ഭക്ഷണം എന്നാൽ എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. കൂടിയും. കുറഞ്ഞും, മിതമായും കഴിക്കുന്നവർ. രുചികരമായി കഴിക്കുന്നവർ. വെജിറ്റേറിയൻസും, നോൺ വെജിറ്റേറിയൻസും. അങ്ങനെ പല രുചി പലതരം. ഭക്ഷണം എന്നാൽ രുചി മാത്രമല്ല, ആരോഗ്യം കൂടിയാണ്. അതുകൊണ്ടു തന്നെ കഴിക്കുമ്പോൾ ശരീരത്തിനാവശ്യമായതെല്ലാം അതിലുണ്ടെന്ന് ഉറപ്പുവരുത്തണം. അതിൽ പ്രധാനിയാണ് പ്രോട്ടീൻ.
അത് ഡയറ്റുകാരുടെയല്ലേ, മസിൽ കൂട്ടാനല്ലേ എന്നൊക്കെ ചിന്തിച്ച് കുഴപ്പിക്കണ്ട്. പ്രോട്ടീൻ ഒരു നിശ്ചിത അളവിൽ എല്ലാവർക്കും ആവശ്യമാണ്.പ്രോട്ടീൻ എന്നത് ശരീരത്തിൻ്റെ ബിൽഡിംഗ് ബ്ലോക്കുകൾ ആണ്. ഇത് അമിനോ ആസിഡുകളുടെ ശൃംഖലയാണ്. 20 തരത്തിലുള്ള അമിനോ ആസിഡുകൾ നമ്മുടെ ശരീരത്തിനു ആവശ്യമാണ്. പിന്നെ എങ്ങനെയാണ് പ്രോട്ടീൻ ഒഴിവാക്കുക, പ്രോട്ടീൻ ഒഴിവാക്കുന്നതെങ്ങിനെ.
പേശികളുടെ വളർച്ചയ്ക്ക് ആരോഗ്യകരമായ ചർമ്മത്തിനു നഖം മുടി എന്നിവ നിലനിർത്തുന്നതിനു പ്രോട്ടീനു വലിയ പങ്കുണ്ട്. അതുപ്പോലെ തന്നെ പ്രതിരോധശേഷിക്കും ഹോർമോണിൻ്റെ നിയന്ത്രണത്തിനുമൊക്കെ പ്രോട്ടീൻ സഹായിക്കും. കുട്ടികളുടെ കാര്യത്തിൽ അവരുടെ ശരീരവളർച്ചയേയും തലച്ചോറിൻ്റെ വികാസത്തിനും പ്രോട്ടീൻ ഉപയോഗം കൂടിയെ തീരൂ.
ശരാശരി ഒരു മുതിർന്ന വ്യക്തിക്ക് ശരീരഭാരത്തിൻ്റെ ഒരു കിലോയ്ക്ക് 0.8 മുതൽ 1 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണ് എന്നാണ് പഠനം. എന്നാൽ ഇപ്പോൾ കണ്ട് വരുന്ന ഭക്ഷണരീതിയിൽ പ്രോട്ടീൽ ലഭ്യത കുറവാണ്. കാരണം ഫാസ്റ്റ് ഫുഡ് പ്രേമം തന്നെ. അതിൽ മാംസ്യം കൂടുതൽ ഉൾപ്പെടുത്തിയാൽ തന്നെ അമിതമായ എണ്ണ, മസാല തുടങ്ങിയവ പ്രോട്ടീൻ തരുന്ന ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
സുരക്ഷിതമായ പ്രോട്ടീൻ സ്രോതസുകൾ എതൊക്കെയെന്നറിയാമോ? പാൽ ഉൽപ്പന്നങ്ങൾ- പാൽ, പനീർ തൈര് ,ചീസ്, മഷ്റൂം, പയർ വർഗങ്ങൾ,സോയ ഉൽപ്പന്നങ്ങൾ നട്സുകൾ മാസം, മുട്ട എന്നിവയെല്ലാം പ്രോട്ടീൻ കലവറയാണ്. പക്ഷെ റെഡ്മീറ്റ് പോലുള്ളവ അമിതമായി ഉപയോഗിക്കുന്നത് അത്ര ഗുണകരമാകില്ല എന്നു മാത്രം. അതുകൊണ്ട് എത് തരത്തിലുള്ള ഭക്ഷണരീതി പിന്തുടർന്നാലും ആവശ്യത്തിന് പ്രോട്ടീൻ ഉറപ്പാക്കുക.