഷക സന്തുലിതാവസ്ഥ എന്നിവയ്ക്ക് നമ്മുടെ ഭക്ഷണവുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ ചിട്ടയായ ഭക്ഷണ ക്രമീകരണം ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും നിലനിർത്താൻ സഹായിക്കും.ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നല്ലത്.സ്ട്രെസ്, വിഷാദം, ഉത്കണ്ഠ എന്നിവയെ നിയന്ത്രിക്കാനും മാനസികാരോഗ്യത്തിനും സന്തോഷം ലഭിക്കാനും ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടതും നിയന്ത്രിക്കേണ്ടതുമായ ചില ചില ഭക്ഷണങ്ങളുണ്ട്. അവയേതെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം.
1.പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുക മാത്രമല്ല, ഇത് സ്ട്രെസിനെ കൂട്ടാനും മൂഡ് മാറ്റത്തിനും കാരണമാകും. അതിനാല്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുന്നത് ഗുണം ചെയ്യും.
2. സംസ്കരിച്ച ഭക്ഷണങ്ങള്‍
സ്ട്രെസിനെ നിയന്ത്രിക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും സംസ്കരിച്ച ഭക്ഷണങ്ങൾ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. സംസ്കരിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കി പകരമായി പഴങ്ങള്‍, പച്ചക്കറികള്‍, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.
3. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിച്ചേക്കാം. അമിത അളവിലുള്ള കൊഴുപ്പ് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. അതിനാല്‍ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കി പകരം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അവക്കാഡോ, ഒലീവ് ഓയില്‍, നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
4. കൃത്രിമ മധുരം
കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും ഇത് വളരെയധികം സഹായിക്കും.
5. കാര്‍ബോഹൈട്രേറ്റ്
കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ബ്രെഡ്, പേസ്ട്രികള്‍, വൈറ്റ് റൈസ് തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും ഊര്‍ജം കുറയാനും അമിത ക്ഷീണം ഉണ്ടാകാനും കാരണമാകും.ഇതെല്ലാം മാനസികാരോഗ്യത്തെയും മോശമായി ബാധിക്കും.
6. ഉപ്പ്
അമിതമായി സോഡിയം അഥവാ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും രക്തസമ്മര്‍ദ്ദം കൂടാനും മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ വര്‍ധിക്കാനും കാരണമാകും. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണ്.
7. കോഫി
കോഫി, എനർജി ഡ്രിങ്കുകൾ, ചോക്ലേറ്റ് തുടങ്ങിയ കഫൈന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതും മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. കഫൈൻ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉല്‍പാദനത്തിനെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കാൻ ശ്രമിക്കുക.
8. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് വിഷാദം, സ്ട്രെസ് എന്നിവയെ നിയന്ത്രിക്കാന്‍ നല്ലതാണ്.
9. പാൽ ഉൽപന്നങ്ങള്‍
പാൽ ഉൽപന്നങ്ങളായ ചീസ്, തൈര് എന്നിവയും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിച്ചേക്കാം.
10. മദ്യം
മദ്യവും മാനസിക സമ്മർദ്ദവും ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കും. അതിനാല്‍ അമിത മദ്യപാനവും ഒഴിവാക്കുക.